Powered By Blogger

Saturday, September 19, 2009

കൊട്ടാരം വീട്ടിലെ‍ അപ്പൂട്ടന്‍ [ 1998 ] യേശുദാസ് & ചിത്ര

“എന്റെ മൌനരാഗമിന്നു നീ അറിഞ്ഞുവോ

ചിത്രം: കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ [ 1998 ] രാജസേനന്‍
രചന: പന്തളം സുധാകരന്‍
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: യേശുദാസ് & ചിത്ര

എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹ ജാലകങ്ങള്‍ നീ തുറന്നുവോ
ഉണര്‍ന്നുവോ പാതിരാക്കിളീ
നിറമേഴും പിരിയുമ്പോള്‍
കണിയായണിഞ്ഞൊരുങ്ങി വന്ന
പൊന്‍ തിടമ്പു നീ
കാണാന്‍ കൊതിക്കുന്ന മാത്രയില്‍
എന്റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പ വീഥിയില്‍
മലര്‍ത്താ‍ലങ്ങളേന്തുന്നൂ പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ
കുയിലണയുന്നൂ തേന്‍ ചൊരിയുന്നൂ
ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...)

ആരാമ സന്ധ്യകള്‍ വന്നുവോ നിറം
പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വ ദാഹങ്ങള്‍ വന്നു നിന്‍
പ്രേമ ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗര ഗീതം ജീവിത മോഹം
തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയിതു നീ മാത്രം ( എന്റെ മൌന...)



ഇവിടെ

ഒരു സായാഹ്നത്തിന്റെ സ്വപ്നം [ 1989 ]എം.ജി.ശ്രീകുമാര്‍ & ചിത്ര

“അറിയാത്ത ദൂരത്തില്‍ എങ്ങു നിന്നോ


ചിത്രം: ഒരു സായാഹ്നത്തിന്റെ സ്വപ്‌നം [ 1989 ] ജോണ്‍ പോള്‍
രചന: ഒ എന്‍ വി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിന്‍ സ്‌നേഹമര്‍മ്മരങ്ങള്‍
ഒരു കിളിത്തൂവല്‍കൊണ്ടെന്‍ മനസ്സില്‍
അരുമയായ് നീ വന്നു തൊട്ടു വീണ്ടും

(അറിയാത്ത...)

അലകള്‍തന്‍ ആശ്ലേഷമാലകളില്‍
സന്ധ്യയലിയും മുഹൂര്‍ത്തവും മാഞ്ഞു
വരിക നീയെന്റെ കൈക്കുമ്പിളിലെ
അമൃതകണം ചോര്‍ന്നു പോകും മുമ്പേ

(അറിയാത്ത...)

കസവുടയാടയഴിഞ്ഞുലഞ്ഞു
നെറ്റിത്തൊടുകുറി പാതിയും മാഞ്ഞു
ഇതുവഴി ലജ്ജാവിവശയായി
നടകൊള്ളും നിശയെ ഞാന്‍ നോക്കി നില്‍പ്പൂ

(അറിയാത്ത...)


ഇവിടെ


ചിത്ര ഇവിടെ

സര്‍ഗ്ഗം [ 1992 ] യേശുദാസ് / ചിത്ര

“ആന്ദോളനം ദോളനം




ചിത്രം: സര്‍ഗ്ഗം ( 1992 ) റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ.ജെ.യേശുദാസ്‌, കെ.എസ്.ചിത്ര

ആ... ആ...ആ... ആാ....

ആന്ദോളനം..ദോളനം..
മധുരിപു ഭഗവാന്‍ മാനസ മുരളിയെ
ചുംബിച്ചുണര്‍ത്തുന്നൊരാനന്ദ ലഹരിയില്‍
ആന്ദോളനം..ദോളനം..
ആന്ദോളനം..ദോളനം..

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
ആ.. ആ... ആ....ആ.....
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
കേളികളാടി വനമാലീ (ഗോക്കളെ)
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
പാല്‍ മൊത്തി കുടിച്ചു കൈതവശാലീ

(ആന്ദോളനം)

രീ മ പ നി ധ പ നി സാ നിധപമഗരീ
രീ മ പ നി ധ പ നി സാ നിധപമഗരീ
സരിമപനിസാ രിമഗരിസാ പനിസാ നിധപാ മഗരീ
സരിമപനീ

പാല്‍ക്കുടമുടച്ചും വസനം കവര്‍ന്നും
ആ...ആ....ആ...ആ....
പാല്‍ക്കുടം ഉടച്ചും വസനം കവര്‍ന്നും
താഡടനമേറ്റു കരിവര്‍ണ്ണന്‍
കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
പാഴ്‌ മണ്ണു തിന്നൂ യാദവ ബാലന്‍..

(ആന്ദോളനം.. ദോളനം)



ഇവിടെ