Powered By Blogger

Saturday, July 11, 2009

പരീക്ഷ. (1967) യേശുദാസ്.




ഒരുപുഷ്പം മാത്രമെന്‍ ഹൃദയത്തില്‍...


ചിത്രം: പരീക്ഷ (1967)
രചന: പി. ഭാസ്കരന്‍
സംഗീതം: എം.എസ്. ബാബുരാജ്




ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, യാരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ പുഷ്പതിന്‍
തല്‍പമങ്ങു, ഞാന്‍ വിരിക്കാം

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പായല്ലൊ,
മമസഖീ, നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും? (ഒരു പുഷ്പം...)





ഇവിടെ



വിഡിയോ

വിഷം (1981) യേശുദാസ്



നിന്നെ എന്‍ സ്വന്തമാക്കും ഞാന്‍....


ചിത്രം: വിഷം...[1981]
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘുകുമാര്‍
പാടിയതു: യേശുദാസ്


നിന്നെ എന്‍ സ്വന്തം ആക്കും ഞാന്‍
പിന്നെ ഈ നാണം മാറ്റും ഞാന്‍
നിന്‍ കവിളിന്‍ പൂക്കള്‍ നുള്ളാന്‍
എനിക്കിന്നെന്താവേശം
എന്‍ പ്രിയ വേളിപ്പെന്നേ....

നിറ കതിര്‍ താലം നീട്ടി അഴകില്‍
വഴികള്‍ കുരവകള്‍ നീളേ തൂകി
പനിനീര്‍ കിളികള്‍
മംഗല്യത്തിന്‍ മന്ത്രം നല്‍കി നിന്‍ ഹൃദയം
എന്‍ പ്രിയ വേളിപ്പെണ്ണേ...

മിഴികളില്‍ സ്വപ്നം ചാര്‍ത്തി
അരികില്‍ അണയും
ഒരു സുഖ രാഗം പോലെ
മനസ്സില്‍ നിറയും
താരുണ്യമേ എന്നില്‍ പകരൂ നിന്‍ മധുരം
എന്‍ പ്രിയ വേളിപ്പെണ്ണേ... ( നിന്നെ എന്‍ സ്വന്തം ആകും ഞാന്‍...

മൂടുപടം [1963].. തളിരിട്ട കിനാക്കള്‍...




തളിരിട്ട കിനാക്കള്‍തന്‍...
ചിത്രം: മൂടുപടം
രചന: പി.ഭാസ്ക്കരന്‍
സംഗീതം: എം.എസ്.ബാബുരാജ്
പാടിയതു: എസ്.ജാനകി

തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍..


പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..
പൂക്കാരി മലരിനി ആര്‍ക്കുവേണ്ടി..
മധുര പ്രതീക്ഷ തന്‍ മണിദീപം കൊളുത്തിയ..
മാനസ പൂജയിനി ആര്‍ക്കുവേണ്ടി..
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍..

ഭാവനയമുനതന്‍ തീരത്തു നീ തീര്‍ത്ത..
കോവിലിന്‍ നടത്തുറന്നതാര്‍ക്കു വേണ്ടി..
സങ്കല്‍പ്പമണി വീണാ സംഗീതം നീയുന്ന്
സാധകം ചെയ്തിടുന്നതാര്‍ക്കുവേണ്ടി..
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ എന്റെ വിരുന്നു കാരന്‍..

ഗുരുവായൂര്‍ കേശവന്‍ (1977)...പി.ലീല/യേശുദാസ്


ചിത്രം: ഗുരുവായൂര്‍ കേശവന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ദേവരാജന്‍ ജി
പാട്യതു: യേശുദാസ് കെ ജെ/പി സുശീല

സുന്ദര സ്വപ്നമെ നീയെനിക്കെകിയ വര്‍ണ്ണച്ചിറകുകള്‍ വീശി
പ്രത്യൂഷനിദ്രയില്‍ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ രാസവൃന്ദാവന താരാപഥങ്ങളിലൂടെ
പൗര്ണമിത്തിങ്കള്‍ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകള്‍ നില്‍ക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ 999സുന്ദര സ്വപ്നമേ...

അടിമകള്‍....പി ജയചന്ദ്രന്‍



അടിമകള്‍ (1969)
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: പി ജയചന്ദ്രൻ


ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ

മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍
മുങ്ങി മാറ്‌ മറയ്ക്കാതെ (മഞ്ഞില്‍)
എന്നനുരാഗമാം അഞ്ചിതള്‍ പൂവിന്‍
മന്ദസ്മിതത്തില്‍ കിടന്നുറങ്ങീ (എന്നനുരാഗ)
വന്നു നീ കിടന്നുറങ്ങീ (ഇന്ദുമുഖീ)

നിന്റെ മദാലസ യൗവ്വനവും
നിന്റെ ദാഹവും എനിക്കല്ലെ (നിന്റെ മദാലസ)
നിന്നിലെ മോഹമാം ഓരില കുമ്പിളില്‍
എന്റെ കിനാവിലെ മധുവല്ലെ (നിന്നിലെ)
ഹൃദ്യമാം മധുവല്ലെ (ഇന്ദുമുഖി...