Powered By Blogger

Thursday, July 9, 2009

ആശാ ദീപം... [ 1953 ].ജിക്കി

“മാരിവില്ലൊളി തൂകി വന്നൊരെന്‍


ചിത്രം: ആശാ ദീപം. [1953] ജി.ആര്‍. റാവു
രചന: പി. ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാ മൂര്‍ത്തി
പാടിയതു: ജിക്കി.


മാരിവില്ലൊളി വീശി വന്നൊരെന്‍
മാനസാനന്ദ ദായകാ
മാമകാശ തന്‍ വീണയില്‍ കൂടി
മൌന ഗാനങ്ങള്‍ പാടി നീ.

ജീവിതാനന്ദ കന്ദളങ്ങളാല്‍
പാവന പ്രഭ തൂകി നീ
മായുകില്ല നീ മായുകില്ല നീ
മാമകാശയില്‍ എന്നുമേ.

സ്നേഹ ദീപം കൊളുത്തി നീ എന്റെ
മോഹമാം മണി കോവിലില്‍
ബാഷ്പധാരയാല്‍ പ്രേമ പൂജക്കു
പുഷ്പ മാല്ല്യം ഒരുക്കി ഞാന്‍

കാത്തിരുന്നു ഞാന്‍ ദേവാ നിന്നുടെ
കാലടി സ്വനം കേള്‍‍ക്കുവാന്‍
വന്നതില്ല നീ വന്നതില്ല നീ
ജീവിതാനന്ദ നായകാ. [മാരിവില്ലൊളി....

തിരമാല....[1953] കെ. അബ്ദുള്‍ഖാദര്‍/മാലതി

“ഹേ കളിയോടമെ.. പോയാലും നീ സഖീ


ചിത്രം: തിരമാല [1953]പി.ആര്‍.എസ്. പിള്ള / വിമല്‍കുമാര്‍
രചന: പി.ഭാസ്കരന്‍
സംഗീതം: വിമല്‍കുമാര്‍
പാടിയതു: കെ. അബ്ദുല്‍കാദര്‍/മാലതി


പാലാഴിയാം നിലാവില്‍
മധുമാസ നീല രാവില്‍
കണ്ണീരുമായി അകലെ
പൊന്‍ താരമെന്തേ പൊലിയാന്‍
മധുമാസ നീല രാവില്‍

രാ പാടി എന്തേ കേഴാന്‍
ഹാ! ശോക ഭാരം പേറാന്‍
വിമൂക ഗാനം പാടാന്‍

ആനന്ദമേ നിന്‍ പിറകില്‍
എതോ കരാള ശോകം
കരവാളമേന്തി നില്പൂ
ഇടി നാദം ദൂരെ കേള്‍പ്പൂ.[പാലാഴിയാം....

കണ്ണീര്‍ കണങ്ങള്‍ പേറി
ഈ യാമിനീ സുമങ്ങള്‍
ദാരുണമാകും മൃതിയേ
എതിരേല്‍ക്കുവാനോ വന്നു.

ഹൃദയങ്ങളേതോ ഇരുളില്‍
ക്ഷണമാത്ര നേരം ചേര്‍ന്നു
പ്രണയ പരാഗമാര്‍ന്നു.
ക്ഷണികവിലാസമാര്‍ന്നു.[പാലാഴിയാം നിലാവില്‍....

ഉണ്ണി ആര്‍ച്ച (1961) ഏ.എം രാജ / പി. സുശീല

അന്നു നിന്നെ കണ്ടതില്‍ പിന്നെ

ചിത്രം: ഉണ്ണി ആര്‍ച്ച [1961] എം. കുഞ്ചാക്കൊ
രചന: പി. ഭാസ്കരന്‍
സംഗീതം: കെ. രാഘവന്‍
പാടിയതു: ഏ.എം. രാജാ/ പി സുശീല


അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു
അന്നു നമ്മള്‍ കണ്ടതില്‍പിന്നെ
ആത്മാവിലാനന്ദം ഞാനറിഞ്ഞു
ആശ തന്‍ ദാഹവും ഞാനറിഞ്ഞു
ഓര്‍മ്മകള്‍ തന്‍ തേന്മുള്ളുകള്‍
ഓരോ നിനവിലും മൂടിടുന്നു
ഓരോ നിമിഷവും നീറുന്നു ഞാന്‍
തീരാത്ത ചിന്തയില്‍ വേവുന്നു ഞാന്‍
കണ്ണുനീരിന്‍ പെരുമഴയാല്‍
കാണും കിനാവുകള്‍ മാഞ്ഞിടുന്നു
വീണയില്‍ ഗദ്ഗദം പൊന്തിടുന്നു
വിരഹത്തിന്‍ ഭാരം ചുമന്നിടുന്നു...(അന്നു നിന്നെ...