Powered By Blogger

Tuesday, September 25, 2012





ചിത്രം: ട്രിവാൻഡ്രം ലോഡ്ജ്  [ 2012]  വി.കെ. പ്രകാശ്

താരനിര:   അനൂപ് മേനോൻ, ജയസൂര്യ, ഹണീ റോസ്, ഭാവന, ജനാർദ്ദ്നൻ,  ബാബു നമ്പൂതിരി, സുകുമാരി, പൊന്നമ്മ ബാബു.....





രചന:     രാജീവ് നായർ
സംഗീതം;   എം. ജയചന്ദ്രൻ



1.      പാടിയതു:   നദീം ആർഷദ്


കണ്ണിനുള്ളിൽ നീ കണ്മണി
കാതിനുള്ളിൽ നീ തേൻമൊഴി
കിന്നാര പൂങ്കുഴൽ പാട്ടു നീ
എന്നാലും എൻ കളിത്തോഴി നീ
മുത്തേ നിന്നെ മുട്ടി നിൽക്കും
കാറ്റിനും അനുരാഗമോ  [2]


ഇളവേനൽ കൂട്ടിൽ തളിർ ഉണ്ണാം മൈനേ
നിന്നോടല്ലേ ഇഷ്ടം
കനി വീഴും തോപ്പിൽ മേയും നിലാവേ
നിന്നോടല്ലേ ഇഷ്ടം
മന്താര പൂനിഴലൊളി വീശും മാമ്പഴ പൊൻ കവിൾ പെണ്ണഴകേ
മാനത്തുകാർമുകിൽ മഴ മേട്ടിൽ
മാരിവിൽ ഉരുകിയ നീർമണി നീ...
ഓർത്തിരിക്കാൻ ഓമനിക്കാൻ
കൂട്ടുകാരി പോരുമോ...



:Copy paste this URL  below on your browser for viewing  Video:


http://www.youtube.com/watch?v=UGhsCB-uXJY&feature=endscreen&NR=1


2.   പാടിയതു:  രാജേഷ് കൃഷ്ണൻ

കിളികൾ പറന്നതോ
പ്രണയം വിടർന്നതോ
പുഴകൾ നിറഞ്ഞതോ കനവാണോ
മിഴികൾ തിളങ്ങിയോ
മൊഴികൾ കിലുങ്ങിയോ
ചെവിയോർത്തിരുന്നതും നിനവാണോ
മഴയിൽ നനഞ്ഞുവോ
 കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ കടലായോ..
കിളികൾ....

കാറ്റിലൂടെ നിലാവിൻ മേട്ടിലൂടെ
അലിഞ്ഞിടാൻ വരൂ പുണർന്നിടാൻ വരൂ
മലർ വാസമേ നീ
താരാ ജാലം  മിനുങ്ങും പാതിരാവിൽ
പനിനീരിതൾ വിതറീടുകീ പുതുമഞ്ഞിലാകെ
ഇതളിൽ മയങ്ങിയോ..ഒരു നാൾ ഉണർന്നുവോ
അരികിൽ വിലോലമായ്
ശലഭം  വിരുന്നു വന്നുവോ  [ കിളികൾ...

രാവിലൂടെ കിനാവിൻ കോണിലൂടെ
തിരഞ്ഞു വന്നുവോ തിരി നീട്ടിയോ
സ്മ്രിതി നാളം നീ
ഓർമ്മ പോലെ തലോടും തെന്നൽ പോലെ
നറു ചന്ദനം പൊതിയാൻ വരൂ
നിറമാറിലാകെ..
പ്രിയമോടണിഞ്ഞതോ അറിയാതഴിഞ്ഞതോ
വെയിലിൻ ദളങ്ങളോ സഖി നീ മറന്ന ചിലങ്കയോ

മിഴികൾ തിളങ്ങിയോ
മൊഴികൾ കിലുങ്ങിയോ
ചെവിയോർത്തിരുന്നതും നിനവാണോ
മഴയിൽ നനഞ്ഞുവോ
 കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു  നീ കടലായോ..


:Copy paste this URL  below on your browser for viewing  Video:




http://www.youtube.com/watch?v=t6oTajiE6s8&feature=share





3.   പാടിയതു:  എം ജയചന്ദ്രൻ  & സുചിത്ര


ചിം ചിം ചിക്കൂ ചിക്കു ചിം
ചിം ചിം ചിക്കൂ ചിക്കു ചിം
ചും ചും ചിക്കൂ ചിം

തെയ്യാരം തൂമണിക്കാറ്റേ വാ
കളിയാടി വാ
ഒരു കൂട്ടു താ
തുന്നാരം തുണഞ്ഞു ചാഞ്ജു വാ
കുളിരാടി വാ ഒരു പാട്ടു താ
ഇതിലേ ചിർമഴ തൂകി നീ
വരുനോ ചിരകുക: വീശി നീ
ഓ ഓ ഹോ ഓ ഒഹോഃഹോ ഓ ഹൊഹൊഹൊ
തെയ്യാരം തൂമണിക്കാറ്റേ വാ
കളിയാടി വാ
ഒരു കൂട്ടു താ

ആമ്പൽ പുഴയിൽ നീന്താൻ വാ
നീരിൽ ഒഴുകി നീങ്ങാൻ വാ
ആട്ടം മയിലാട്ടം കണി കാണുവാൻ
ചെറു വരമ്പിൽ ചെന്നെത്തിടാം
കറുക നാമ്പും കണ്ടെത്തിടാം
പുതിയ തേനും ചുണ്ടിൽ തരാം ആഹാ

ഉം വാനിൽ മുകിലിൻ കാറ്റിൽ
തൂവൽ പൊഴിയും കൂട്ടിൽ
അണയാൻ ഒരു കൊതി പ്രാവേ
വഴിയിൽ പലനിറം ആ‍ാഴവെ..
തെയ്യാരം തൂമണിക്കാറ്റേ വാ
കളിയാടി വാ
ഒരു കൂട്ടു താ

വേനൽക്കിളികൽ പോകുന്നെ
തീരത്തണലു തേടുന്നേ
നോട്ടം  തിര നോട്ടം മഴ മേഘമായ്
പകലുറങ്ങും മഞ്ചത്തിലോ
ഒരു കിനാവിൻ നെഞ്ചത്തിലോ
കുരുവി കുറുകും കണ്ടത്തിലോ ആഹാ
ഈണം വിരിയും പാട്ടിൻ
മേളം കൂടാൻ പോകാം
തിരിയൊ തിരി തിരി പൂത്തിരി
കളിയോ കളി കളി പൂവിളി

ചിം ചിം ചിക്കൂ ചിക്കു ചിം
ചിം ചിം ചിക്കൂ ചിക്കു ചിം
ചിം ചിം ചിക്കൂ ചിക്കു ചിം
ചും ചും ചിക്കൂ ചിം

:Copy paste this URL  below on your browser for viewing  Video:



http://www.youtube.com/watch?v=DbfUb1DbYuU