Powered By Blogger

Saturday, October 10, 2009

കള്ളിചെല്ലമ്മ [ 1969 ] ജയചന്ദ്രന്‍



“കരിമുകില്‍ കാട്ടിലെ, രജനി തന്‍ വീട്ടിലെ...


ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍

പാടിയതു: പി ജയചന്ദ്രന്‍


കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി
(കരിമുകില്‍)

ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലീ
ചക്രവാളമാകെ നിന്റെ ഗദ്‌ഗദം മുഴങ്ങീടുന്നു
(കരിമുകില്‍)

കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീ‍ടാതെ
മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില്‍
(കരിമുകില്‍)



ഇവിടെ

വടക്കും നാഥന്‍ [ 2006 ] യേശുദാസ്





ഗംഗേ...


ചിത്രം: വടക്കുംനാഥന്‍ [ 2006 ] ഷാജൂണ്‍ കാര്യാല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍

പാടിയതു: കെ.ജെ.യേശുദാസ്
ഗംഗേ......തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ഗംഗേ
തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)

മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാര്‍കൂന്തല്‍ ചുരുളിലരിയ വര വാര്‍തിങ്കള്‍
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയില്‍ അലിയ ഒരു വര മൊഴി പാര്‍വതി നീ
പൂ നിലാവില്‍ ആടും അരളി മരം പൊലെ ( ഗംഗേ ...)


ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയ മഴയില്‍ ഒരു
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജല തീര്‍ത്ഥം
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ..(ഗംഗേ ...)



ഇവിടെ

ഭാഗ്യ ദേവത ( 2009 ) ചിത്ര & രാഹുല്‍ നമ്പ്യാര്‍





സ്വപ്നങ്ങള്‍‍ കണ്ണെഴുതിയ മത്സ്യ കന്യകേ


ചിത്രം; ഭാഗ്യ ദേവത [ 2009 ] സത്യന്‍ അന്തിക്കാട്
രചന; വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ഇളയരാജാ

പാടിയതു: ചിത്ര & രാഹുല്‍ നമ്പ്യാര്‍

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ
സ്വര്‍ണ നൂലെറിഞ്ഞൊരാള്‍‍ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ..
കായലോളമായ് നിന്നെ തേടി വന്നുവോ..
സഖി നീയോ ഇണയാകാന്‍ കണി കണ്ടിരുന്നുവോ...[ സ്വപ്നങ്ങള്‍...

മാടത്തെ, തത്തമ്മെ,മാട പ്രാവെ..
നാളത്തെ സദ്യക്കു പോരുന്നില്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂ മാലക്കു നീ ആളല്ലേ..


പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീഎന്‍ മുന്നില്‍ നീ
കൊന്നപ്പൂവല്ലേ നീ എന്റെ മുന്നില്‍...
കതിരുലഞ്ഞ പോലെ പുതു പാടമായി നീ
കശവണിഞ്ഞ പോലെ നിറ ശോഭയേന്തി നീ
കല്യാണപ്പെണ്ണായ് നീ മാറും നാളോ‍
ഇല്ലോളം തീരത്തായെത്തുമ്പോഴോ
നെഞ്ചിനുള്ളിലാരൊ ഉള്ളിലാരാരോ
മഞ്ചാടിമഞ്ചാടി കൊഞ്ചുന്നില്ലെ... [ സ്വപ്നങ്ങള്‍...

പാലും തേനും ചുണ്ടില്‍‍ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്തെല്ലാം [2]
കളകളങ്ങളോടെ കളിയോടമേറിയോ
കനവിലൊന്നു കൂടാൻ കൊതി കൂടിയെന്തിനൊ
ആഹാ ആഴത്തിലാടുന്നു മോഹം താനെ
ആറാടി കൂടുന്നു ദാഹം മെല്ലെ

ചൊല്ലുന്നില്ലെ ആരോ ചൊല്ലുന്നാരാരോ
നെയല്ലെ നീയല്ലെ പെണ്ണിൻ മാരൻ...
സ്വപ്നങ്ങള്‍...



ഇവിടെ




വിഡിയോ

റോബിന്‍ ഹുഡ് [ 2009 ] വിജയ് യേശുദാസ് & ശ്വേത



“പ്രിയനു മാത്രം ഞാന്‍ തരും...

ചിത്രം: റോബിന്‍ ഹുഡ് ( 2009 )ജോഷി
രചന: കൈതപ്രം
സംഗീതം : എം .ജയചന്ദ്രന്‍

പാടിയതു: വിജയ് യേശുദാസ് & ശ്വേത

പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം
കരളിന്‍ ഏഴഴകില്‍‍ തൊടും
കവിത എന്‍ പ്രണയം...

അതിലൂറും ഈണമൊഴുകും
പ്രണയ മുന്തിരികള്‍ പൂക്കും...

എന്റെ പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം...
കരളിന്‍ ഏഴഴകില്‍ തൊടും
കവിതയീ പ്രണയം....

വെയിലിന്‍ തൂവല്‍ പ്രണയം
കുയിലിന്‍ കൂവല്‍ പ്രണയം
മുകിലും മഴയും പ്രണയമയം.0000...



മലരിന്‍ ഇതളില്‍ പ്രണയം
വണ്ടിന്‍ ചുണ്ടില്‍ പ്രണയം
താരും തളിരും പ്രണയമയം..ഹോ..


തൂ വെണ്ണിലാവില്‍ രാവിന്റെ പ്രണയം...

നിന്നെക്കുറിച്ചു ഞാന്‍ എന്‍ നെഞ്ചില്‍
കുറിച്ചു വച്ച ഗാനം മുഴുവന്‍ പ്രണയം...

എന്റെ പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം..
കരളിന്‍ ഏഴഴകില്‍‍ തൊടും
കവിത ഈ പ്രണയം...

അരികില്‍ നിന്നാല്‍ പ്രണയം
അകലെ കണ്ടാല്‍‍ പ്രണയം
മൌനം പോലും പ്രണയം..ഹൊ...

മൊഴിയില്‍ കൊഞ്ചും പ്രണയം
മിഴിയില്‍ തഞ്ചും പ്രണയം
ചലനം പോലും പ്രണയം...

പ്രേമോപഹാരം തരുമൊരു‍..{?}
ആകാശ ഗംഗയിലെ ആശാ തരംഗങ്ങളില്‍
ആരോ പാടും പ്രണയം...
പ്രിയനു മാത്രം ഞാന്‍ തരും
മധുരമീ പ്രണയം......
കരളിന്‍ ഏഴഴകില്‍ തൊടും‍
കവിത ഈ പ്രണയം..



ഇവിടെ

പ്രണയ കാലം [ 2007 ] രഞ്ചിറ്റ്








“ഒരു വേനല്‍ പുഴയില്‍ തെളി നീരില്‍


ചിത്രം: പ്രണയ കാലം( 2007 ) ഉദയന്‍ അനന്തന്‍
രചന: റഫീക് അഹമ്മദ്ദ്
സംഗീതം; ഔസേപ്പച്ചന്‍

പാടിയതു: രഞ്ചിത്


ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍
പുലരി തിളങ്ങീ മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതീ ഞാന്‍
ഇളവെയിലായ് നിന്നെ
മേഘമായ് എന്‍ താഴ്വരയില്‍
താളമായ് എന്‍ ആത്മാവില്‍
നെഞ്ചിലാളും മണ്‍ ചിരാതിന്‍
നാളം പോല്‍ നിന്നാലും നീ...[വേനല്‍...

ഒരു കാറ്റില്‍ നീന്തി വന്നെന്നില്‍
പെയ്തു നില്‍ക്കൂ നീ എന്നും
മഴ മയില്പീലി നീര്‍ത്തും
പ്രിയ സ്വപ്നമേ...‍
പലവഴി മരങ്ങളായ് നിനവുകള്‍ നില്‍ക്കെ
കൊലുസണിയുന്ന നിലാവെ
നിന്‍ പദ താളം വഴിയുന്ന
വനവീഥി ഞാന്‍... [ വേനല്‍...

ചിരമെന്‍ തിരക്കൈകള്‍ നീളും
ഹരിതാര്‍ദ്ര തീരം അറിയാതെ നീ
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്‍‍ ഇലകള്‍
പൊതിഞ്ഞൊരു കൂട്ടില്‍
തപസ്സില്‍ നിന്നുണരുന്നു
ശലഭം പോല്‍ നീ... [വേനല്‍...



ഇവിടെ