Powered By Blogger

Saturday, October 31, 2009

കാണാൻ കൊതിച്ച്..[ 1985 ].യേശുദാസ് & ചിത്ര

“സ്വപ്നങ്ങള്‍ ഒക്കെയും പങ്കുവയ്ക്കാം

ചിത്രം: കാണാന്‍ കൊതിച്ച്
രചന: പി.ഭാസ്കരന്‍
സംഗീതം: വിദ്യാധരന്‍

പാtഇയതു:: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര



സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്‍…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)

സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)









ഇവിടെ

കറുത്ത പക്ഷികൾ [ 2006 ] മഞ്ജരി





“മഴയില്‍ രാത്രിമഴയില്‍

ചിത്രം: കറുത്ത പക്ഷികള്‍ [ 2006 ] കമൽ
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിതാര

പാടിയതു: മഞ്ജരി


മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ‍.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍
കൊഴിയും സ്നേഹനിറവില്‍...

മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മധുരമൊഴികളേ... നിങ്ങള്‍ പോലും മൌനം തേടും നേരം
ഹരിതവനികളിലെ ഇലകളിനിയുമൊരു
ചിതയുടെ കനലൊളിയായ്
ഗ്രീഷ്മം ഗ്രീഷ്മം...
മഴയില്‍ രാത്രിമഴയില്‍...
കൊഴിയും സ്നേഹനിറവില്‍...

ആ... ആ.... ആ‍... ആ.... ആ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
മിഥുനശലഭമേ... നീയോ മെല്ലെ ദൂരെ മേയും നേരം
വിധുരരജനിയുടെ മുകുളമനസിലൊരു
ജലമണി പതിയുകയായ് വീണ്ടും വീണ്ടും...

മഴയില്‍ രാത്രിമഴയില്‍...
കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ‍.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...





“മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍...





ഇവിടെ

ഓടയിൽ നിന്നു.. [ 1965 ] പി. സുശീല

“കാറ്റിൽ ഇളം കാറ്റിൽ...




ചിത്രം: ഓടയില്‍ നിന്ന് [ 1965 ] കെ. എസ്. സേതുമാധവൻ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: പി സുശീല

കാറ്റില്‍ ഇളം കാറ്റില്‍ ഒഴുകി വരും ഗാനം
ഒരു കാണാക്കുയില്‍ പാടും കളമുരളീ ഗാനം
ഇതാ ഇതാ ഇതാ.. (കാറ്റില്‍...)

ആത്മ വിപഞ്ചികയില്‍
മധു മാസ പഞ്ചമിയില്‍
അന്നു മാലിനിതീരത്ത് ശകുന്തള പാടിയ
മായാ മോഹന ഗാനം (2)
ഇതാ ഇതാ..ഇതാ‍ (കാറ്റില്‍...)


മാദകരജനികളില്‍
പ്രിയ മാനസ യമുനകളീല്‍
അന്നു രാഗ ലഹരിയില്‍ ഗോപികള്‍ പാടിയ
രാധാ മാധവ ഗാനം (2)
ഇതാ ഇതാ ഇതാ.. (കാറ്റില്‍...)

എന്നെന്നും കണ്ണേട്ടന്റെ...[ 1986 ] യേശുദാസ്

ദേവദുന്ദുഭി സാന്ദ്രലയം


ചിത്രം: എന്നെന്നും കണ്ണേട്ടന്റെ[ 1986 ] ഫസിൽ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജെറി അമല്‍ദേവ്

പാടിയതു: യേശുദാ‍സ്

ഉം...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും
സൗപര്‍ണ്ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍
സര്‍ഗ്ഗോന്മാദക ശ്രുതിവിലയം

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും
നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കച്ഛപി വീണയായ്‌ കാലം
അഴകിന്‍ ഈറന്‍ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി
അപ്സര കന്യതന്‍ (2)താളവിന്യാസ
ത്രികാല ജതിയായ്‌ ത്രിസന്ധ്യകള്‍ ..
ആ..ആ..ആ..





ഇവിടെ

ഇരുട്ടിന്റെ ആത്മാവു [ 1967 ] എസ്.ജാനകി

“ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ചിത്രം: ഇരുട്ടിന്റെ ആത്മാവ് (1967) പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: ബാബുരാജ്

പാടിയതു: എസ് ജാനകി


ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ
എന്തിനീ ശ്രീകോവിൽ ചുറ്റിടുന്നൂ വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ (ഈറനുടുത്തും)

കൊട്ടിയടച്ചൊരീ കോവിലിൻ മുന്നിൽ ഞാൻ
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷ തൻ വാസന്തിപ്പൂമാല
വാങ്ങുവാനാരും അണയില്ലല്ലോ (ഈറനുടുത്തും)


മാനവഹൃദയത്തിൻ നൊമ്പരം കാണാതെ
മാനത്തു ചിരിക്കുന്ന വാർത്തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിൻ
നാടകം കണ്ടുകണ്ടു മടുത്തുപോയോ (ഈറനുടുത്തും)

പൂന്തേനരുവി ( 1974) യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിയ്ക്കായ്

ചിത്രം: പൂന്തേനരുവി [ 1974 ] ശശികുമാർ
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജ്ജുനന്‍

പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ്
ഒരുക്കുമോ നീ ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍കൂടി ഒരിക്കല്‍കൂടി...

നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലിൻ ചുഴിയില്‍
നിന്‍ പ്രിയതോഴന്‍ മുങ്ങി...
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍‌മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...

(ഒരു സ്വപ്നത്തിന്‍)