Powered By Blogger

Tuesday, July 13, 2010

തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ [2008]

!.

ശാന്തിയുടെ തീരങ്ങൾ രാവണനു...

ചിത്രം: ബ്രഹ്മാസ്ത്രം [ 2008 ] ബെന്നി ആശംസ
രചന: ശരത് വയലാർ
സംഗീതം: വിജയ് കൃഷ്ണ
പാടിയതു: യേശുദാസ് / ശ്വേത



ശാന്തിയുടെ തീരങ്ങൾ രാവണനു നൽകുന്നു
സീതയുടെ കണ്ണീരിൽ രാമ കഥ മായുന്നൊ?
ഭഗവാന്റെ സ്വന്തം നാട്ടിൽ
പക പുകയും ഓരോ നാളിൽ
നിണമണീയുമീറൻ മണ്ണിൽ നോവിൻ ശംഖുമായ് ..ഹരേ....
[ ശാന്തീയുടെ...

അവനവൻ സ്വാർഥനാകും
ധനവാന്റെ മന്ത്രം നാവിൽ
ഗുണപാഠമല്ലേ ഇന്നും വേദാന്തമായ്

കലഹമാണെങ്ങുമെങ്ങും
അധികാര മോഹം ചൂടും
പദയാത്ര കാണുന്നു നമ്മൾ നിസംഗരായി
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെ ഏതോ കൂട്ടിൽ [2]
സ്നേഹമെന്ന ബന്ധുവിന്റെ മനസ്സു മുറിയെ....
ദൈവം ദൂരെയേ... [ ശാന്തിയു ടെ

ഉയിരിലെ മൂല്യമെങ്ങോ അപമാന ഭാരം പേറി
വനവാസമായി എങ്ങെങ്ങോ ഏകാകിയായ്
ഉലകിലെ നീതിമാനോ രണഭൂവിലേതോ കോണിൽ
ശരശയ്യ മേലേ കേഴുന്നോ.. പൊലിഞ്ഞ പോലെ
മനസാക്ഷി ഇ ല്ലാതായി
മത ഭ്രാന്തു വല്ലാതായി [2 ]
കള്ളമന്ദഹാസമുള്ള കനിവിനുറവെ...
എന്തേ മൌനമായ്... [ ശാന്തിയുടെ....




ഇവിടെ


വിഡിയോ

2.

“മിഴിയില്‍ മിഴിയില്‍ മാന്‍ മിഴിയില്‍“



ചിത്രം: മായാ ബസ്സാര്‍[ 2008 ] തോമസ് സെബാസ്റ്റ്യന്‍
രചന: വയലാര്‍ ശരത്
സംഗീതം: രാഹുല്‍ രാജ്

പാടിയതു: സുജാത

ഹൊയ്...ഹൊയ്.. ഹൊയ്...
മിഴിയില്‍..മിഴിയില്‍,, മാന്‍ മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍
മൊഴിയില്‍ നിറയും തേന്‍ മഴയില്‍
ഇളനീരൊഴുകിയ ചേലുകളില്‍
ഞാനും കൂടെ നിന്നു വീഥിയില്‍
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്
അസ്സലസ്സലായി നിന്നു നീയെന്‍ പൊങ്കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍
തൊഴാനെങ്ങോ ദൂരെ ദൂരെ എന്നെപോലെ നീ.....

കൂട്ടിനുള്ളില്‍ഏറെ നാളായ്‍ നൊന്തതെന്തിനോ
കാണാന്‍ നിറ്യണ മനസ്സോടെ
കണ്ണില്‍ തെളിയെണ തിരിയോടെ‍
ഏതൊ മണിയറ മേഞ്ഞു മേഞ്ഞൊരു പെങ്കിളിയല്ലേ ഞാന്‍
കയ്യില്‍ വളയുടെ ചിരി നീട്ടി
കാലില്‍ തളയുടെ മണി മീട്ടി
മാറില്‍ ചന്ദന ഗന്ധം ചൂടി നീ
അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...

സ്നേഹ മഞ്ഞു വന്നു മൂടും
നനവോടു ഞാന്‍
മോഹമോടു പാടിയില്ലെ എന്റെ വാടിയില്‍
പാട്ടിന്‍ സ്വര ലയമാകുമ്പോള്‍
പൂക്കള്‍ നിറ്യുമൊരീ മേട്ടില്‍
കയ്യില്‍ പുതിയൊര്‍ മാലയുമായ് വരും
ആണ്‍കിളിയല്ലോ ഞാന്‍..
ചൂളം വിളിയുടെ രസമോടെ
ചൂടും മല്ലിക മലരോടെ
തൂവല്‍ മഞ്ചമൊരുക്കിയിരുന്നു ഞാന്‍

മിഴിയില്‍..മിഴിയില്‍,, മാന്‍ മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...

അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍[2]

ഇവിടെ

വിഡിയോ


3.


ചിത്രം: ലാപ്പ് റ്റോപ്പ് [ 2008 ] രൂപേഷ് പാൾ

രചന: റാഫീക്ക് അഹമ്മദ്

സംഗീതം: ശ്രീ വൽത്സൻ മേനോൻ



പാടിയതു: ശ്രീ വത്സൻ മേനോൻ


ഇളം നീല നീല മിഴികൾ

നിൻ തേങ്ങൽ ഓലും മിഴികൾ

എൻ അത്മ മൌനമേ നീ

കുളിർ വീണുറങ്ങുവാനായ്

അരികെ... മെല്ലെ പൊഴിയൂ....

[ ഇളം നീല നീല...[2]



ഈ രാവിലേതോ മൌനം

എൻ ജാലകത്തിൽ വന്നു

പൊൻ താരകങ്ങൾ വിരികെ

നിൻ നിസ്വനങ്ങൾ മറയെ

എൻ നെഞ്ചിതൊന്നു മുറിയും....[ ഇളം നീല നീല മിഴികൾ [2]

ഇവിടെ


വിഡിയൊ



4.

ചിത്രം: കനൽ കണ്ണാടി [2008] എ.കെ. ജയൻ പൊതുവാൾ
രചന: ഓ.എൻ.വി
സംഗീതം: എഡ്വിൻ ഏബ്രഹാം


പാടിയതു: എസ്. ജാനകി

“ എന്നുണ്ണി പൂവിനു.....



ഇവിടെ

ബോണസ്:

രചന: എഴാച്ചെരി രാമചന്ദ്രൻ
സംഗീതം: എഡ്വിൻ ഏബ്രഹാം

പാടിയതു: ഹരിദാസ്

“ നീല നേത്രം നിറഞ്ഞു തുളുമ്പി...


ഇവിടെ