Powered By Blogger

Saturday, October 10, 2009

ഭാഗ്യ ദേവത ( 2009 ) ചിത്ര & രാഹുല്‍ നമ്പ്യാര്‍





സ്വപ്നങ്ങള്‍‍ കണ്ണെഴുതിയ മത്സ്യ കന്യകേ


ചിത്രം; ഭാഗ്യ ദേവത [ 2009 ] സത്യന്‍ അന്തിക്കാട്
രചന; വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: ഇളയരാജാ

പാടിയതു: ചിത്ര & രാഹുല്‍ നമ്പ്യാര്‍

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ
സ്വര്‍ണ നൂലെറിഞ്ഞൊരാള്‍‍ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ..
കായലോളമായ് നിന്നെ തേടി വന്നുവോ..
സഖി നീയോ ഇണയാകാന്‍ കണി കണ്ടിരുന്നുവോ...[ സ്വപ്നങ്ങള്‍...

മാടത്തെ, തത്തമ്മെ,മാട പ്രാവെ..
നാളത്തെ സദ്യക്കു പോരുന്നില്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂ മാലക്കു നീ ആളല്ലേ..


പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീഎന്‍ മുന്നില്‍ നീ
കൊന്നപ്പൂവല്ലേ നീ എന്റെ മുന്നില്‍...
കതിരുലഞ്ഞ പോലെ പുതു പാടമായി നീ
കശവണിഞ്ഞ പോലെ നിറ ശോഭയേന്തി നീ
കല്യാണപ്പെണ്ണായ് നീ മാറും നാളോ‍
ഇല്ലോളം തീരത്തായെത്തുമ്പോഴോ
നെഞ്ചിനുള്ളിലാരൊ ഉള്ളിലാരാരോ
മഞ്ചാടിമഞ്ചാടി കൊഞ്ചുന്നില്ലെ... [ സ്വപ്നങ്ങള്‍...

പാലും തേനും ചുണ്ടില്‍‍ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്തെല്ലാം [2]
കളകളങ്ങളോടെ കളിയോടമേറിയോ
കനവിലൊന്നു കൂടാൻ കൊതി കൂടിയെന്തിനൊ
ആഹാ ആഴത്തിലാടുന്നു മോഹം താനെ
ആറാടി കൂടുന്നു ദാഹം മെല്ലെ

ചൊല്ലുന്നില്ലെ ആരോ ചൊല്ലുന്നാരാരോ
നെയല്ലെ നീയല്ലെ പെണ്ണിൻ മാരൻ...
സ്വപ്നങ്ങള്‍...



ഇവിടെ




വിഡിയോ

No comments: