Powered By Blogger

Wednesday, March 17, 2010

ഡാർലിംഗ് ഡാർലിംഗ് [2000] യേശുദാസ്, ചിത്ര




ചിത്രം: ഡാർലിംഗ് ഡാർലിംഗ് [2000] രാജ സേനൻ
അഭിനേതാക്കൾ: ദിലീപ്, വിനീത്, കാവ്യാ മാധവൻ, സുകുമാരി,...

രചന: രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ


രാജസേനൻ



1. പാടിയതു:എം.ജി. ശ്രീകുമാർ & സന്തോഷ് കേശവ്


അണിയമ്പൂ മുറ്റത്തു
വളർ മാവിൻ കൊമ്പത്ത്
ഇടമുന്ദും തൊരായിട്ന്നു
പൂംകുളിരരുവി പെണ്ണാനു
മാനത്തെ കടവിൽ
മരതക പടവിൽ
നിറമുല്ല നിഴലായ്
മറയുന്നതാരു....

മുകിലിൻ തട്ടകത്തിൽ മുടി മിനുക്കും
കടലിൻ പെട്ടകത്തിൽ കണ്മഷി തിളക്കം
കിളി തൻ കൊഞ്ചലിൽ വള കിലുക്കം
പുഴ തൻ പുഞ്ചിരിയിൽ കാൽതള ഇളക്കം
മധുരം മറന്നാലോലം തെന്നേർ
അവളൊടു മൊഴി ചോറ്ദിക്കൂ
ആരോ ഇളം കാറ്റു പോലെ...[ അണിയമ്പൂ....


ഒരു നാൽ ഞാൻ അവൾക്കു താലി കെട്ടും
ഹൃദയം വാർമുടിയിൽ താമരയാക്കും
പനിനീർ ചെമ്പകതിൽ പായ് വിരിക്കും
പവിഴം കൊണ്ടവൾക്കു പടിപ്പുര തീർക്കും
മിഴികൾ തളരും നേരം
മാറി നീ അവലോടു മൊഴി ചോദിക്കൂ
ആരോ ഇളം കാറ്റുപോലെ....[ അണിയുമ്പൂ...



ഇവിടെ


2. പാടിയതു: ചിത്ര / യേശുദാസ്

പ്രണയ സൌഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാലം
ഹൃദയ സംഗീതങ്ങൾ ശ്രുതി പകർന്ന കാലം
അറിയാതെ നിന്നെ അറിയുമ്പോൾ
അനുരാഗം എന്നു മൊഴിയുമ്പോൾ
അകലങ്ങൾ പോലും അരികെ....[2]

മിഴിയിൽ തെളിയാതോളിഞ്ഞതെന്തേ
മിഥുന നിസ്കാര ബിംബം
ഒരു ഹംസ ഗാനം അകലെ
ചെവി ഓർക്കും ഇന്ദ്ര ലതികേ
കാർ മുകിൽ തുമ്പി നിൻ അരികിൽ വരും
കളഭ നിലാവിൽ കതിർ മഴ പൊഴിയും [ പ്രണയ സൌഗ....

കാണാ കുയിലെ നിനക്കു മൂളാം
കവിത കുറിക്കുവതാരോ
നിറ നീല ദീപമിഴികൾ
കളീതാമരക്കു സഖികൾ
ആ മിഴിതുമ്പിലെൻ കാമനകൾ
അലയുകയാണീ അഞ്ജനം എഴുതാൻ.... [ പ്രണയ....

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ് & ചിത്ര
ചിത്തിര പന്തല്ട്ടു
മുത്തുമണി കുട പിടിച്ചു
തത്തമ്മ പെണ്ണെ നിന്റെ താലി പീലി കല്യാണം
ഷ്ഹണായി മേളമോടെ മണിവർണ്ണ തേരിതാ വരവായി
പുത്തൻ താലമെടു പുഞ്ചിരി കോലമിടൂ
പുതുപ്പെണ്ണു മാലയിടൂ...

താനാന...താനനനാനാ..താന്നാനാനാ.. ത്നനാനാ
സജിനീ പ മ മ പ സ രി പ
തൂ മെരെ മൻ മെ ബഹതീ രഹ്നാ

തിരകളിൽ നുരയിടും നദിയുടെ കുളിരേ
സിരകളിൽ പടരുമാ ശ്രുതിലയമെവിടേ
മഞ്ചാടി ചുണ്ടിലോ മധുമാസ ചെണ്ടിലോ
മുത്തോലക്കിളി മുത്തേ നിന്നുടെ മുന്തിരി തോട്ടം
പുത്തൻ താലമെടു പുഞ്ചിരി കോലമിടൂ
പുതു പെണ്ണു മാലയിടൂ...

രജനീ സമയമായ് ജീവൻ തൂമധുസാക്ഷി തൻ ശൊഭിത ലയയായി
നിറയുമീ നിറകുടം നിശയുടെ സുകൃതം
ആഹ്.. ഒരു പനംതാളിയിൽ തരളിത ഹൃദയം
പുഴയോര കാവിലോ മഴമേഘ തേരിലോ
കണ്ണും കണ്ണും കൊണ്ടാടുന്നൊരു കാവടിയാട്ടം.....

ചിത്തിര പന്തല്ട്ടു
മുത്തുമണി കുട പിടിച്ചു
തത്തമ്മ പെണ്ണെ നിന്റെ താലി പീലി കല്യാണം
ഷ്ഹണായി മേളമോടെ മണിവർണ്ണ തേരിതാ വരവായി
പുത്തൻ താലമെടു പുഞ്ചിരി കോലമിടൂ
പുതു പ്പെണ്ണു മാലയിടൂ...

ഇവിടെ
***************

4. ഡാർലിങ്...ദാർലിംഗ്... നീ എനിക്കൊരു ലവ്ലി സ്റ്റാർ... എസ്.പി. ബാലസുബ്രമണ്യം

ഇവിടെ




5. ഡാർലിങ്...ദാർലിംഗ്... നീ എനിക്കൊരു ലവ്ലി സ്റ്റാർ... ഹരിഹരൻ

ഇവിടെ

വിഡിയോ

6. മുത്തും പ്വിഴവും....എസ്.പി. ബാലസുബ്രമണ്യം
ഇവിടെ

പൈതൃകം [1993] യേശുദാസ്, ചിത്ര, മിൻ മിനി, കൈതപ്രം




ചിത്രം: പൈതൃകം [1993] ജയരാജ്
അഭിനേതാക്കൾ: ജയരാം, സുരേഷ് ഗോപി, നരേന്ദ്ര പ്പ്രസാദ്, ഗീത. ജഗതി...
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കടേഷ്




1. പാടിയതു: യേശുദാസ് & മിൻ മിനി
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും... പ്രിയംവദയും... മധുചന്ദ്രികയായ്... , കുളിരേകീ.....
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ... (2)
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് ..., കുളിരേകീ .....

കാവ്യദീപ ചാരുതയില്‍... രൂപമാര്‍ന്നു മാളവികാ ...
മേഘവീണാ തന്ത്രികളാല്‍... ഓ .. ഓ .. ഓ ..
ഹംസനാദം പൊഴിയുകയായ്‌... ഓ .. ഓ .. ഓ ..

മാലിനീ, മന്ദഗാമിനീ, പ്രിയതമനെങ്ങു പോയ്‌ ...
പ്രിയതമനെങ്ങു പോയ്‌ (ഓ ..ഓ ..ഓ ..)
ചാരുലതേ... പറയൂ നീ ...
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...

മാഘമാസ ദൂതികതന്‍... സോമചഷകം നിറയുകയായ് ....
സാന്ദ്രമുരളീ മധുരിമയില്‍ [ ആ .. ആ .. ആ ..
രാഗ ശലഭം നുകരുകയായ് ഓ .. ഓ .. ഓ ..
വൈനികേ... ചൈത്ര ഗായികേ ... പ്രിയതമയെങ്ങു പോയ്‌ ..
പ്രിയതമയെങ്ങു പോയ്‌ ഓ .. ഓ .. ഓ
ഉജ്ജൈനീ ഉണരുകയായ്‌ ...

സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് ...,

കുളിരേകീ.....കുളിരേകീ.....
കുളിരേകീ.....കുളിരേകീ.....


ഇവിടെ



വിഡിയോ



2. പാടിയതു: ചിത്ര / യേശുദാസ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (2)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
വാല്‍ക്കണ്ണെഴുതിയ ..

താരാമഞ്ചരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്
വാല്‍ക്കണ്ണെഴുതിയ ..

നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്
വാല്‍ക്കണ്ണെഴുതിയ .. .. ..
വാല്‍ക്കണ്ണെഴുതിയ .. ..

ഇവിടെ


3. പാടിയതു: യേശുദാസ്

സീതാ കല്യാ..ണ വൈഭോഗമേ
രാമ കല്യാ..ണ വൈഭോഗമേ (സീതാ ...)

പവനജ സ്തുതി പാത്ര പാവന ചരിത്ര
രവിസോമ വരനേത്ര രമണീയ ഗാത്ര (പവന ...)
(സീതാ ....)

സര്‍വ്വലോകാധാര സമരൈകധീര
ഗര്‍വ്വമാനസദൂര കനകാദധീര (സര്‍വ്വ ....)
(സീതാ ....)

നിഗമാഗമ വിഹാര നിരുപമ ശരീരാ
നഗധനാഗ വിദാര(?) നതലോകാധാര (നിഗമാഗമ ...)
(സീതാ.....)

പരമേശനുത ഗീത ഭവജലധി ബോധ
തരണികുല സംജാത ത്യാഗരാജനുത (പരമേശ ....)

സീതാ കല്യാ..ണ വൈഭോഗമേ
രാമ കല്യാ..ണ വൈഭോഗമേ
വൈഭോഗമേ ... വൈഭോഗമേ ....


ഇവിടെ


വിഡിയോ





ഗീത



4. പാടിയതു: യേശുദാസ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (2)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
വാല്‍ക്കണ്ണെഴുതിയ ..
താരാമഞ്ജരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്
വാല്‍ക്കണ്ണെഴുതിയ ..

നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്
വാല്‍ക്കണ്ണെഴുതിയ .. .. ..


ഇവിടെ

വിഡിയോ


5. പാടിയതു: യേശുദാസ്

ശിവം ശിവദഗണനായകവരമുണരും അനഘമന്ത്രം
ശിവം അമല ഹിമ ഗംഗയിലലയിളകും സുകൃതവാക്യം
ഉമയും ഹരനും പ്രകൃതീ ലയമായ് നടമാടും താളം
യാഗ ഹവന ധൂമ ശൈല നീലിമയില്‍
വ്രതഭരിത ഹൃദയങ്ങളില്‍
(ശിവം)

പര്‍വ്വതനാഥന്‍ ശിവ സവിധേ
പാര്‍വതിയരുളിയ വചനവുമായ്
തനയനാറുമുഖന്‍ ജ്ഞാനപ്പഴം തേടി
അഖിലലോകമിതിലലയുമ്പോള്‍
ഗജമുഖന്‍ ശിവനെ വലതുവെച്ചളവിലെങ്ങോ
അശരീരിയുണ്ടായപോല്‍
(ശിവം)

സാഗരമേഴും ഗിരി നിരയും
ശാസ്ത്ര പുരാണം ജ്യോതിഷവും
താണ്ടിവന്നു തിരുപഴനിയാണ്ടിയവന്‍
പരമ ശിവ സവിധമണയുമ്പോള്‍
അഖില ജീവ കലയവിടെയെന്നറിയുമറിവായ്
അശരീരിയുണ്ടായിതോ
(ശിവം)


ഇവിടെ

6. പാടിയതു: ചിത്ര

നീലാഞ്ജനപൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ

യമുനയില്‍ കുഴലൂതണം
നീലപ്പീലിയിളകുമാറാടണം
എന്നുമീ തറവാട്ടിലെ
നാലകങ്ങള്‍ നീളെനീ ഓടണം
നിന്‍ ജാതകര്‍മ്മവും ശ്രുതി വേദമന്ത്രവും
തെളിയവേ പൈതൃകം ധന്യമായ് മാറണം

സംക്രമം നീയാവണം
സങ്കല്‍പ്പങ്ങള്‍ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം ഗായത്രിയില്‍ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരുപാപകര്‍മ്മവും
അരുതുനിന്‍ പൈതൃകം ധന്യമായ് തീരണം


ഇവിടെ


വിഡിയോ


7. പാടിയതു: കൈതപ്രം


നീലകണ്ഠ മനോഹരേ ജയ
നീലകഞ്ജവിലോചനേ ജയ
നീലകുന്തളഗാലസങ്കട
ബാലചന്ദ്രവിഭൂഷണേ ജയ
(നീലകണ്ഠ)

ശൂലദളിത ദാനവേ ജയ
ശൈലനായക നന്ദനേ ജയ
ലോലശീലവിപഞ്ചനം
പരിപാലയാശു നിരഞ്ജനേ ജയ
(നീലകണ്ഠ)

മാരദഹന ഭാനവേ ജയ
ഭൂതനായക തേജസ്സേ ജയ
ഗീതവാദ്യവിനോദിതം
പരിതോഷയാശു ശിവം‌കരേ ജയ
(നീലകണ്ഠ)


ഇവിടെ