Powered By Blogger

Wednesday, November 25, 2009

മധുര ഗീതങ്ങൾ യേശുദാസ്

പണ്ടു പാടിയ പാട്ടിലൊരെണ്ണം..

ആൽബം: മധുര ഗീതങ്ങൾ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർത്തി

പാടിയതു: യേശുദാസ്




പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടുപോകരുതെ എൻ മുരളി കൊണ്ടു പോകരുത്ഗെ..[2]


പാടി പാടി ചുണ്ടുകൽ നോവും
പാതിരാ പൂങ്കുയിൽ പോലെ [2]
പവമീ ഞാൻ അലയുകയല്ലെ [2]
പാടി പാടി വളർന്നവനല്ലെ
അന്നു കണ്ട കിനവിലൊരെണ്ണം
നെഞ്ചിലൂറുമ്പോൾ കൊണ്ടു പോകരുതേ
എൻ ഹൃദയം കൊണ്ടുപോകരുതേ...

ഈ വസന്ത നിലാവിലൊരല്പം
ഈണമേകാൻ വന്ന് കിനാവെ [2]
നിന്റെ ചുണ്ടൊടൊട്ടിയ നേരം [2]
എന്റെ ചുണ്ടിലുണർന്നൊരു ഗാനം
പണ്ടു പാടി മരന്നൊരു ഗാനം
വീണ്ടും ഓർക്കുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി
കൊണ്ടു പോകരുതേ...

രാക്കുയിൽ [ 1973 ] യേശുദാസ്

ഓരോ ഹൃദയ സ്പന്ദനം തന്നിലും...


ചിത്രം: രാക്കുയിൽ [1973 ] പി. ഭാസ്കരൻ
രചന: പി. ഭാസ്കരൻ
സംഗീതം: പുകഴേന്തി

പാടിയതു: യേശുദാസ്



ഓരോ ഹൃദയസ്പന്ദനം തന്നിലും
മാരന്റെ മണിവീണാ നാദം
ഓരൊ ചിന്താ തരംഗത്തിനുള്ളിലും
ഓമനേ നിൻ ചാരു രൂപം...

ഓർത്തപ്പോൾ രോമകൂപങ്ങൾ തോറും
പൂത്തിരി കത്തിച്ചു പ്രേമം
ഓരോ സങ്കല്പ മണ്ഡലം തന്നിലും
ശാരദ പഞ്ചമി യാമം.. [ ഓരോ...


കണ്മുനത്തെല്ലിനാൽ നീ എന്നിൽ ചാർത്തിയ
കൽഹാര പുഷ്പ ദളങ്ങൾ
വാരിച്ചൊരിയുന്നു ജീവന്റെ ജീവനിൽ
വാസന്ത സൌരഭ്യ പൂരം .. [ ഓരോ...

നിന്നെക്കുറിച്ചു ഞാൻ കാണുന്ന സ്വപ്നങ്ങൾ
നിർവ്വാണ ഗംഗാ തടങ്ങൾ
ആയിരമായിരം ആരാമ ലക്ഷ്മിമാർ
ആടുന്ന ചൈത്ര വനങ്ങൾ.. [ ഓരോ...

ഇമ്മിണി നല്ലൊരാൾ [ 2005 ] സുജാത & സന്തോഷ് കേശവൻ







ഒന്നു കാണുവാൻ എന്തു രസം....




ചിത്രം: ഇമ്മിണി നല്ലൊരാൾ [ 2005 ] രാജസേനൻ
രചന: ഗിരീഷ് പുതെഞ്ചെര്രി
സംഗീതം: എം. ജയചന്ദ്രൻ

പാടിയതു: സുജാത & സന്തോഷ് കേശവൻ



ഒന്നു കാണുവാൻ എന്തു രസം
ഒന്നു മിണ്ടുവാൻ എന്തു രസം..[2 ]
തൊട്ടു നോക്കുവാൻ എന്തു രസം
കട്ടെടുക്കുവാൻ എന്തു രസം
കവിളിൽ നുള്ളുവാൻ എന്തു രസം
ഉമ്മ വക്കുവാൻ എന്തു രസം....


ശലഭം ആണവൾക്കെന്തു ർസം[2]
നിലാവു പോലവൾക്കെന്തു രസം
പവിഴചുണ്ടുക്ല്ക്കെന്തു രസം..
എന്തു രസം
മഴനിലാ ചിരിക്കെന്തു രസം
മടിയിൽ വയ്ക്കുവാൻ എന്തു ർസം
മുടി തലോടുവാൻ എന്തു രസം....[ ഒന്നു കാണുവാൻ...


പുലരി പോലവൾക്കെന്തു രസം
[2]
പൂത്ത മുത്തുകൾക്കെന്തു രസം
കൊക്കുരുമ്മുവാൻ എന്തു രസം
എന്തു രസം
ഒന്നു ചേരുവാൻ എന്തു രസം.. എന്തു രസം...[ ഒന്നു കാണുവാൻ....








ഇവിടെ

പുതിയ കരുക്കൾ [ 1983 ] യേശുദാസ്

മഞ്ഞും മധു മാ‍രിയും തൂകും വെൺ മേഘമേ...



ചിത്രം: പുതിയ കരുക്കൾ [ 1983 ] തമ്പി കണ്ണന്താനം
രചന: പൂവചൽ ഖാദർ
സംഗീതം: എസ്.പി. വെങ്കടേഷ്

പാടിയതു: യേശുദാസ്


മഞ്ഞും മധുമാരിയും തൂകും വെൺ മേഘമേ
നളിന വനം പൂകി മെല്ലെ മറയും ഹംസമേ
അറിയില്ലെ എന്നെ മറന്നുവോ നീ
തരുകില്ലേ അല്ലി മലരിനെ നീ...


മോഹമയിലാടും പ്രേമ മലർ വനം
പൂത്തോരു കാലം താരുതിരും താഴ്വരയിൽ
താലമേന്തി വന്നു നീ
പൂ മിഴിയിൽ എന്നുള്ളിൽ തേൻ പൊഴിച്ചു പിന്നെ നീ... [ മഞ്ഞും മലർ....


നീല നിഴൽ മൂടും മൌന തടമാകെ
നിൻ മുഖം മാത്രം പൌർണമിയിൽ വന്നുദിപ്പൂ
എന്നും എന്റെ ജീവനിൽ
പോരുകില്ലേ തേങ്ങലുകൾ
തേന്നലാകും വേളയിൽ.. [മഞ്ഞും മധു...





ഇവിടെ

ചോറ്റാനിക്കര അമ്മ [1976 ] യേശുദാസ് & സുശീല

മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും


ചിത്രം: ചോറ്റാനിക്കര അമ്മ [ 1976 ] ക്രോസ് ബെൽറ്റ് മണി

രചന: ഭരണിക്കാവു ശിവകുമാർ

സംഗീതം: ആർ.കെ. ശേഖർ

പാടിയതു: യേശുദാസ് & സുശീല

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി....
മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍
നീഹാരമണിയുന്ന രാത്രി....
നീഹാരമണിയുന്ന രാത്രി........
മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി.....
മന്ത്രിയ്ക്കും മധുവിധുരാത്രി.....

കതിരു പോലുള്ള നിന്‍ താരുണ്യതിന്റെ കദളീ മുകുളങ്ങളില്‍
വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും.....[2 ]
ഈ മലരില്‍ മലര്‍ പൂക്കും രാവില്‍.......
അപ്പോള്‍
മദന ധനുസ്സുകള്‍ ഒടിയും
എന്നില്‍ നീ നീലസര്‍പ്പമായ് ഇഴയും....
സര്‍പ്പമായ് ഇഴയും......

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍ നീഹാരമണിയുന്ന രാത്രി
നീഹാരമണിയുന്ന രാത്രി........[2]


കനകം പോലുള്ളൊരെന്‍ യൌവ്വനത്തിന്റെ
കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും[2].....
ഈ സിരകള്‍ സിരകളേ പൊതിയുമ്പോള്‍..... അപ്പോള്‍
ശൃംഗാരകാവ്യങ്ങള്‍ എഴുതും
എന്നില്‍ നീ ചൈത്രസുഗന്ധമായ് പടരും...
സുഗന്ധമായ് പടരും........

മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി.... മത്രിക്കും മധുവിധുരാത്രി...







ഇവിടെ