Powered By Blogger

Sunday, February 5, 2012

ശീലാബതി [2005] ആർ. ശരത്







ചിത്രം: ശീലാബതി [2005] ആർ. ശരത്

താരനിര: സുനിൽ, കാവ്യാ മാധവൻ, ഊർമ്മിളാ ഉണ്ണി, കിരൻ മോഹൻ, ഇന്ദ്രൻസ്, ഫസൽ വിളക്കിടി....
രചന: പ്രഭാ വർമ്മ
സംഗീതസ്മ്: രമേഷ് നാരായൺ


1. പാടിയതു: മഞ്ജരി & മധു ബാലകൃഷ്ണൻ

നിറയൗവനത്തിന്റെ വെയിലസ്തമിക്കുന്നു
നിഴലായ് നീ മടങ്ങുന്നു
പിൻ വെയിൽ കതിരായ് നീ മടങ്ങുന്നു
തനിയേ...നീ തനിയേ...
തനിയേ നീ തനിയേ
(നിറയൗവനത്തിന്റെ...)

പാതി മറഞ്ഞ വസന്തത്തിനിതൾ
വാടിയ മർമ്മ വനസ്ഥലികളിൽ
ഇന്നാരെ തിരയുന്നു നീ
അതു നിൻ നിഴലാകാം
നീയറിയാത്തൊരു നിൻ മുഖമാവാം
നിൻ യൗവനമാവാം
നീയതു തിരയുന്നു വെറുതേ
തനിയേ നീ തനിയേ
(നിറയൗവനത്തിന്റെ...)

പാതിയറിഞ്ഞ സുഗന്ധത്തിൻ
അലമാല നിറഞ്ഞ തപസ്ഥലികളിൽ
ഇന്നെന്തേ തിരയുന്നു നീ
അതു നിൻ പൊരുളാവാം
നീയറിയാത്തൊരു നിൻ നിറവാകാം
നിൻ യൗവനമാവാം
നീയതു തിരയുന്നു വെറുതേ
തനിയേ നീ തനിയേ
(നിറയൗവനത്തിന്റെ...)


ഇവിടെ


2. പാടിയതു: രമേഷ് നാരായൺ & ജ്യോത്സ്ന


പാതിരാമണൽ കായലോളം പാടിയാടും നേരം
ജീരകച്ചെമ്പാവു പാടം ഏറ്റു പാടും നേരം
ഏലയ്യാ ഏലയ്യാ ഏലയ്യാ ഓ... (2)
പാതിരാമണൽ കായലോളം പാടിയാടും നേരം
ജീരകച്ചെമ്പാവു പാടം ഏറ്റു പാടും നേരം
ഞാറു തെളിയും നേരം നിറ രാവിലിളകും നേരം
കനവു നിറയെ കതിരൊളിയായ് നീ
നിനവു നിറയെ നിറപറയായ് നീ
കരളു നിറയെ കുളിരലയായി നീ
നീ നിറയൂ നിറയൂ നിറയൂ നിറ
(പാതിരാമണൽ...)

മനസു പകരാൻ പകർന്നു നിറയാൻ
മഞ്ഞൂറും ഈ നാളിൽ
നീ വന്നാലും ഈ രാവിൽ
ഇരവേറെ പോന്നു കഴിഞ്ഞു
നീ ഒരു കുറി പോരില്ലേ
തനിയേ വരികില്ലേ ഓ ഹോയ്..
(പാതിരാമണൽ...)

കഥകൾ പറയാൻ പറഞ്ഞു പുലരാൻ
കുഞ്ഞാറ്റ കൂടണയാൻ നീ ചില്ലാട്ടം ആടി വരൂ
ഇനി ഏറെ വെളുക്കാൻ ഇല്ല പുലരൊളീ പോൽ പോരില്ലേ
പതിയേ വരികില്ലേ ഓ ഹോയ്
(പാതിരാമണൽ...)

ഹയ്യ ഹയ്യ ഹയ്യാ (2)
ഒരു ചെറു കിളി ചിലച്ചു ചൊല്ലിയ വിരുത്തം ഇന്നൊരു വിരുന്നു പാട്ടോ
ഒരു തളിരില പറന്നു വീണതു മലർന്നും ഇത്തിരി കമഴ്ന്നുമാണോ
ഒരു പുതുമഴ നനഞ്ഞു വന്നതു വിരുന്നു വന്നൊരു വസന്തമാണോ
ഒരു പുതുമണം ഉണർന്നു വന്നത് മനസ്സിലിത്തിരി നനുത്തു വന്നോ
ഒരു ചെറു നിര പടർന്നു ചെന്നൊരു കറുത്ത കാവതിൻ അടുത്തു ചെന്നോ
ഒരു ചെറുമണി ഉരുണ്ടു നല്ലൊരു മറിഞ്ഞ കൺകളിൽ നിറഞ്ഞു ചെന്നോ
ഒരു മധുകണം ഒരിക്കലന്നൊരു മനസ്സിൽ ഇത്തിരി തുളുമ്പി നിന്നോ
ഒരു നറുമലർ അടർന്നു വീണൊരു തെളിഞ്ഞ ഗോപികൻ അടുത്തു ചെന്നോ
തിത്തിതാരാ തിത്തിത്താരാ (2)
(പാതിരാമണൽ...)


ഇവിടെ


3. പാടിയതു: ചിത്ര


പാതിരാപ്പൂ നീ മെല്ലെ കൺതുറന്നപ്പോൾ
വാർന്നു വാർന്നകലുന്നതെന്തേ പൂനിലാവിതിലേ
മിന്നിത്തെളിയും ഓർക്കാതെ
മിന്നി വന്നു നോക്കാതെ..
(പാതിരാപ്പൂ നീ...)

ഒരു ചെറുപുഞ്ചിരിയായ് പോലും
നീ യാത്ര പറഞ്ഞില്ല
മൗനവിഷാദ കാൽ പോലും
പോയ് വരും എന്നു പറഞ്ഞില്ല
എന്തേ പോയ് മറയാൻ
ഈ വിധമെന്തേ വാർന്നകലാൻ
വെയിലു മങ്ങും പോൽ
ശ്രാവണസന്ധ്യ മായും പോൽ
(പാതിരാപ്പൂ നീ...)

നനയും മിഴിയിണയാൽ പോലും
വിട തരികെന്നു പറഞ്ഞില്ല
പിടയും ഹൃദയമിടിപ്പാലും
ഇനി വിടയെന്നു പറഞ്ഞില്ല
എന്തേ പോയ് മറയാൻ
ഈ വിധമെന്തേ വാർന്നകലാൻ
മഴയടങ്ങും പോൽ
കാറ്റല തഴുകി അകലും പോൽ
(പാതിരാപ്പൂ നീ...)



ഇവിടെ