Powered By Blogger

Saturday, September 19, 2009

കൊട്ടാരം വീട്ടിലെ‍ അപ്പൂട്ടന്‍ [ 1998 ] യേശുദാസ് & ചിത്ര

“എന്റെ മൌനരാഗമിന്നു നീ അറിഞ്ഞുവോ

ചിത്രം: കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ [ 1998 ] രാജസേനന്‍
രചന: പന്തളം സുധാകരന്‍
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: യേശുദാസ് & ചിത്ര

എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹ ജാലകങ്ങള്‍ നീ തുറന്നുവോ
ഉണര്‍ന്നുവോ പാതിരാക്കിളീ
നിറമേഴും പിരിയുമ്പോള്‍
കണിയായണിഞ്ഞൊരുങ്ങി വന്ന
പൊന്‍ തിടമ്പു നീ
കാണാന്‍ കൊതിക്കുന്ന മാത്രയില്‍
എന്റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പ വീഥിയില്‍
മലര്‍ത്താ‍ലങ്ങളേന്തുന്നൂ പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ
കുയിലണയുന്നൂ തേന്‍ ചൊരിയുന്നൂ
ഇണയുടെ ചിറകിനു തണലിനു നീ മാത്രം (എന്റെ മൌന...)

ആരാമ സന്ധ്യകള്‍ വന്നുവോ നിറം
പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വ ദാഹങ്ങള്‍ വന്നു നിന്‍
പ്രേമ ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗര ഗീതം ജീവിത മോഹം
തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയിതു നീ മാത്രം ( എന്റെ മൌന...)



ഇവിടെ

No comments: