Powered By Blogger

Friday, November 13, 2009

ഭ്രമരം [ 2009 ] വേണുഗോപാല്‍ & സുജാത





കുഴലൂതും പൂന്തെന്നലെ...


ചിത്രം: ഭ്രമരം [2009 ]ബ്ലെസ്സി
രചന: അനില്‍ പനചൂരാന്‍
സംഗീതം: മോഹന്‍ സിതാര

പാടിയതു: വേണുഗോപാല്‍ & സുജാത

കുഴലൂതും പൂന്തെന്നലെ
മഴനൂല്‍ ചാര്‍ത്തി കൂടെ വരുമോ
കുറുമൊഴി മുല്ല മാല കോര്‍ത്തു സൂചി മുഖി കുരുവി
മധു മൊഴിയോടെങ്ങോ പാടീടുന്നു പുള്ളിപൂങ്കുയില്‍
ചിറകടി കേട്ടു ധകധിമി പോലെ മുകിലുകള്‍
പൊന്മുടി തഴുകും നീട്ടി [ കുഴലൂതും...

ചിരിയിതളുകള്‍തിടിക്കുന്ന ചുണ്ടില്‍ താരം
കരിമഷിയഴകൊരുക്കുന്നകണ്ണില്‍ ഓളം
ആരു തന്നു നിന്‍ കവിളിണയില്‍ കുംകുമത്തിന്നാരാമം
താര നൂപുരം ചാര്‍തീടുമീ രാക്കിനാവു മയ്യെഴുതി
ജാലകം ചാരി നീ ചാരെ വന്നു, ചാരെ വന്നു
തനനനതാനാനാനാലല്ലലാലാ
മഴനൂല്‍ ചാര്‍ത്തി കൂടെ വരുമോ...[ കുഴലൂതും...

പനിമതിയുടെ കണം വീണ നെഞ്ചില്‍ താള,
പുതുമഴയുട മണം തന്നു എന്നും ശ്വാസം
എന്റെ ജന്മ സുകൃതമൃതാമായ്
കൂടെ വന്നു നീ പൊന്‍ കതിരെ
നീ എനിക്കു കുളിരേകുന്നു
അഗ്നിയാളും വീഥിയില്‍
പാദുകം പൂക്കുമീ പാതയോരം പാതയോരം... [കുഴലൂതും....

വിഡിയോ

മോഹിനിയാട്ടം [ 1975 ] യേശുദാസ്


സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം


ചിത്രം: മോഹിനിയാട്ടം [ 1975 ] ശ്രീകുമാരന്‍ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം ജി.ദേവരാജന്‍

പാടിയതു കെ.ജെ.യേശുദാസ്

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധങ്ങള്‍.. സ്വപ്നങ്ങള്‍.. ജലരേഖകള്‍..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..

പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ.. (പുണരാ...)
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
മാനത്തിന്‍ സ്വന്തമെന്നോ..
പൂവിനു വണ്ടു സ്വന്തമോ
കാടിനു കാറ്റു സ്വന്തമോ
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ.. (സ്വന്തമെന്ന )

വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി..
അധരത്തിന്‍ സ്വന്തമെന്നോ..(വിടര്‍ന്നാ...)
കരള്‍ പുകല്‍ഞ്ഞാലൂരും കണ്ണുനീര്‍ മുത്തുകള്‍..
കണ്ണിന്റെ സ്വന്തമെന്നോ..
കാണിയ്ക്കു കണി സ്വന്തമോ..
തോണിയ്ക്കു വേണി സ്വന്തമോ..
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ.. (സ്വന്തമെന്ന)



ഇവിടെ

കൌരവര്‍ [ 1992 ] യേശുദാസ്



മുത്തുമണി തൂവൽ തരാം...


ചിത്രം: കൗരവർ [ 1992 ] ജോഷി
സംഗീതം: എസ്‌ പി വെങ്കിടേഷ്‌
രചന: കൈതപ്രം

പാടിയത്: കെ ജെ യേശുദാസ്‌



മുത്തുമണി തൂവല്‍ തരം
അല്ലിതളിരാട തരാം [ 2]
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായ് മെല്ലെ തരാട്ടാന്‍
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ.... മുത്തുമണി...


കരളില്‍ വിളങ്ങി നില്‍പ്പൂ
ഒരു സൂര്യകാരുണ്യം
സയാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളേ ചേക്കേറുമോ [ഉത്തുമണി...

കനിവര്‍ണ രാത്രി വിണ്ണില്‍
അഴകിന്റെ പീലി നീര്‍ത്താന്‍
ഊഞ്ഞാലിടാന്‍ പൂ പാലയില്‍ [2]
തിങ്കള്‍ കൊതുമ്പിന്‍ ‍പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടി വാ [ മുത്തു മണി തൂവല്‍ തരാം...




ഇവിടെ

ഇവിടെ സുജാത

യാത്രക്കാരുടെ ശ്രദ്ധക്കു [ 2002 ] മധു ബാലകൃഷ്ണന്‍



നൊമ്പരക്കൂട്ടിലെ

ചിത്രം: യാത്രക്കാരുടെ ശ്രദ്ധക്കു [2002 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: മധു ബാലകൃഷ്ണന്‍

നൊമ്പരക്കൂട്ടിലെ തിങ്കളെ
രാജകുമാരനിന്നേകനായ്i
ര്വിന്നു സ്വതമല്ല
പകലിനു സ്വന്തമല്ല
മൂവന്തിയോ ദൂരെയായ്
മോഹാംബരം ശൂന്യമായ്

ഓ... ഓ.....ഓഓ......

ഇഷ്ട സങ്ക്ജലമായ് കണ്ടരീഞ്ഞ്
അന്നവും പ്രാണനും തൊട്ടു തന്നു
കൂടപ്പിരപ്പു പോല്‍ ഓമനിച്ചു
ഇല്ലാ കിടാങ്ങളെ നീ വളര്‍ത്തി.
സ്വപ്നം വിതച്ചെടുത്ത് സ്നേഹം പകുത്തെടുത്ത്
പകര്‍ന്നതല്ലെ
ആരുമില്ലതിന്നേകനായോ
പൈതൃകം പോലുമിന്നന്ന്യമായോ...ന്‍പ്മ്പര...

കൈവിരല്‍ കുങ്കുമം തൊട്ടു തൊട്ടു
കണ്മിഴി പൂക്കളില്‍ മയ്യെഴുതി
കാരുണ്യ ഗംഗയില്‍ മുടി ഒതിക്കി
അക്ഷര തിരകളില്‍ മുഖം നോക്കി
രാമായണത്തിലെ രാജ സ്വരൂപമായ്
വന്നതല്ലേ....
ആരുമല്ലതിന്നേകനായി
പൊന്നിഴല്‍ പടുകള്‍ മാഞ്ഞു പോയി...( നൊമ്പര...


ഇവിടെ

യക്ഷി [ 1968 ] പി. സുശീല



വിളിച്ചൂ ഞാന്‍ വിളി കേട്ടു
ചിത്രം: യക്ഷി (1968) കെ.എസ്. സേതുമാധവന്‍
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: പി സുശീല


വിളിച്ചൂ ഞാന്‍ വിളി കേട്ടൂ
തുടിച്ചൂ മാറിടം തുടിച്ചൂ
ഉണര്‍ന്നൂ ദാഹിച്ചുണര്‍ന്നൂ
മറന്നൂ ഞാനെന്നെ മറന്നൂ (വിളിച്ചൂ)

ഇതളിതളായ് വിരിഞ്ഞു വരും ഈ വികാരപുഷ്പങ്ങള്‍
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനിന്നെന്തുകൊണ്ടീ വഴി വന്നില്ലാ
ഓ...വന്നെത്തിയില്ലാ (വിളിച്ചൂ)

വിരല്‍ തൊടുമ്പോള്‍ കുളിര്‍ കോരും ഈ വികാരതന്ത്രികളില്‍
ശൃംഗാരസംഗീതം പകരാന്‍ മധുപനിന്നെന്തു കൊണ്ടീവഴി വന്നില്ലാ
ഓ...വന്നെത്തിയില്ലാ (വിളിച്ചൂ)


വിഡിയോ


ഇവിടെ