Wednesday, March 17, 2010

പൈതൃകം [1993] യേശുദാസ്, ചിത്ര, മിൻ മിനി, കൈതപ്രം
ചിത്രം: പൈതൃകം [1993] ജയരാജ്
അഭിനേതാക്കൾ: ജയരാം, സുരേഷ് ഗോപി, നരേന്ദ്ര പ്പ്രസാദ്, ഗീത. ജഗതി...
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കടേഷ്
1. പാടിയതു: യേശുദാസ് & മിൻ മിനി
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും... പ്രിയംവദയും... മധുചന്ദ്രികയായ്... , കുളിരേകീ.....
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ... (2)
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് ..., കുളിരേകീ .....

കാവ്യദീപ ചാരുതയില്‍... രൂപമാര്‍ന്നു മാളവികാ ...
മേഘവീണാ തന്ത്രികളാല്‍... ഓ .. ഓ .. ഓ ..
ഹംസനാദം പൊഴിയുകയായ്‌... ഓ .. ഓ .. ഓ ..

മാലിനീ, മന്ദഗാമിനീ, പ്രിയതമനെങ്ങു പോയ്‌ ...
പ്രിയതമനെങ്ങു പോയ്‌ (ഓ ..ഓ ..ഓ ..)
ചാരുലതേ... പറയൂ നീ ...
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...

മാഘമാസ ദൂതികതന്‍... സോമചഷകം നിറയുകയായ് ....
സാന്ദ്രമുരളീ മധുരിമയില്‍ [ ആ .. ആ .. ആ ..
രാഗ ശലഭം നുകരുകയായ് ഓ .. ഓ .. ഓ ..
വൈനികേ... ചൈത്ര ഗായികേ ... പ്രിയതമയെങ്ങു പോയ്‌ ..
പ്രിയതമയെങ്ങു പോയ്‌ ഓ .. ഓ .. ഓ
ഉജ്ജൈനീ ഉണരുകയായ്‌ ...

സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് ...,

കുളിരേകീ.....കുളിരേകീ.....
കുളിരേകീ.....കുളിരേകീ.....


ഇവിടെവിഡിയോ2. പാടിയതു: ചിത്ര / യേശുദാസ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (2)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
വാല്‍ക്കണ്ണെഴുതിയ ..

താരാമഞ്ചരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്
വാല്‍ക്കണ്ണെഴുതിയ ..

നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്
വാല്‍ക്കണ്ണെഴുതിയ .. .. ..
വാല്‍ക്കണ്ണെഴുതിയ .. ..

ഇവിടെ


3. പാടിയതു: യേശുദാസ്

സീതാ കല്യാ..ണ വൈഭോഗമേ
രാമ കല്യാ..ണ വൈഭോഗമേ (സീതാ ...)

പവനജ സ്തുതി പാത്ര പാവന ചരിത്ര
രവിസോമ വരനേത്ര രമണീയ ഗാത്ര (പവന ...)
(സീതാ ....)

സര്‍വ്വലോകാധാര സമരൈകധീര
ഗര്‍വ്വമാനസദൂര കനകാദധീര (സര്‍വ്വ ....)
(സീതാ ....)

നിഗമാഗമ വിഹാര നിരുപമ ശരീരാ
നഗധനാഗ വിദാര(?) നതലോകാധാര (നിഗമാഗമ ...)
(സീതാ.....)

പരമേശനുത ഗീത ഭവജലധി ബോധ
തരണികുല സംജാത ത്യാഗരാജനുത (പരമേശ ....)

സീതാ കല്യാ..ണ വൈഭോഗമേ
രാമ കല്യാ..ണ വൈഭോഗമേ
വൈഭോഗമേ ... വൈഭോഗമേ ....


ഇവിടെ


വിഡിയോ

ഗീത4. പാടിയതു: യേശുദാസ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (2)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
വാല്‍ക്കണ്ണെഴുതിയ ..
താരാമഞ്ജരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്
വാല്‍ക്കണ്ണെഴുതിയ ..

നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്
വാല്‍ക്കണ്ണെഴുതിയ .. .. ..


ഇവിടെ

വിഡിയോ


5. പാടിയതു: യേശുദാസ്

ശിവം ശിവദഗണനായകവരമുണരും അനഘമന്ത്രം
ശിവം അമല ഹിമ ഗംഗയിലലയിളകും സുകൃതവാക്യം
ഉമയും ഹരനും പ്രകൃതീ ലയമായ് നടമാടും താളം
യാഗ ഹവന ധൂമ ശൈല നീലിമയില്‍
വ്രതഭരിത ഹൃദയങ്ങളില്‍
(ശിവം)

പര്‍വ്വതനാഥന്‍ ശിവ സവിധേ
പാര്‍വതിയരുളിയ വചനവുമായ്
തനയനാറുമുഖന്‍ ജ്ഞാനപ്പഴം തേടി
അഖിലലോകമിതിലലയുമ്പോള്‍
ഗജമുഖന്‍ ശിവനെ വലതുവെച്ചളവിലെങ്ങോ
അശരീരിയുണ്ടായപോല്‍
(ശിവം)

സാഗരമേഴും ഗിരി നിരയും
ശാസ്ത്ര പുരാണം ജ്യോതിഷവും
താണ്ടിവന്നു തിരുപഴനിയാണ്ടിയവന്‍
പരമ ശിവ സവിധമണയുമ്പോള്‍
അഖില ജീവ കലയവിടെയെന്നറിയുമറിവായ്
അശരീരിയുണ്ടായിതോ
(ശിവം)


ഇവിടെ

6. പാടിയതു: ചിത്ര

നീലാഞ്ജനപൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ

യമുനയില്‍ കുഴലൂതണം
നീലപ്പീലിയിളകുമാറാടണം
എന്നുമീ തറവാട്ടിലെ
നാലകങ്ങള്‍ നീളെനീ ഓടണം
നിന്‍ ജാതകര്‍മ്മവും ശ്രുതി വേദമന്ത്രവും
തെളിയവേ പൈതൃകം ധന്യമായ് മാറണം

സംക്രമം നീയാവണം
സങ്കല്‍പ്പങ്ങള്‍ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം ഗായത്രിയില്‍ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരുപാപകര്‍മ്മവും
അരുതുനിന്‍ പൈതൃകം ധന്യമായ് തീരണം


ഇവിടെ


വിഡിയോ


7. പാടിയതു: കൈതപ്രം


നീലകണ്ഠ മനോഹരേ ജയ
നീലകഞ്ജവിലോചനേ ജയ
നീലകുന്തളഗാലസങ്കട
ബാലചന്ദ്രവിഭൂഷണേ ജയ
(നീലകണ്ഠ)

ശൂലദളിത ദാനവേ ജയ
ശൈലനായക നന്ദനേ ജയ
ലോലശീലവിപഞ്ചനം
പരിപാലയാശു നിരഞ്ജനേ ജയ
(നീലകണ്ഠ)

മാരദഹന ഭാനവേ ജയ
ഭൂതനായക തേജസ്സേ ജയ
ഗീതവാദ്യവിനോദിതം
പരിതോഷയാശു ശിവം‌കരേ ജയ
(നീലകണ്ഠ)


ഇവിടെ

No comments: