Powered By Blogger

Wednesday, December 30, 2009

ഡ്യൂപ്ലിക്കേറ്റ് [ 2009 ] ജാസ്സി ഗിഫ്റ്റ്




കാക്ക നോട്ടം നീട്ടിയെന്റെ കരളു

ചിത്രം: ഡ്യൂപ്ലിക്കേറ്റ് [ 2009 ]ഷിബു പ്രഭാകർ
രചന: രമേഷ് കാവിൽ
സംഗീതം: അലക്സ് പോൾ
പാടിയതു: ജാസി ഗിഫ്റ്റ്



കാക്ക നോട്ടം നീട്ടിയെന്റെ കരളു കൊത്തിയ പെണ്ണേ
നോക്കി നോക്കി എന്തിനെന്നെ പാട്ടിലാക്കി പൊന്നേ (2)
കരിമീനൊളി കണ്ണിൽ കണ്ടു
ചിരിയമ്പെന്നുള്ളിൽ കൊണ്ടു
അഴകേ നിന്നരികിൽ ഞാനുണ്ട് (കാക്ക...)
മീനാക്ഷീ കമലാക്ഷീ തേനല്ലേ നീ മധുരാക്ഷീ



വീട്ടിലെത്തിയ കാറ്റു പറഞ്ഞ്
നാട്ടുകാരതു മൊത്തമറിഞ്ഞു
നീയെന്റേതല്ലേ മീനാക്ഷീ (വീട്ടിലെത്തിയ..)
മീനാക്ഷീ നീയെന്റേതല്ലേ മീനാക്ഷീ
ഉള്ളിലുള്ളൊരു പ്രേമമിതെന്തേ
ചൊല്ലുവാനിനിയെന്തിനമാന്തം (2)
ഞാൻ നിന്റേതല്ലേ മീനാക്ഷി
മീനാക്ഷീ എന്നുമെന്റേതല്ലേ മീനാക്ഷി (കാക്കനോട്ടം..)


നാട്ടുമാവിൻ ചോട്ടിലിരുന്നു
നമ്മളെത്ര നടത്തി വിരുന്ന്
താലി കെട്ടിനീ നാടല്ലേ സാക്ഷി (2)
മീനാക്ഷീ താലി കെട്ടിനീ നാടല്ലേ സാക്ഷി
പേടിയെന്തു സുന്ദരിയാളേ പേടമാനായ് കൂടെ വരില്ലേ (2)
നമ്മളൊന്നാണല്ലോ മീനാക്ഷീ
മീനാക്ഷീ നമ്മളൊന്നാണല്ലോ മീനാക്ഷീ (കാക്കനോട്ടം..)



ഇവിടെ



വിഡിയോ

No comments: