Powered By Blogger

Tuesday, November 9, 2010

ഫോർ ഫ്രണ്ട്സ്സ് [2010] യേശുദാസ്, പി. ജയചന്ദ്രൻ,ഉദിത്ത് നാരായൺ, ശങ്കർ മഹാദേവൻ...






ചിത്രം: ഫ്രണ്ട്സ് [2010] സജി സുരേന്ദ്രൻ

താരനിര: കമലഹാസൻ, ജയറാം, മീരാ ജാസ്മിൻ, കുഞ്ചാക്കൊ ബോബൻ,ജയസൂര്യ,
സീമ, ലാലൂ അലക്സ് സലിം കുമാർ, ഗണേഷ് കുമാർ, സുരാജ്, സുകുമാരി,
സിദ്ദിക്ക്....

രചന: കൈതപ്രം, ആനന്ദ് ബക്ഷി
സംഗീതം:എം. ജയചന്ദ്രൻ


1. പാടിയതു: യേശുദാസ്, വിജയ് യേശുദാസ്, അഖില

എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..

എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന
കണ്ണു വാലിട്ടെഴുതാന്‍ തത്ത
വിരുന്നേകുവാന്‍ പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ..

ഞാവല്‍മരക്കാട്ടിനുള്ളില്‍
ആലിപ്പഴം തേടിവരാം
ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍
ഊഞ്ഞാലാടിപ്പാടാം
നീലവാനച്ചോലയിലെ
തേന്‍നിലാപ്പൂന്തിരയില്‍
കൈക്കുടന്നപ്പൊന്നെടുക്കാന്‍
കൈ തുഴഞ്ഞു പോകാം
നിഴലായ് നിലാവിലൂടെ നിറസ്നേഹരാവിലൂടെ
നിന്റെ പുഞ്ചിരിയില്‍....ആയിരം പൂ വിരിയും ...
എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
എന്റെ ചിത്തിരത്താമരത്തുമ്പീ..ആ .ആ..

തെന്നലൊന്നു മുത്തമിട്ടാല്‍
കാട്ടുമുളം പാട്ടലിയും
സ്നേഹമഴവില്ലു കണ്ടാല്‍
പേടമയിലാടും..
മാരിമുകില്‍ കെട്ടുലഞ്ഞാല്‍
മോഹമഴ പൂത്തുലയും
പാലവനത്തൂവെയിലോ
മേലേവാനില്‍ മായും
പാടാന്‍ മറന്ന രാഗം
ഇനി നമ്മള്‍ ചേര്‍ന്നു പാടും
അതു ചെമ്പനീര്‍പ്പൂവുകളായ് പൊഴിയും

(എന്റെ ചിത്തിരത്താമരത്തുമ്പീ..)

ഇവിടെ



2. പാടിയതു: കാ‍ർത്തിക്ക്, വിജയ് യേശുദാസ്, ശ്വേത



ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ...
പലനാളിനി പല നാള്‍ നാം കൂട്ടു കൂടുകില്ലേ..
ചിന്നിചിന്നി ചിരി വിതറും മനസ്സിൽ
കൊതി തീരല്ലേ..ഹേയ്..ഹേയ്.
ചിന്നിമിന്നി ചിറകണിയും കിളികള്‍
വഴി പിരിയല്ലേ..ഹേയ്..ഹേയ്.
(ഒരു നാള്‍....)

പുതുവിണ്ണില്‍ പൂത്ത മഴവില്ലേ
ഈ മണ്ണില്‍ വന്നു വിരിയില്ലേ...
നിന്റെ കണ്ണില്‍ കണ്ട നിറമേഴും
ഞങ്ങള്‍ക്കുള്ളില്‍ക്കൊണ്ടു തരുകില്ലേ?
പകല്‍ മേട്ടിലും മുകില്‍ മേട്ടിലും
പദയാത്രയില്‍ പലരല്ല നാം ..
സ്നേഹങ്ങളില്‍ സഹനങ്ങളില്‍
ഹൃദയങ്ങളാല്‍ ഒന്നായി നാം
എല്ലാം മറന്നു പാടാം
നമുക്കുമൊരു ജീവിത ഗാനം...
(ഒരു നാള്‍....)

വെള്ളിത്തിങ്കൾ നെയ്ത വെണ്ണിലാവേ
നിന്റെ തൂവല്‍ക്കൊമ്പു കുടയാമോ ..
ഇന്നു ഞങ്ങള്‍ പോകും വഴി നീളെ
പട്ടുപൂക്കള്‍ കൊണ്ടു നിറയ്ക്കാമോ
കടല്‍ നാളെയീ കരയായിടാം
കര പിന്നെയും കടലായിടാം
എന്നാലുമീ പ്രിയ സൌഹൃദം
എന്നാളിലും പ്രിയമായിടും
എല്ലാം മറന്നു പാടാം
നമുക്കുമൊരു ജീവനഗാനം...
(ഒരു നാള്‍ ....)

ഇവിടെ

വിഡിയോ

3. പാടിയതു: പി. ജയചന്ദ്രൻ


പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്....
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്....

ഇനിയുമൊരു ജന്മം വേണം
ഇനിയുമാ സ്നേഹം വേണം
ഈറനാം ഈ ഹൃദയരാവിന്‍
ആഴമറിയാന്‍... നിലാക്കടല്‍ ...
നിലാക്കടല്‍ തേങ്ങുന്നിതാ ദൂരേ...
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ്..

പകലുരുകി മായും സന്ധ്യ
നിലയിടറിവീഴും രാത്രി
അകലെയെങ്ങോ മറഞ്ഞുനിൽ‌പ്പൂ താരകങ്ങള്‍
പറന്നുപോയ്‌...പറന്നുപോയ്‌..
രാക്കൂട്ടിലെ തുമ്പികള്‍...
പറയാമോ രാപ്പാടീ എന്തേ നീ മൂകമായ്
പ്രിയഗാനം മൂളാതെ എന്തേ നീ യാത്രയായ് ...

ഇവിടെ





4. പാടിയതു: ഉദിത്ത് നാരായൺ,& ശങ്കർ മഹാദേവൻ

Yeh dosthi hum nahin thodenge
thodenge dham magar
theraa saath na chhodenge.. (2)

are meri jeet teri jeet..teri haar meri haar
sun ae mere yaar
tera gham mera gham..meri jaan teri jaan
aisa apna pyaar
are jaan pe bhi khelenge..there liye le lenge
oh..jaan se bhi khelenge.. there liye le lenge
sab se dushmani..

yeh dosthi hum nahin thodenge
thodenge dham magar
thera saath na chhodenge

logon ko aate hain do magar hum magar
dekho do nahin
arre ho judaa ya khafa ae khuda hai dua
aisa ho nahin
are khaana peena saath hai
marna jeena saath hai
khaana peena saath hai
marna jeena saath hai
saari zindagi...

yeh dosthi hum nahin thodenge
thodenge dham magar
theraa saath na chhodenge..(2)



ഇവിടെ


വിഡിയോ