Saturday, July 11, 2009
ഗുരുവായൂര്‍ കേശവന്‍ (1977)...പി.ലീല/യേശുദാസ്
ചിത്രം: ഗുരുവായൂര്‍ കേശവന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ദേവരാജന്‍ ജി
പാട്യതു: യേശുദാസ് കെ ജെ/പി സുശീല
സുന്ദര സ്വപ്നമെ നീയെനിക്കെകിയ വര്‍ണ്ണച്ചിറകുകള്‍ വീശി
പ്രത്യൂഷനിദ്രയില്‍ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ
രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)
താരുണ്യസങ്കല്പ രാസവൃന്ദാവന താരാപഥങ്ങളിലൂടെ
പൗര്ണമിത്തിങ്കള്‍ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ
പുത്താലമേന്തിയ താരകള്‍ നില്‍ക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
എന്തിനോ ചുറ്റിപ്പറന്നൂ 999സുന്ദര സ്വപ്നമേ...
Subscribe to:
Post Comments (Atom)
No comments:
Post a Comment