Wednesday, April 17, 2013

പുതിയ ചിത്രങ്ങളിലെ പുതിയ പാട്ടുകൾഈ സോളമനും ശോശന്നയും
കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞു തമ്മിൽ

കണ്ണു കൊണ്ടും ഉള്ളു കൊണ്ടും
മിണ്ടാതെ മിണ്ടീ പണ്ടേ
കണ്ണു കൊണ്ടേ ഉള്ളു കൊണ്ടേ
മിണ്ടാതെ മിണ്ടീ പണ്ടേ

തുത്തൂരു  തുത്തൂരു   തുത്തൂരു  ഊ ഊ

പാതിരാ നേ രം പള്ളിയിൽ പോകും
വെള്ളി നിലാവിനെ ഇഷ്ടമായി
ഉള്ളിൽ മുഴങ്ങും പള്ളി മണിയുടെ
നിം നിം മഴയിലങ്ങാണ്ടു പോയീ...

മഴവില്ലു കൊണ്ടു മാനം പേരെഴുതി
കായൽ കടത്തിൽ വിളക്കു പോലെ
കാറ്റിൽ കെടാതെ തുളുമ്പി....

ഈ സോളമനും ശോശന്നയും
കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ
ഉള്ളറിഞ്ഞു തമ്മിൽ

തുത്തൂരുരു  രുത്തൂരുരു   രുത്തൂരുരു  ഊ ഊ

കിനാക്കരിമ്പിന്തോട്ടം തീരെ വാങ്ങി
നാ നാ നാ നാ
മിന്നാ മിനുങ്ങിൻ പാടം പകരം
നൽകി വിളവെല്ലാം
ഇരു പേരും വീതിച്ചു
അൻപതു നോമ്പു കഴിഞ്ഞ വാരെ
മനസങ്ങു താനെ തുറന്നു വന്നു  [2]

click / copy paste the link below for  video
http://www.youtube.com/watch?v=Inis3UHjnGU

ചിത്രം:    ആമേൻ  [2013]
രചന:   കാവാലം നാരായണ പണിക്കർ
സംഗീതം:   പ്രശാന്ത് പിള്ള
പാടിയതു: പ്രീതി പിള്ള, ശ്രീ കുമാർ വാകയിൽ.
=================
2.
ചെമ്പനീർ  ചുണ്ടിൽ ഞാൻ
കണ്ണാലെ പുൽകുമ്പോൾ
ചേലേറും പൂവിൻ തേനായ് നീ
കാർ കൂന്തൽ എൻ മെയ്യിൽ
കൊഞ്ചിയാടും നേരത്തോ
എൻ നെഞ്ചിൽ ചേരും കൈത്താളം.... [2]

നിറപൊലിയായ് നീ വാ വാ
എൻ മിഴി മുന മുന്നിൽ വാ
നിറപൊലിയായ് നീ വാ വാ  നീ വാ

കളിചിരിയാടും കാലം ആ
നിഴലുകൾ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേൻ വണ്ടായ് മാറും ഞാൻ....  [2]


പതിവായ് എൻ മനതാരിൽ
മായാതെ വിടരുന്നു
നീയാകും പൂവിൻ മൊട്ടുകൾ
അറിയാതെ നിറയുന്നു
ചിമ്മുന്ന മിഴി രണ്ടും
പാരാകെ മിനും താരം പോൽ


പുഞ്ചിർ തൂകും പാരിജാത പൂക്കളും
കശവിടുമിന്നാ നീലവാനിൽ മേഘവും

നിറപൊലിയായ് നീ വാ വാ
എൻ മിഴി മുന മുന്നിൽ വാ
നിറപൊലിയായ് നീ വാ വാ  നീ വാ

കളിചിരിയാടും കാലം ആ
നിഴലുകൾ നീളുമ്പോൾ
കണ്ണോരം സ്വപ്നം തേടും
തേൻ വണ്ടായ് മാറും ഞാൻ....  [2]

click / copy paste the link below for audio & video


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15150

http://www.youtube.com/watch?v=eqlyJbqchQc

ചിത്രം:    നെതോലി ഒരു ചെറിയ മീനല്ല   [2013]
രചന:     അനു എലിസബെത് ജോസ്
സംഗീതം:     അഭിജിത്;  
പാടിയതു:    ഉണ്ണി മേനോൻ
........................
3.
നാളങ്ങൾ  അണയുമൊരീ നേരം
നീയാകും ജീവനതു മാത്രം
മുകിലാകെ കുളിർ മഴ പെയ്തീടും
കണ്ണാകെ നിറയുമതാലെ
പാട്ടായി  പാട്ടായി...

മായുന്ന കിനാവിലെ
പൊന്മണിപ്രാവിൻ കാണാം
ഒന്നൊന്നായി പറന്നുയരും
കാറ്റിന്റെ ചലനവും
പ്രാണന്റെ ചിറകുകൾ നീട്ടുവൻ
പാട്ടായി...പാട്ടായി...

മൌനം വാഴും ഇരവിലെ നിഴലെ
എന്നിൽ നിന്നും ദൂരെ മായുമോ
ചിറകിടറുമ്പോൾ  തീ നാളം
മൂടുന്ന കാലം

ഇനിയൊരു പാതി ചാരിയ ജാലകം
പാടും കാലം മറന്നൊ?
നെഞ്ചിൽ താളം നിലച്ചൊ?
മാഞ്ഞോ  മാഞ്ഞോ
മണ്ണിൽ ആ‍ളും ദീപം മായുന്നോ?ചിത്രം:    നെതോലി ഒരു ചെറിയ മീനല്ല   [2013]
രചന:     അനു എലിസബെത് ജോസ്
സംഗീതം:     അഭിജിത്;  ==========================
4.

നീആരോ നെഞ്ചോരം
മഴവിൽ മഞ്ഞിൽ ചേരും
ചെറു   ചായമ്പോൽ മെല്ലെ
എന്മിഴിയിൽ നീ
ഇല വീഴാ പൂഞ്ചോലയെന്നെന്നും
അതിരില്ലാ  ജലശയ്യ തീർക്കും
നിനവിൽ നീ അനുരാഗി    [  നീആരോ
                                           
കാതോരം  ഒരു തൂവൽ പോൽ
പ്രിയതേ നിൻ  ചിമിഴിൽ
തിരി തൻ നാളമായ്
ചിരിയുതിരും   നിൻ  കൺകളിൽ
കാ‍തലിൻ നീലമായ്
മേലേഎന്മിഴിയിൽ നീ
ഇല വീഴാ പൂഞ്ചോലയെന്നെന്നും
അതിരില്ലാ  ജലശയ്യ തീർക്കും
നിനവിൽ നീ അനുരാഗി    [  നീആരോ

രാരീരം നിറവാനിൽ നീ സഖിയേ
നിൻ ചിരിയിൽ ഉതിരും  കൊഞ്ചലായ്
തിര നുരയും നിൻ കവിളിണയിൽ
അഴലിൻ നോവുമായ്
മെല്ലെ  എന്മിഴിയിൽ നീ ഇല വീഴാ പൂഞ്ചോലയെന്നെന്നും
അതിരില്ലാ  ജലശയ്യ തീർക്കും
നിനവിൽനീഅനുരാഗി    [  നീആരോ

click / copy paste the link below for audio & video

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15129,15127

http://www.youtube.com/watch?v=gRQHjIbMon8


ചിത്രം :    ഡേവിഡ്       &   ഗോലിയാത്ത്

രചന:       അനൂപ്   മേനോൻ
സംഗീതം:   രതീഷ്  വേഗ
പാടിയതു: വിജയ്  യേശുദാസ്   /     വൃന്ദാ മേനോൻ

==============
...................
5.

ഏതോ നിറ സന്ധ്യയിൽ
മുഴുകും വിജന തീരമേ
നോവായ് നിൻ തിരകളിൽ
നനയുമേതോ ഒർമ്മകൾ
പകലിൽ മണലിൻ താളിതിൽ

കഥകൾ എഴുതും തെന്നലേ
പുതിയ വരികളോർത്തു
നിൽക്കേ ഇരവു പെയ്തുവോ
പ്രണയമായ് പ്രാണനിൽ
തെളിയുമേക താരമേ

നിൻ മൊഴികൾ  മുഴുവൻ
മധുരമൂറും മോഹമാകവേ
നിഴലു പോലെ സാക്ഷിയായ്
അഴലിലൊഴുകും സ്നേഹമേ
നിൻ മൃദുല നാദം
മൃതിയേപ്പോലും അമൃതമാക്കവേ
വഴിയോരം കൊഴിയുവതീ
ഇലകൾ തൻ താളം
കാതോരം കേൾക്കവെ

ഇനിപോകാത്തോരങ്ങൾ കാതങ്ങൾ, പോലും
കണ്മുന്നിൽ, കാണവേ
നേരിൻ കഥകൾ
ആത്മ കഥകൾ  ജീവൻ തേടവേ

click / copy paste the link below for  video

http://www.youtube.com/watch?v=4pGlJa66E50

ചിത്രം;    ചാപ്റ്റേർസ്   [2012]
രചന :   റഫീക്ക്   അഹമ്മദ്
സംഗീതം;    മേജോ ജോസഫ്

പാടിയതു:  പ്രമോദ്  &  മഞ്ജരി.,............==============

6.

ആ...ആ...ആ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....
(അഴലിന്റെ ആഴങ്ങളിൽ  ... )

പിന്നോട്ടു നോക്കാതെ പോകുന്നു നീ....
മറയുന്നു ജീവന്റെ പിറയായ നീ....
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ....
ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ....  നീ....
(അഴലിന്റെ ആഴങ്ങളിൽ  ... )

ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലിൽ‍..
അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
പൊന്‍കൊലുസ്സു കൊഞ്ചുമാ,  നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
നീ .. എങ്ങോ .. പോയ്‌....... .

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
ഇരുള്‍ ജീവനെ പൊതിഞ്ഞു ,
ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....

click / copy paste the link below for audio & video


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14944,14947

http://www.youtube.com/watch?v=mSzrX7YWdKg

ചിത്രം:  അയാളും ഞാനും തമ്മിൽ   [2012]

ഗാനരചന:  വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം:  ഔസേപ്പച്ചൻ
പാടിയതു  നിഖിൽ മാത്യു  &   അഭിരാമി അജയ്
.......................