Powered By Blogger

Monday, September 7, 2009

കല്യാണ രാമന്‍ [ 2002 ] യേശുദാസ്

“കഥയിലെ രാജകുമാരിയും രാജകുമാരനു



ചിത്രം: കല്യാണ രാമന്‍ [ 2002 ] ഷാഫി
രചന: കൈതപ്രം
സന്മ്ഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: യേശുദാസ്

യാ ദേവി സര്‍വ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ


കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കല്‍പ്പടവില്‍
(കഥയിലെ‌)

ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണര്‍ത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ‌)


ആവണിത്താലങ്ങളേന്തി രാ‍ഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊന്‍‌മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ട് പൂത്താ‍രം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ‌)


ഇവിടെ

ധീര [ 1982 ] ജാനകി / സതീഷ് ബാബു

“മെല്ലെ നീ മെല്ലെ വരൂ മഴവില്ലുകള്‍ മലരായി

ചിത്രം: ധീര [ 1982 [ ജോഷി
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘുകുമാര്‍

പാടിയതു: സതീഷ് ബാബു, എസ് ജാനകി

മെല്ലെ നീ മെല്ലെ വരൂ...മഴവില്ലുകള്‍
മലരായി വിരിയുന്ന ഋതുശോഭയില്‍
മെല്ലെ നീ മെല്ലെ വരൂ....
നിഴലായി ഞാന്‍.... ഇതുപോലെ ഞാന്‍...
ഒരുനാളും പിരിയാത്ത കൂട്ടായ് വരും...

നിറമുള്ള പൂമാരിയില്‍ ഒഴുകുന്നൊരഴകല്ലേ നീ...
ഉടലാകെ പുളകങ്ങളില്‍ പൊതിയുന്നു നീ...
നിന്നുള്ളിലും നിന്‍ മെയ്യിലും..
നിന്നുള്ളിലും നിന്‍ മെയ്യിലും..
ഞാനെന്റെ രാഗങ്ങള്‍ മീട്ടും.....

(മെല്ലെ നീ മെല്ലെ വരൂ)

ചിറകുള്ള സ്വപ്നങ്ങളില്‍ നിറയുന്ന കുളിരല്ലേ നീ...
നിനവാകെ മധുരങ്ങളില്‍ പൊതിയുന്നു നീ...
എന്നാകിലും എങ്ങാകിലും....
എങ്ങാകിലും എന്നാകിലും...
ഞാന്‍ നിന്റെ കാലൊച്ചയോര്‍ക്കും....

(മെല്ലെ നീ മെല്ലെ വരൂ)

ധ്വനി {1988} യേശുദാസ്

“ആണ്‍കുയിലെ തേന്‍ കുയിലെ
ചിത്രം: ധ്വനി [1988 ]ഏ. റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്

പാടിയതു: യേശുദാസ്


ആൺകുയിലേ തേൻ‌കുയിലേ..
ആൺകുയിലേ തേൻ‌കുയിലേ.. ആൺകുയിലേ തേൻ‌കുയിലേ..
നിന്റെ സ്വരം കേട്ടണയും പെൺകിളിയേപ്പോലെ (2)
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2)
ആൺകുയിലേ തേൻ‌കുയിലേ..

ഹൃദയ മൃദുല ധമനികളിൽ സുമശര ലീല
ഉണർന്നു മനം അണിഞ്ഞു വനം ഹിമ മണിമാല.. (2)
രതി തരളം വിപിനതലം പവന നടനശാല (2)
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2)
ആൺകുയിലേ തേൻ‌കുയിലേ..

അഴകിലൊഴുകി പുഴ തഴുകി കളകള നാദം
കവി ഹൃദയം തുയിലുണരും ധ്രുമദള ഗീതം
സുഗമകലാ ലയമൊരുക്കി ചലിത ചലിത പാദം
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2)
ആൺകുയിലേ തേൻ‌കുയിലേ.. (2)

ഇവിടെ

ധ്വനി {1988} യേശുദാസ്

“ഒരു രാ‍ഗമാല കോര്‍ത്തു സഖീ
ചിത്രം: ധ്വനി [1988 ]ഏ. റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്

പാടിയതു: യേശുദാസ് കെ ജെ

ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2)
കവിൾവാടുകിൽ സദാതമസ്സെൻ കാവ്യയാത്രയിൽ (2)
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന.. നിൻരാഗവേദന
പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന..
അലയായ്‌വരും വിചാരമെഴും മൗനചേതന (2)
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ്

ഇവിടെ

കയം [ 1992 ] ജാനകി

“ കായല്‍ കരയില്‍ തനിച്ചു വന്നതു നിന്നെ കാണാന്‍

ചിത്രം: കയം.. [ 1982 ] പി/കെ. ജോസഫ്
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം.കെ. അര്‍ജുനന്‍

പാടിയതു: എസ്. ജാനകി

കായല്‍ കരയില്‍ തനിച്ചു വന്നതു കാണാന്‍
നിന്നെ കാണാന്‍... നിന്നെ കാണാന്‍
കടവിന്നരികില്‍ കടവിന്നരികില്‍
ഒരുങ്ങി നിന്നതു ചൊല്ലാന്‍
പലതും ചൊല്ലാന്‍.... [ കായല്‍കരയില്‍

കൂന്തല്‍ മിനുക്കീ പൂക്കള്‍ ചൂടി
കുറി ഞാന്‍ തൊട്ടൊരു നേരം
കണ്ണു തുടിച്ചതും നെഞ്ചു മിടിച്ചതും
നിന്നുടെ ഓര്‍മ്മയിലല്ലൊ...

പനിനീര്‍ പെയ്യണ നേരം
കയ്യു വിറച്ചതും ഉള്ളു പിടച്ചതും
മംഗല ചിന്തയിലല്ലൊ...[ കായല്‍ കരയില്‍

യോദ്ധാ [ 1992 ] യേശുദാസ് / സുജാത

“കുനു കുനെ ചെറു കുറുനിരകള്‍

ചിത്രം: യോദ്ധാ [ 1992 ] സംഗീത് ശിവന്‍
രചന: ബിച്ചു തിരുമല
സംഗീതം: എ.ആര്‍. റഹമാന്‍

പാടിയതു: യേശുദാസ് / സുജാത
കുനു കുനെ ചെറു കുറു നിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖ പടമെഴുതും സുമ ശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മന‍സ്സും മനസ്സും മധുരം നുകരും അസുലഭ സുഖ നിമിഷം
ഇനിയൊരു ലഹരി തരൂ ഇഴുകിയ ശ്രുതി പകരൂ
ഹിമ ഗിരി ശിഖരികളെ കരളില്‍ കുളിരല പണിതു തരൂ

മുഖവും മെയ്യും ഊടും പാവും മൂടും....
വഴിയോരത്തെ വേലിപ്പൂവിനു നാണം
ഇരുവാനം പൂങ്കിള്യെ ഇത്തിരിക്കു സ്വപ്നമിട്ട മിഴിയില്‍
ഇണയെ തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനരിശം
ശില്പമെന്നും നിന്‍ ശില്പിയിന്‍ കണ്ണില്‍
ശില്‍പശാല നിന്റെ കണ്‍കളില്‍..... [ കുനു കുനെ...

ശശിലേഖേ നീപുല്‍കി പുല്‍കി ചേറും
ശശികാന്തക്കല്ലായിപ്പോയെന്മാനസം
തുളസി തീര്‍ഥം കിനിയും രസം കൊണ്ടു മണ്ട വച്ച ശിഖരം
ഉണരും നേപാള്‍ നഗരം
കൊണ്ടു ത ന്നു നിന്നെയിന്നു പകരം
സ്വര്‍ഗമീ രംഗം സ്വന്തമീ ബന്ധം
സുന്ദരം ജന്മ സംഗമം.... കുനു കുനെ...

ഇവിടെ

ഏപ്രില്‍ 19 [ 1996 ] യേശുദാസ്

“ദേവികേ നിന്‍ മെയ്യില്‍ വാസന്തം


ചിത്രം: ഏപ്രില്‍ 19 [ 1996 ] ബാലചന്ദ്ര മേനോന്‍
രചന:‍ എസ് രമേശന്‍ നായര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്

ദേവികേ നിന്‍ മെയ്യില്‍ വാസന്തം
ഗോപികേ നിന്‍ കയ്യില്‍ രോമാഞ്ചം
ആരാരും കാണാത്ത തീരങ്ങളില്‍
ആവേശം പൂമൂടും യാമങ്ങളില്‍
തളിരിടും മോഹങ്ങളില്‍...

(ദേവികേ)

നീയെന്നും ഞാനെന്നും പേരെന്തിനോ
നാമൊന്നു ചേരുന്ന നേരം...
പാലെന്നും തേനെന്നും രുചിയെന്തിനോ
പാലാഴി നീന്തുന്ന കാലം...
ചൊടിമലരിതളില്‍ തുടുകവിളിണയില്‍
ആര്‍ദ്രമേതു രാഗകുങ്കുമം...

(ദേവികേ)

ആകാശം കൂടാരം തീര്‍ക്കുന്നുവോ
നീരാടിത്തോര്‍ത്തുന്ന നേരം...
മാനത്തും വെള്ളോട്ടുവിളക്കെന്തിനോ
നാണത്തിലാറാടും രാവില്‍...
വിരല്‍ തൊടുമളവില്‍ വിരിയുമൊരഴകായ്
വീണ്ടും ഇന്ദ്രലോക നന്ദനം...

(ദേവികേ)

ഇവിടെ

കൌരവര്‍ ( 1992 ) യേശുദാസ്

“ മുത്തുമണിതൂവല്‍ തരാം അല്ലിത്തളിരാട തരാം


ചിത്രം; കൌരവര്‍ [ 1992 ] ജോഷി
രചന: കൈതപ്രം
സംഗീതം: എസ്. പി. വെങ്കിടേഷ്

പാടിയതു: യേശുദാസ്


മുത്തുമണി തൂവല്‍ തരാം .. അല്ലിതളിരാട തരാം [2]
നറുപൂവിതളില്‍ മധുരം പകരാം
ചെറു‍പൂങ്കാറ്റായ് മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളെ... [ മുത്തു മണി...

കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായ് താലോലമായ് [2]
ഈ സ്നേഹ സന്ധ്യയില്‍ ജീവന്റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ...[ മുത്തുമണി...


കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്റെ പീലി നീര്‍ത്താന്‍
ഊഞ്ഞാലിടാം‍ പൂ പാലയില്‍ [2]
തിങ്കള്‍ കൊതുമ്പില്‍ ‍പാലാഴി നീന്താം
പൊന്നിളം കിളികളെ കളിയാടിവാ... മുത്തുമണി...

ഇവിടെ

നീ എത്ര ധന്യ [ 1987 ] മാധുരി

"ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു

ചിത്രം: നീയെത്ര ധന്യ [ 1987 ] ജെസ്സി
റ്രചന: ഓ എന്‍ വി കുറൂപ്പ്
സംഗീതം: ദേവരാജന്‍ ജി

പാടിയതു: മാധുരി

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണില്‍
ഒരു നിശാഗന്ധിയായ് കണ്‍ തുറന്നു

പിന്‍ നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴല്‍ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ (2) ഭൂമിയെ.....

സുസ്മിതയായവള്‍ നിന്നൂ..മൂക
നിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിന്‍ സൌന്ദര്യമായ് വിടര്‍ന്നു
സ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കട
ദാഹവുമായവള്‍ നിന്നൂ... (2) ഭൂമിയെ....



ഇവിടെ

കാമം, ക്രോധം, മോഹം [ 1975 ] യേശുദാസ് / സുശീല

“രാഗാര്‍ദ്ര ഹംസങ്ങളോ നിങ്ങള്‍ രാവിന്റെ രോമാഞ്ചമോ


ചിത്രം: കാമം ക്രോധം മോഹം [ 1975 ] മധു
രചന: ശിവകുമാര്‍
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് & പി സുശീല

രാഗാര്‍ദ്ര ഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ (2)
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദക ഗാനം ( രാഗാര്‍ദ്ര..)

കാര്‍വേണി നീയെന്റെ ഉള്ളില്‍
പൂക്കും ഉന്മാദം ആണല്ലോ എന്നും (2)
ഞാനിന്നും മോഹിച്ചിരുന്നൂ
തൂവെണ്ണയോ താരുണ്യമോ
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ (രാഗാര്‍ദ്ര..)


രാഗേന്ദു നീയെന്റെ ഉള്ളില്‍ ഏതോ
സൌരഭ്യമാണല്ലോ എന്നും (2)
ഞാനെന്നും സ്നേഹിച്ചിരുന്നൂ
പൂവല്ലിയോ തേന്‍ തുള്ളിയോ
കാമര്‍ദ്രേ നീയെന്നില്‍ പടരില്ലയോ ( രാഗാര്‍ദ്ര..)

ഇവിടെ

ദീപസ്തംഭം മഹാശ്ചര്യം [1999 ] ചിത്ര

“സിന്ദൂര സന്ധ്യേ പറയൂ നീ പകലിനെ കൈ വെടിഞ്ഞോ



ചിത്രം: ദീപസ്തംഭം മഹാശ്ചര്യം [ 1999 } കെ. ബി. മധു
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര

പാടിയതു: ചിത്ര

സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ
നിന്‍ പൂങ്കവിളും നനഞ്ഞോ
സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
നീ പകലിനെ കൈ വെടിഞ്ഞോ

നിഴലേ ഞാന്‍ നിന്നെ പിന്‍ തുടരുമ്പോള്‍
നീങ്ങുകയാണോ നീ അകലേ
നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോഴെല്ലാം
അടുക്കുകയാണോ നീ
എന്നിലേക്കടുക്കുകയാണോ നീ
ഓ...ഓ..ഓ..

(സിന്ദൂര സന്ധ്യേ പറയൂ)

മാനസം ചുംബിച്ച മന്ദാര വല്ലിയില്‍
മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ട വിളക്കിന്റെ ഇടറുന്ന നാളത്തില്‍
നടനിന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ...ഓ...ഓ..

(സിന്ദൂര സന്ധ്യേ പറയൂ)




ഇവിടെ