
ആത്മസുഗന്ധം ഒളിപ്പിച്ചു
ചിത്രം: ഭദ്രച്ചിറ്റ [ 1989 ] നാസർ അസീസ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: ലതിക
ആത്മസുഗന്ധം ഒളിപ്പിച്ചു വയ്ക്കുവാ
നാവാത്ത പൂവിനെ പോലെ നീയും
പാവമീ പൂവിനെ പോലെ
വാക്കിലും നോക്കിലും മന്ദസ്മിതത്തിലും
വാർന്നതു സുസ്നേഹഗന്ധം
വീണയിൽ കൊവിരൽത്തുമ്പിലൂടെ വാർന്നു
വീണു നിൻ പ്രാണമരന്ദം (ആത്മ...)
സ്നേഹത്തിൻ ദൂതുമായ് ശ്യാമളവർണ്ണനാം
മേഘമൊന്നീവഴി പോകേ
ജീവനിൽ വർഷാമയൂരങ്ങൾ വെൺ മലർ
പീലി നിവർത്തി നിന്നാടി (ആത്മ...)
വിഡിയോ
No comments:
Post a Comment