Powered By Blogger

Sunday, November 22, 2009

തേന്മാവിൻ കൊമ്പത്തു [ 1994 ] എം.ജി ശ്രീകുമാർ & ചിത്ര



* National Film Award for Best Art Direction- Sabu Cyril
* National Film Award for Best Cinematography- K. V. Anand
* Kerala State Film Award for Best Music Director- Berny-Ignatius

കഥ, തിരക്കഥ, സംഭാഷണം: പ്രിയദർശൻ
നിർമ്മാണം: എൻ. ഗോപാലകൃഷ്ണൻ



ചിത്രം: തേന്മാവിന്‍ കൊമ്പത്ത് [ 1994 ] പ്രിയദർശൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: എം ജി ശ്രീകുമാര്‍,ചിത്ര കെ എസ്

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ
വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം....
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2)
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2)
(കറുത്ത പെണ്ണേ)

ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ...
(കറുത്ത പെണ്ണേ )

താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നുനീ പോരുന്നുണ്ടോ
കൂടെയുറങ്ങാൻ കൊതിയാകുന്നു
നെല്ലിൽ മഞ്ഞിൻ കുളിരൂറുന്നൂ
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
(കറുത്ത പെണ്ണെ...



ഇവിടെ





വിഡിയോ

കുട്ടിക്കുപ്പായം [ 1964 ] ഉത്തമൻ, പി. ലീല, ഗോമതി






പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലൊ...


ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം. കൃഷ്ണൻ നായർ
രചന: പി. ഭാസ്കരൻ
സംഗീതം: ബാബു രാജ്

പാടിയതു: ഉത്തമൻ, പി. ലീല. ഗോമതി



പൊട്ടിചിരിക്കുവാൻ മോഹമുണ്ടെങ്കിലൊ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്നും ജീവിതം...

കനിയൊന്നും കായ്ക്കാത്ത കല്പക വൃ‌ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
നട്ടു നനച്ചൊരു കൈ കൊണ്ടാ വൃക്ഷത്തെ
വെട്ടി കളയ്റ്റുന്നു മാനവൻ...

മുറ്റത്തു പുഷ്പിച്ച പൂമര കൊമ്പത്തു
ചുറ്റുവാൻ മോഹിച്ച തൈമുല്ലെ
മറ്റേതോ തോട്ടത്തിൽ മറ്റാർക്കൊ നിന്നെ
വിറ്റു കളഞ്ഞതറിഞ്ഞില്ലേ....

ദാമ്പത്യ് ബന്ധത്തെ കൂട്ടിയിണക്കുന്ന
പൂമ്പൈതലാകുന്ന പൊൻ കണ്ണി
പൊൻ കണ്ണി ഇല്ലാതെ പൊന്നിൻ കിനാവെ
മാംഗല്യ പൂത്താലി പോയല്ലൊ... പൊട്ടിച്ചിരിക്കുവാൻ.....

അച്ചനും ബാപ്പയും [ 1972 ] യേശുദാസ്




കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ


ചിത്രം: അച്ഛനും ബാപ്പയും [ 1972 ] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ നിന്റെ
കുളിരിന്മേൽ കുളിർ കോരുമഴക്
ഇല നുള്ളി തിരി നുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരിമുളക് നീയൊരു
ചുവന്ന കാന്താരിമുളക് (കുളിക്കുമ്പോൾ..)


വയനാടൻ കാട്ടിലെ വലയിൽ വീഴാത്ത
വർണ്ണ പ്പൈങ്കിളി തത്ത നീയൊരു
വർണ്ണപ്പൈങ്കിളി തത്ത (2)
താമരവലയിൽ കുടുക്കും നിന്നെ ഞാൻ
താമസിപ്പിക്കും കൂടെ താമസിപ്പിക്കും ആ..ആ..,(കുളിക്കുമ്പോൾ..)

കറുകമ്പുൽമേട്ടിലെ പിടിച്ചാൽ കിട്ടാത്ത
കന്നിപ്പുള്ളിമാൻ പേട നീയൊരു
കന്നിപ്പുള്ളിമാൻ പേട (2)
ഓടിച്ചിട്ട് പിടിക്കും ഞാനൊരു
മാടമുണ്ടാക്കും ഒരു പുൽമാടമുണ്ടാക്കുംആ..ആ.. (കുളിക്കുമ്പോൾ..)

മദനപ്പൂങ്കാവിലെ പടച്ചോൻ വളർത്തുന്ന
മാരൻ കാണാത്ത പെണ്ണ് നീയൊരു
മാരൻ കാണാത്ത പെണ്ണ് (2)
പൊന്നും തട്ടമിടീയ്ക്കും ഞാൻ നിന്റെ
പുതുമാപ്പിളയാകും ഒരു നാൾ പുതുമാപ്പിളയാകും ആ..ആ.. (കുളിക്കുമ്പോൾ..)





വിഡിയോ

അഭിനന്ദനം [ 1976 ] യേശുദാസ്

എന്തിനെന്നെ വിളിച്ചു


ചിത്രം: അഭിനന്ദനം {1976} ഐ.വി. ശശി
രചന:: ശ്രീകുമാരന്‍ തമ്പി
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ ജെ യേശുദാസ്‌


എന്തിനെന്നെ വിളിച്ചുനീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ (3)

ഈ വസന്തഹൃദന്തവേദിയില്‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നു പോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തുപിടയവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...

ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതി നിദ്രയില്‍ പാതിരക്കിളി
പാടിയ പാട്ടിലൂടവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും....

ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുഡ്‌മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍ .. (എന്തിനെന്നെ...





ഇവിടെ

അഭിലാഷങ്ങളെ അഭയം [ 1979 ] യേശുദാസ്

ഏതോ സ്മൃതി തൻ കര ലാളനത്തിൻ



ചിത്രം: അഭിലാഷങ്ങളേ അഭയം [ 1979 ]
രചന: സി.എൻ.ശ്രീവത്സൻ
സംഗീതം: ദർശൻ രാമൻ

പാടിയതു: യേശുദാസ്


ഏതോ സ്മൃതി തൻ കരലാളനത്തിൽ
എന്നോ കൊഴിഞ്ഞ നിൻ ഗദ്ഗദപ്പൂക്കൾ
ഉയിർ കൊണ്ടുണരും നിൻ മനൊവാടിയിൻ
ഉൾക്കാമ്പിൽ തിരളും കണ്ണുനീർ ചാലിൽ.. [ ഏതോ സ്മൃതി തൻ...

അകലെ ഏതോ ശാരിക പൈങ്കിളി
അകലും മനസ്സിൻ കഥ പാടുന്നു
നിൻ സ്വപ്ന രേണുവും സങ്കൽ‌പ ശ്രീയും [2]
തേടുവതെന്തോ ആരെയോ മറക്കൂ..മനസ്സേ.. [ ഏതൊ...

സന്ധ്യകൾ മലരിൻ നെറുകയിൽ ഇനിയും
മധുര മോഹന കുറി അണിയിക്കും
വിടരും നിന്നുടെ ജീവിതം ആരും [2]
ചൂടുകയില്ലേ വാ‍ടുമോ മറക്കൂ.. മനസ്സേ... [ ഏതോ...



ഇവിടെ

ആ നിമിഷം [ 1977 ] യേശുദാസ്

അയലത്തെ ജനലിൽ

ചിത്രം: ആ നിമിഷം [ 1977 ] ഐ.വി. ശശി
രചന: പി ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: യേശുദാസ്


അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു
അലകടലായെന്‍‌മനമുണര്‍ന്നു...
പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു
പൂനിലാവൊളി പരന്നു ...
പ്രേമപൂനിലാവൊളി പരന്നു...


പതിവായി മാനത്തുവിടരുന്ന ചന്ദ്രന്‍
പാരിതിലെല്ലാര്‍ക്കും സ്വന്തം..
ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം...
എന്നയല്‍പക്കത്തെ രാഗാര്‍ദ്രചന്ദ്രന്‍
എനിക്കുമാത്രംസ്വന്തം..
എന്നും എനിക്കുമാത്രംസ്വന്തം...


പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍
പനിനീരുപെയ്യുന്നചന്ദ്രന്‍..
എന്റെ അനുരാഗമോഹനചന്ദ്രന്‍....
നിത്യവുമെന്നുള്ളില്‍ പൌര്‍ണ്ണമിയൊരുക്കാന്‍
നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍..
എങ്ങും നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍ ....






ഇവിടെ




വിഡിയോ

പാവം പാവം രാജകുമാരൻ [ 1990 ] യേശുദാസ്




പാതിമെയ് മറഞ്ഞതെന്തേ



ചിത്രം: പാവം പാവം രാജകുമാരന്‍ [ 1990 ] കമല്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍


പാടിയതു: യേശുദാസ്

പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന്‍ നീല കലികയില്‍ ഏക ദീപം നീ...

അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതി പോലെ...
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

(പാതിമെയ് മറഞ്ഞതെന്തേ)

കനകാംബരങ്ങള്‍ പകരുന്നു കൌതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

(പാതിമെയ് മറഞ്ഞതെന്തേ)



ഇവിടെ




വിഡിയോ

ആലിലകുരുവികൾ ( 1988 ) യേശുദാസ്




ആയിരം മൌനങ്ങൾ...


ചിത്രം: ആലില കുരുവികൾ [ 1988 ] എസ്.എൽ.പുരം ആനന്ദ്
രചന: ബിച്ചു തിരുമല
സംഗീതം: മോഹൻ സിതാര

പാടിയതു:യേശുദാസ്


ആയിരം മൌനങ്ങൾക്കുള്ളിൽ നിന്നുണരും
അഞ്ജാത സൌന്ദര്യമെ
മാരിവിൽ ചാലിച്ച മാന്തളിർ തൂവലാൽ
ഞാനെന്റെ ഭാവനയാക്കി
എന്നോ നീ എന്റ് രോമാഞ്ചമായി
അറിയാതെ ആരോരും അറിയാതെ [ ആയിരം...

ആ നിറകൂടിൽ നിന്നൊമനെ എന്തിന്നായ്
നീയെന്റെ മുന്നിൽ വന്നു.
]
ആ മഞ്ഞു പാദസ്വറങ്ങളെൻ നെഞ്ചിൽ
എന്തിനായ് നൃത്തമാടി
എന്നഭിലാഷത്തിൻ തേന്മുള്ളുകൾ
കൊഇണ്ടു നോവുന്നുവോ ദേവി..നൊവുന്നുവോ..[ ആയിരം...

ദൈവമുറങ്ങുന്നൊരമ്പലം
സുന്ദരീ നീ വന്നു ധന്യമാക്കി [ 2]
ആലില നെയ്ത്തിരി നാളങ്ങളായ് നിന്റെ
ആലോലലോചനങ്ങൾ എൻ അനുരാഗത്തിൻ
വെൺചില്ലിനുള്ളിൽ ഞാൻ സ്വന്തമാക്കും
നിന്നെ സ്വന്തമാക്കും... ആയിരം...




ഇവിടെ