Powered By Blogger

Wednesday, December 30, 2009

ഡ്യൂപ്ലിക്കേറ്റ് [ 2009 ] ജാസ്സി ഗിഫ്റ്റ്




കാക്ക നോട്ടം നീട്ടിയെന്റെ കരളു

ചിത്രം: ഡ്യൂപ്ലിക്കേറ്റ് [ 2009 ]ഷിബു പ്രഭാകർ
രചന: രമേഷ് കാവിൽ
സംഗീതം: അലക്സ് പോൾ
പാടിയതു: ജാസി ഗിഫ്റ്റ്



കാക്ക നോട്ടം നീട്ടിയെന്റെ കരളു കൊത്തിയ പെണ്ണേ
നോക്കി നോക്കി എന്തിനെന്നെ പാട്ടിലാക്കി പൊന്നേ (2)
കരിമീനൊളി കണ്ണിൽ കണ്ടു
ചിരിയമ്പെന്നുള്ളിൽ കൊണ്ടു
അഴകേ നിന്നരികിൽ ഞാനുണ്ട് (കാക്ക...)
മീനാക്ഷീ കമലാക്ഷീ തേനല്ലേ നീ മധുരാക്ഷീ



വീട്ടിലെത്തിയ കാറ്റു പറഞ്ഞ്
നാട്ടുകാരതു മൊത്തമറിഞ്ഞു
നീയെന്റേതല്ലേ മീനാക്ഷീ (വീട്ടിലെത്തിയ..)
മീനാക്ഷീ നീയെന്റേതല്ലേ മീനാക്ഷീ
ഉള്ളിലുള്ളൊരു പ്രേമമിതെന്തേ
ചൊല്ലുവാനിനിയെന്തിനമാന്തം (2)
ഞാൻ നിന്റേതല്ലേ മീനാക്ഷി
മീനാക്ഷീ എന്നുമെന്റേതല്ലേ മീനാക്ഷി (കാക്കനോട്ടം..)


നാട്ടുമാവിൻ ചോട്ടിലിരുന്നു
നമ്മളെത്ര നടത്തി വിരുന്ന്
താലി കെട്ടിനീ നാടല്ലേ സാക്ഷി (2)
മീനാക്ഷീ താലി കെട്ടിനീ നാടല്ലേ സാക്ഷി
പേടിയെന്തു സുന്ദരിയാളേ പേടമാനായ് കൂടെ വരില്ലേ (2)
നമ്മളൊന്നാണല്ലോ മീനാക്ഷീ
മീനാക്ഷീ നമ്മളൊന്നാണല്ലോ മീനാക്ഷീ (കാക്കനോട്ടം..)



ഇവിടെ



വിഡിയോ

ഭദ്രച്ചിറ്റ [ 1989 ] യേശുദാസ്

ഹൃദയത്തിന്‍ ചന്ദനച്ചിതയില്‍

ചിത്രം: ഭദ്രചിറ്റ [ 1989 ]നാസർ അസീസ്
രചന: ഓ.എൻ.വി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: യേശുദാസ്



ഹൃദയത്തിന്‍ ചന്ദനച്ചിതയില്‍ സ്വര്‍ണ്ണ
ചിറകുള്ള ശലഭങ്ങള്‍ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നു
അരുമയാം മോഹങ്ങളായിരുന്നു ( ഹൃദയ....)

ചാരം മൂടിയ ചന്ദനച്ചിതയില്‍
ആരും കാണാ കനലുകളായ് (2)
ഇനിയവശേഷിപ്പതൊന്നു മാത്രം
ഒരു പിടി ഓര്‍മ്മകള്‍ അത്ര മാത്രം !
ഒരു നാളും കാണാത്ത പൂക്കനികള്‍
വെറുതേ കൊതിച്ചതിന്നോര്‍മ്മ മാത്രം ( ഹൃദയം...)


ആരോ കല്ലെറിഞ്ഞെന്റെ തേന്മാവില്‍
നിന്നായിരം കിളികള്‍ പറന്നു പോയി (2)
ചിറകു തളര്‍ന്നൊരാ പക്ഷി മാത്രം
തിരികേ ചില്ലയില്‍ വന്നിരുന്നൂ
ഒരു മാന്തളിരിനെ തേൻ കനിയെ
വെറുതേ ഇനിയും കിനാവു കാണാന്‍ ( ഹൃദയ..)



ഇവിടെ

ഭദ്രച്ചിറ്റ [ 1989 ] ലതിക


ആത്മസുഗന്ധം ഒളിപ്പിച്ചു

ചിത്രം: ഭദ്രച്ചിറ്റ [ 1989 ] നാസർ അസീസ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: ലതിക
ആത്മസുഗന്ധം ഒളിപ്പിച്ചു വയ്ക്കുവാ
നാവാത്ത പൂവിനെ പോലെ നീയും
പാവമീ പൂവിനെ പോലെ


വാക്കിലും നോക്കിലും മന്ദസ്മിതത്തിലും
വാർന്നതു സുസ്നേഹഗന്ധം
വീണയിൽ കൊവിരൽത്തുമ്പിലൂടെ വാർന്നു
വീണു നിൻ പ്രാണമരന്ദം (ആത്മ...)


സ്നേഹത്തിൻ ദൂതുമായ് ശ്യാമളവർണ്ണനാം
മേഘമൊന്നീവഴി പോകേ
ജീവനിൽ വർഷാമയൂരങ്ങൾ വെൺ മലർ
പീലി നിവർത്തി നിന്നാടി (ആത്മ...)




വിഡിയോ

അക്കരെ അക്കരെ അക്കരെ [ 1990 ] എം.ജി.ശ്രീകുമാർ




കണ്ണു കണ്ണിൽ കൊണ്ട നിമിഷം

ചിത്രം: അക്കരെ അക്കരെ അക്കരെ [ 1990 ] പ്രിയദർശൻ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: എം ജി ശ്രീകുമാർ


കണ്ണു കണ്ണിൽ കൊണ്ട നിമിഷം മുതൽ
കളിയാടി തോൽക്കുകയാണെൻ നെഞ്ചം
വർണ്ണജാലം കാട്ടും നിൻ ലോചനം
കഥ മാറ്റിയെഴുതും പൊൻ‍തൂവൽ

(കണ്ണ്...)

നിൻ മാറിൽ ചായുവാൻ
നിൻ മദം നുകരുവാൻ
കാത്തു ജന്മം ഞാനെത്ര
നിൻ സ്വരം പെയ്യും
ലഹരിതൻ പുഴയിൽ
നീന്തുകയാണെൻ ഭാവന

(കണ്ണ്...)

എൻ നെഞ്ചിനുള്ളിലെ പൊന്നഴിക്കൂട്ടിന്റെ‍
വാതിൽ നിനക്കായ് തുറന്നു ഞാൻ
കപടമീ ലോകം അറിയുകെൻ തങ്കം
അനഘമെൻ പ്രേമം ഓമലേ

(കണ്ണ്...)

ഇവിടെ



വിഡിയോ

തൂവൽ സ്പർശം [ 1990 ] യേശുദാസ്

ഔസേപ്പച്ചൻ


ചന്ദനരേണുവണിഞ്ഞൊരു

ചിത്രം: തൂവൽ‌സ്പർശം [ 1990 ] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: കെ ജെ യേശുദാസ്




ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മചന്ദനരേണുവണിഞ്ഞൊരുധുരിമ-
യലയിളകി ഓമനതൻ പുഞ്ചിരിയായ്

മാനത്തെ പാൽക്കടവിൻ
പവിഴക്കല്‌പടവിൽ...
വാടാപ്പൂ വിതറും കണ്മണിയേ‍

(മാനത്തെ...)

തുളുമ്പും തേൻ‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും)
ഇളമീ‍ക്കനവുകളിൽ നിറയെ പാൽമണമോ
വെൺ‌തൂവൽക്കുളിരേകും തളിരോ പനിമതിയോ

(ചന്ദന...)

വസന്തം നൽകിയതോ കുഞ്ഞിക്കാൽത്തളകൾ
അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം)
നിനവിൻ തുമ്പിലയിൽ നറുനെയ്‌പ്പായസമോ
വരവേൽക്കും ശാരികതൻ മധുരം കളമൊഴിയോ

(മാനത്തെ...)



ഇവിടെ


വിഡിയോ

ഒരേ കടൽ [ 2007 ] ശ്വേത




ചിത്രം: ഒരേ കടൽ [ 2007 ] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: ശ്വേത


യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം (2)
നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..
വിരഹവധുവാമൊരുവൾ പാടീ വിധുരമാമൊരു ഗീതം (2)
ഒരു മൌനസംഗീതം
(യമുന വെറുതെ)

നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
മയിൽക്കിടാവിൻ പീലി തന്നു നന്ദലാലാ
ഇനിയെന്തു നൽകാൻ എന്തു ചൊല്ലാൻ ഒന്നു കാണാൻ
അരികെ വരുമോ നന്ദലാലാ
(യമുന വെറുതെ)

നന്ദലാലാ ഉദയരഥമോ വന്നു ചേർന്നു
ഊരിലാകെ വെയിൽ പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിൻ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ (യമുന വെറുതെ രാപ്പാടുന്നു...‌)





ഇവിടെ

ഒരേ കടൽ [ 2007 ] വേണുഗോപാൽ & ശ്വേത



മനസിന്റെ കാവൽ വാതിൽ


ചിത്രം: ഒരേ കടൽ [ 2007 ] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
പ്നാടിയതു: ജി വേണുഗോപാൽ & ശ്വേത മോഹൻ


മനസിന്റെ കാവൽ വാതിൽ തുറന്നാൽ
കാണ്മൂ ഞാൻ ഓർമ്മയിൽ
ഇരുളിൽ വെച്ചാരോ തേങ്ങും വാക്കുകൾ
കേൾപ്പൂ ഞാൻ ഓർമ്മയിൽ (മനസ്സിന്റെ...)

കനവു കാണാതെ കണ്ണിലൊരു
നൂറു കടൽ വരഞ്ഞവൾ നീ
സൗമ്യമായ് സാന്ദ്രമായ്
ഉദയമില്ലാത്ത സൂര്യശില മേലെ
ഉറവു തിരഞ്ഞവൻ നീ
താപമായ് തപനമായ്
എങ്ങും കിനാക്കാലം ഉന്മാദിയാം കാലം
ജ്വാലയായ് വരും (മനസ്സിന്റെ...)

മഴനിഴൽ കാട്ടിൽ പ്രണയ സർപ്പങ്ങൾ
ഫണമുണർത്തുന്നുവോ
വന്യമായ് നിർവേദമായ്
ഹൃദയമാം ശംഖിൽ
പ്രണവ സാഗര തിരകളുയരുന്നുവോ
ശാന്തമായ് ശമനമായ്
എങ്ങും കനൽക്കാലം തേടുന്ന പൂക്കാലം
സാന്ത്വനം തരും (മനസ്സിന്റെ...)

ഇവിടെ

തസ്കരവീരൻ [ 2006 ] മധു ബാലകൃഷ്ണൻ




ചിത്രം: തസ്കരവീരൻ [ 2006 ] പ്രമോദ് പപ്പൻ
രചന: എം ഡി രാജേന്ദ്രൻ
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: മധു ബാലകൃഷ്ണൻ

ചെന്താമരയേ വാ
മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ
കുളിരിൻ മണിമഴയായ് (ചെന്താമര...)

ഹേയ് കണ്ണാടിക്കവിളിലൊരുമ്മ
പെണ്ണെ നിൻ നാണം ചുവന്നോ
എൻ നെഞ്ചിൽ തുടികൊട്ടും താളം
പൊന്നേ നീ തിരിച്ചറിഞ്ഞോ
കാറ്റലയായ് കുറുനിരകൾ
മാടിയൊതുക്കും ഞാൻ
പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...)

നിന്മേനി വാകപ്പൂ തോൽക്കും
നിന്മേനിക്കെന്തു സുഗന്ധം
കാണാപ്പൂ മറുകിൽ ചന്തം
നീയെന്റെ നിത്യവസന്തം
ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ
രാവറിയാതെ നോവറിയാതെ
ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)




ഇവിടെ


വിഡിയോ