Powered By Blogger

Sunday, November 8, 2009

രസതന്ത്രം ( 2006 ) യേശുദാസ്



പൂ കുങ്കുമപ്പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ

ചിത്രം: രസതന്ത്രം { 2006 } സത്യന്‍ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സങീതം: ഇളയ രാജാ
പാടിയതു: യേശുദാസ്

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എന്‍ നെഞ്ചകത്തെ തങ്ക നിലാ താമര പൂ (2)
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോര്‍മ്മകളില്‍
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളില്‍ ( കുഞ്ഞു പൂ കുങ്കുമ പൂ...)


അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെന്‍ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ (2)
താരാട്ട് മൂളാന്‍ പാട്ടായതും താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ ( പൂ....കുങ്കുമ..)

കാവിലെ ഉത്സവം കാണുവാന്‍ പോകുമ്പം തോളിലുറങ്ങിയതും
കര്‍ക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും (2)
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെന്‍ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീര്‍ത്തൊരച്ഛന്റെ നന്മയല്ലേ. (പൂ..കുങ്കുമ...)



വീഡീയോ



ഇവിടെ

ലേഡി ഡോക്റ്റര്‍ [ 1967 ] കമുകറ & ജാനകി

കണ്ണിണയും കണ്ണിണയും

ചിത്രം: ലേഡീ ഡോക്ടര്‍ [ 1967 ] കെ . സുകുമാരന്‍ നായര്‍
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കമുകറ പുരുഷോത്തമന്‍ & ജാനകി

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ചവെച്ചു
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടുവന്ന പൊന്‍കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു


ഉം ഉം ആ..ആ‍..ആ..
വിണ്ണിലുള്ള മാരനോടും സമ്മതം വാങ്ങിച്ചു
കര്‍മ്മ സാക്ഷി കണ്ടു നില്‍ക്കെ കല്യാണം നാം കഴിച്ചു
കണ്ണിണയും കണ്ണിണയും

അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു
ധന്യപ്രേമ മധുപാത്രം ചുണ്ടിണയിലടുപ്പിച്ചു
വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ
സുന്ദരിയാം ചന്ദ്ര ലേഖ കണ്ടു കണ്ടു കൊതിച്ചോട്ടെ
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടു വന്ന പൊന്‍ കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
കണ്ണിണയും കണ്ണിണയും


രാക്കിളികള്‍ പാടിടും രാഗ മധുര സംഗീതം
പൂക്കാല ദേവത തന്‍ പുളകത്തിന്‍ ചിരിയല്ലോ
മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ
മറയരുതേ മായരുതെ മധുവിധുവിന്‍ ഈ രാത്രി
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു
കണ്ടു വന്ന പൊന്‍ കിനാവിന്‍ സ്തീധനം കാഴ്ച വെച്ചു
കണ്ണിണയും കണ്ണിണയും...


ഇവിടെ

മുത്തു [ 1976 ] യേശുദാസ് & രാധ വിശ്വനാഥ്



വിമൂകശോക സ്മൃതികളുണര്‍ത്തി
ചിത്രം: മുത്ത് [ 1976 ] എന്‍.എന്‍. പിഷാരടി
രചന: കെ. എസ്. നമ്പൂതിരി
സംഗീതം: പ്രതാപ് സിംഗ്

പാടിയതു: കെ. ജെ. യേശുദാസ് / രാധ വിശ്വനാഥ്

വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൌര്‍ണ്ണമി വന്നൂ
വിഷാദവീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ... നീ പാടൂ...

നിഴലിന്‍ പിറകേ നടന്നു
കാലിടറി വീണു പിരിഞ്ഞൂ നാം
നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍
നിറഞ്ഞ ഹൃദയവുമായ്... നിറഞ്ഞ ഹൃദയവുമായ്...
(വിമൂക)

വിരിയട്ടേ നിന്‍ ജീവിതവേദിയില്‍
വിശുദ്ധ സ്വര്‍ഗ സുഖങ്ങള്‍
സ്വപ്നം പോലൊരു സ്വപ്നം പോലെന്‍
സ്വയം പ്രഭേ നീ പിരിയൂ... സ്വയം പ്രഭേ നീ പിരിയൂ
(വിമൂക)


വീഡിയോ



ഇവിടെ

പൂവിനു പുതിയ പൂന്തെന്നല്‍ [ 1986 ] യേശുദാസ് & ചിത്ര



പീലിയേഴും വീശി വാ

ചിത്രം: പൂവിന് പുതിയ പൂന്തെന്നല്‍[ 1986 ] ഫാസില്‍‍
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…
ആയിരം വരവര്ണ്ണങ്ങള്‍ ആടുമീ ഋതുസംന്ധ്യയില്‍… (പീലിയേഴും…)

മാധവം മദനോത്സവം വാഴുമീ വനവീധിയില്‍…
പാ‍ടുനീ രതി രജിയുടെ താളങ്ങളില്‍…
തേടു നീ ആകാശഗംഗകള്‍ (പീലിയേഴും…)

കാലികം ക്ഷണഭംഗുരം…ജീവിതം മരുഭൂജലം….
കേറുന്നു ദിനനിശകളിലാശാശതം….
പാറുന്നു മായാമയൂരികള്‍….. (പീലിയേഴും…)

നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ…
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍…ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍
ഭൂമിയില്‍ പരതുന്നുവോ…. (പീലിയേഴും...



ഇവിടെ

പുറപ്പാട് [ 1990 ] യേശുദാസ്



ദൂരെ ദൂരെ ദൂരെ ഏതോ തീരം തേടി

ചിത്രം: പുറപ്പാട് [ 1990 ] ജെസ്സി
രചന: ഒ എന്‍ വി
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ്

ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം യാത്ര
ആദമിന്‍ മക്കള്‍തന്‍ തുടര്‍‌യാത്ര
തുടര്‍‌യാത്ര... തുടര്‍‌യാത്ര....

(ദൂരെ...)

ആദിയിലരുള്‍മൊഴിയുണ്ടായി
ആകാശം ഭൂമിയുമുണ്ടായി
ആദിത്യചന്ദ്രന്മാരുണ്ടായി
അവര്‍ ആകാശം പങ്കുവച്ചൂ
രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ്
യാത്ര തുടരുന്നു കാലം, തീര്‍ത്ഥ-
യാത്ര തുടരുന്നു കാലം....

(ദൂരെ...)

നെടുനെടുകെ കേറിപ്പോകാന്‍
പടവുകളില്ല - ഹൈയ്
കൊടുമുടികള്‍ കയറിയിറങ്ങാന്‍
നടവഴിയില്ലാ - ഹൈയ്

ചുമലേറ്റിയ ഭാരവുമായ്
ഹൊയ്യാരേ ഹൊയ്
ചുവടുകളിടറാതെ പോകാം
ഹൊയ്യാരേ ഹൊയ്

പകലറുതിയാവും മുമ്പേ
പറവകള്‍ കൂടണയും മുമ്പേ
അക്കരെയെത്തും നമ്മള്‍ നമ്മെ
കാത്തിരിക്കും മണ്ണില്‍....
കന്നിമണ്ണില്‍ ഉഴുതുമറിച്ചവര്‍
പൊന്നാക്കും മണ്ണില്‍ - 2

(ദൂരെ...)



ഇവിടെ

ലാവ [ 1980 } മാധുരി







ചിറകുള്ള മോഹങ്ങളേ



ചിത്രം: ലാവ [ 1980 ] ഹരിഹരന്‍
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: ജി ദേവരാജന്‍

പാടിയതു: പി മാധുരി

ചിറകുള്ള മോഹങ്ങളേ ചിത്തിരത്തുമ്പികളേ
ആരും മീട്ടാതെ താനേ പാടും പൊന്‍ വീണക്കമ്പികളേ

തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ
പിന്നണിസംഗീതമല്ലേ
എനിക്കും നിനക്കും ഹൃദയം തുറക്കാന്‍
കാടൊരു സങ്കേതമല്ലേ
കാടൊരു സങ്കേതമല്ലേ

പൂവിരിയും നിന്‍ തേന്‍ ചോരും ചുണ്ടത്ത്
ചുംബനപ്പാടുകളാണോ?
എനിക്കും നിനക്കും മനസ്സില്‍ നിറയെ
മായികസ്വപ്നങ്ങളേ
മായികസ്വപ്നങ്ങളേ...




വിഡിയോ

എന്നു സ്വന്തം ജാനകിക്കുട്ടി [ 1997 ] ചിത്ര



ചെമ്പക പൂമൊട്ടിനുള്ളിൽ
ചിത്രം: എന്നു സ്വന്തം ജാനകിക്കുട്ടി [ 1997 ]ഹരിഹരന്‍
രചന: കൈതപ്രം
സംഗീതം: കൈതപ്രം

പാടിയതു: കെ എസ്‌ ചിത്ര



ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു
കനവിലെ ഇളംകൊമ്പില്‍ ചന്ദനക്കിളി അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്‌ ഇന്നു കരളിലഴകിന്റെ
മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം

തുടിച്ചുകുളിക്കുമ്പോല്‍ പുല്‍കും നല്ലിളംകാറ്റേ
എനിക്കുതരുമോ നീ കിലുങ്ങും കനകമഞ്ചീരം..2
കോടികസവുടുത്താടി ഉലയുന്ന കളിനിലാവേ
നീയും പവിഴവളയിട്ട നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍(ചെമ്പകപ്പൂ)

കല്ലുമാലയുമായ്‌ അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ്‌ മാനത്തെ തങ്കമണിത്താലി..2
കണ്ണാടംപൊത്തിപൊത്തി കിന്നാരംതേടിപോകും മോഹപൊന്മാനേ
കല്യാണചെക്കന്‍വന്നു പുന്നാരംചൊല്ലുമ്പോള്‍ നീ എന്തുചെയ്യും

വീഡിയോ


ഇവിടെ

ഉത്സവപ്പിറ്റേന്ന് [ 1988 ] യേശുദാസ്




പുലരിത്തൂമഞ്ഞു തുള്ളിയില്‍

ചിത്രം: ഉത്സവപ്പിറ്റേന്ന് [ 1988 ] ഭരത് ഗോപി
രചന: കാവാലം നാരായണപ്പണിയ്ക്കര്‍
സംഗീതം: ജി. ദേവരാജന്‍

പാടിയതു: കെ.ജെ. യേശുദാസ്

പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു (2)

മണ്ണിന്‍ ഈറന്‍ മനസ്സിനെ
മാനം തൊട്ടുണര്‍ത്തീ... (2)
വെയിലിന്‍ കയ്യില്‍ അഴകോലും
വര്‍ണ്ണചിത്രങ്ങള്‍ ..
മാഞ്ഞു വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ... (പുലരിപ്പൂ)

കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തീ... (2)
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നൂ..
വീണ്ടും പുലരി പിറക്കുന്നൂ വീണ്ടും... (പുലരിപ്പൂ)


ഇവിടെ

മഴ [ 2000 } യേശുദാസ് & ചിത്ര

ആഷാഢം പാടുമ്പോള്‍


ചിത്രം: മഴ [2000]ലെനിന്‍ രാജേന്ദ്രന്‍
രചന; കെ ജയകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര

ആഷാഢം പാടുമ്പോളാത്മാവിന്‍ -
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമം

(ആഷാഢം)

ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സില്‍ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകള്‍ നിന്നെയുഴിയും
മൗനവീചികള്‍ വന്നു പൊതിയും

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

വിഷ്ണുലോകം [ 1991 ] എം.ജി. ശ്രീകുമാര്‍





ആദ്യവസന്തമേ ഈ മൂക വീണയില്‍

ചിത്രം: വിഷ്ണുലോകം[ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍

പാടിയതു: എം ജി ശ്രീകുമാര്‍


ആ .... ആ‍ ..... ആ...... ആ..... ആദ്യവസന്തമേ .....
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)

ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ
പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ
സ്‌നേഹതന്തുക്കളായ് അലിയാൻ..
(ആദ്യവസന്തമേ..)


ഇവിടെ