Powered By Blogger

Saturday, August 22, 2009

ഗുരു ( 1997 ) യേശുദാസ്

“ദേവ സംഗീതം നീയല്ലെ തഴുകാന്‍ ഞാനാരൊ


ചിത്രം: ഗുരു [1997 ] രാജീവ് അഞ്ചല്‍
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: ഇളയ രാജാ

പാടിയതു: യേശുദാസ്

ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
നിന്നോര്‍മ്മയില്‍ ഞാനേകനായ് (2) ( തേങ്ങുമീ...)



ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെന്‍ പ്രാണ വിരഹവും അലിയുന്നു
എവിടെ നിന്‍ മധുര ശീലുകള്‍ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ


ശ്രുതിയിടും കുളിരായി നിന്‍ ഓര്‍മയെന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ കേള്‍ക്കാന്‍ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ...)

അഹം... ( 1992 ) യേശുദാസ്

“നിറങ്ങളേ പാടൂ കളമിഴിയിലെഴുതിയ
ചിത്രം: അഹം റ്റി. രാജീവ്നാഥ് ( 1992 )
രചന: കാവാലം നാരായണപ്പണിക്കര്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

നിറങ്ങളേ പാടൂ കളമിതിലെഴുതിയ
ദിവ്യാനുരാഗ സ്വരമയലഹരിതന്‍
ലയഭരവാസന്ത നിറങ്ങളേ പാടൂ

മഴവില്‍ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെ ഈറനാം പരിമളമായ്
വിടരും ദളങ്ങളില്‍ ഒളിയും ലജ്ജയായ്
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്

(നിറങ്ങളേ)

ഇളതാം വെയിലില്‍ കനവില്‍ കനിവുമായ്
ചലദളി ഝന്‍‌കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്

(നിറങ്ങളേ)

വര്‍ണ്ണക്കാഴ്ച്ചകള്‍.. ( 2000 ) യേശുദാസ്... ചിത്ര

“ എന്റെ പേരു വിളിക്കയാണോ നിന്റെ കയ്യിലെ കങ്കണം



ചിത്രം: വര്‍ണ്ണക്കാഴ്ചകള്‍ ( 2000 ) സുന്ദര്‍ദാസ്
രചന: യുസഫലി
സംഗീതം: മോഹന്‍ സിത്താര

പാടിയതു: യേശുദാസ് /ചിത്ര
എന്റെ പേരു വിളിക്കയാണോ
നിന്റെ കയ്യിലെ കങ്കണം
ചുംബനം യാചിക്കയാണോ
ചുണ്ടിലൂരും തേന്‍ കണം ഓ ഹോ ആ ഹാ ഹാ...

എന്റെ പേരു വിളികയാണൊ
നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ
നിന്റെ ചിരിയിലെ ചന്ദനം...

തേനുലാവും പൂവിനരികെ തേടി വന്നു മധുകരം
പ്രേമദാഹമുണര്‍ത്തി മാരന്‍ മാറിലെയ്യും മലര്‍ശരം.
മദനകുളിരില്‍ വിടര്‍ന്ന തളിരില്‍
തുളുമ്പി നിന്നു മധുകണം...

രാഗ രശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖി എന്‍ മാറിലണയും
ഈ മുഹൂര്‍തതം അനസ്വരം
കറുത്ത രാവും വെളുത്ത പകലും
അലിഞ്ഞു കുങ്കുമ സന്ധ്യയില്‍....