Powered By Blogger

Friday, September 21, 2012

ചിത്രം: റൺ വേ: [2004] ജോഷി





ചിത്രം: റൺ വേ: [2004] ജോഷി

താരനിര: ദിലീപ്, കാവ്യാ മാധവൻ, ഇന്ദ്രജിത്, ഹരിശ്രീ അശോകൻ,മുരളി, ജഗതി, ഒടിവിൽ, കവിയൂർ
പൊന്നമ്മ, സുജ കാർതിക, ഭാവന..

രചന: ഗിരീഷ് പുത്തൻ

സംഗീതം: സുരേഷ് പീറ്റേർസ്
 


1. പാടിയതു: വിധു പ്രതാപ് & സുജാത

അടുത്തൊന്നു വന്നിരുന്നാൽ

മിഴിത്തുമ്പിലുമ്മ വയ്ക്കാം

മനസ്സിന്റെ പാതി തന്നാൽ

വിരൽ കൊണ്ട് മീട്ടി നോക്കാം

നിനക്കെന്റെ മാൻ കിടാവിൽ മഷിക്കൂട്ടു തന്നതാരേ

മറക്കൊത്തൊരോർമ്മ നൽകും മഴത്തെന്നലോ

നദിയേ നൈൽ നദിയേ(2)

പറന്നെന്റെ നെഞ്ചിൽ പാറി വാ

മലരേ മണിമലരേ(2)

ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)

ഓ..ഓ..ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ

ഓ ...

പകൽ കാറ്റിലൂയലാടും നിഴൽ പ്രാവു പാറിയോ

നിനക്കായി ഞാനൊരുക്കും മയിൽ കൂടൊരുങ്ങിയോ

ഇലത്താലി ചാർത്താനായ് വിളിക്കുന്നു വേനലോ

കിളിത്തൂവൽ കോർക്കാനായ് കിതച്ചെത്തി തെന്നലോ

മനസ്സേ എൻ മനസ്സേ (2)

പറന്നെന്റെ നെഞ്ചിൽ പാറി വാ

നിലവേ ഇളനിലവേ

ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)

ഓ ...

തഴപ്പായ നീർത്തി മേലേ മുകില്‍പ്പെണ്ണുറങ്ങിയോ

തിരിത്തുമ്പു താഴ്ത്തി മെല്ലെ മണിത്തിങ്കൾ വന്നുവോ

കുറുമ്പിന്റെ കുഞ്നാറ്റേ കുളിർ വെണ്ണിലാവു ഞാൻ

തുഴഞ്ഞെത്തുമീ കായൽ തുരുത്തിന്റെ തോണി ഞാൻ

മനസ്സേ എൻ മനസ്സേ (2)

പറന്നെന്റെ നെഞ്ചിൽ പാറി വാ

നിലവേ ഇള നിലവേ

ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)


COPY PASTE THIS URL BELOW TO VIEW THE VIDEO

http://www.youtube.com/watch?v=ocE5lISgDTc


2. പാടിയതു: ചിത്ര

പുലരിയിൽ ഒരു പൂ തിങ്കൾ കൊളുത്തുന്നു ദീപം

ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്ന ദീപം

മലർചുണ്ടിൽ തുളുമ്പുന്ന മുളംതണ്ടുമായി

മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ?

മഴയൂടെ മിഴി മൺചിരാകിൽ തളിക്കുന്ന തീർത്ഥം

അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം

കുല ദൈവം കുടികൊള്ളും മലർക്കാവിലേതോ

കുയിൽ പെണ്ണിൻ കളിച്ചുണ്ടോ ജപിക്കുന്നു മന്ത്രം

ഒരു സിന്ദൂര സൂര്യന്റെ പൊൻ നാളമായി

ഞാൻ പാടുന്ന പാട്ടിന്റെ ഭൂപാളമായി

വാനം കൈത്തുമ്പു മീട്ടുന്ന പൊൻ വീണയായി

ജലശംഖിൽ തുളുമ്പുന്നൊരോ ഓംകാരമായി

നിന്റെ കാരുണ്യമായ് നിത്യ കല്യാണിയായ്[2]

എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ?

മഴയൂടെ മിഴി മൺചിരാകിൽ തളിക്കുന്ന തീർത്ഥം

അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം

കുല ദൈവം കുടികൊള്ളും മലർക്കാവിലേതോ

കുയില്പെണ്ണിൻ കളിചുണ്ടോ ജപിക്കുന്നു മന്ത്രം

കാറ്റു കർപൂരം ഉഴിയുന്ന കാവിൽ നിന്നും

കനി മഞ്ഞിന്റെ മണിനാദമുണരുന്നുവോ

എന്റെ പാലാഴി പുഴയായ നിളയിൽ നിന്നും

ഒരു പാണന്റെ പൂപ്പാട്ടു കേൾക്കുന്നുവോ

നിന്റെ വനമാലയായ്, നല്ല മയിൽ പീലിയായ്[2]

എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ?

പുലരിയിൽ ഒരു പൂ തിങ്കൾ കൊളുത്തുന്നു ദീപം

ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്ന ദീപം

മലർചുണ്ടിൽ തുളുമ്പുന്ന മുളംതണ്ടുമായി

മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ?

COPY PASTE THIS URL BELOW TO VIEW THE VIDEO
http://www.youtube.com/watch?v=CyoH-vGFw10


3.   പാടിയതു;  സുരേഷ് പീറ്റെർസ്


മിന്നാര  പൊന്നല്ലെ.....


COPY PASTE THIS URL BELOW TO VIEW THE VIDEO
http://www.youtube.com/watch?v=xtlTAYU3pts




4.      പാടിയതു:   അഫ്സൽ  &   സുനിത സാരഥി

ശാ‍ബ...ശാബ...


COPY PASTE THIS URL BELOW TO VIEW THE VIDEO

 http://www.youtube.com/watch?v=QlmBRwVzWtI&feature=related