Powered By Blogger

Wednesday, September 2, 2009

അകലെ [ 2004 ] കാര്‍തിക്ക്



അകലേ..അകലേ

ചിത്രം: അകലെ [2004 ] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

പാടൊയത്: കാര്‍ത്തിക്

അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍

അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


യാത്രയാകും യാനപാത്രം ദൂരെയാകവേ
മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍..

ദേവരാഗം [ 1996 ] ചിത്ര & ഉണ്ണികൃഷ്ണന്‍

“യയയാ യാദവാ എനിക്കറിയാം


ചിത്രം: ദേവരാഗം ( 1996 ) ഭരതന്‍
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: കീരവാണി

പാടിയതു: ചിത്ര & ഉണ്ണിക്കൃഷ്ണന്‍

യ യ യാ യാദവാ എനിക്കറിയാം
യ യയാ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
സ്വയംവര മഥുമയാ മൃദുല ഹൃദയാ കഥകളറിയാം

( യയയാ..)

ശ്രീ നന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്പിണരുകള്‍ പെയ്തു
എന്റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നൂ
ഗോവര്‍ധനം പൂ പോലെ നീ
ഒഅണ്ടു കൈയ്യിലെടുത്താടീ കളിയാടി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങീ
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായം കാലം ലീലാലോലം മോഹാവേശം നിന്‍ മായും
സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ...)

ഹോ രാധികേ ഈ സംഗമം
വനവല്ലിക്കൂടില്‍ കണ്ണില്‍ കൊതിയോടേ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
ഈ വാക്കുകള്‍ തേന്‍ തുള്ളികള്‍
നീല തിങ്കള്‍ ബിംബം തൂകുമമൃതായ്
ഇന്ദ്ര നീല രാഗ ചെപ്പുകളില്‍ നിറഞ്ഞു
യദുകുല കാംബോജി ഹാ..
മുരളിയിലൂതാം ഞാന്‍ ആ..
യമുനയിലോളം പോല്‍ ഹാ
സിരകളിലാടാം ഞാന്‍ ആ
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വര്‍ഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ..)
ഇവിടെ

പെരു മഴക്കാലം ( 2004 )

കല്ലായിക്കടവത്തെ

ചിത്രം: പെരുമഴക്കാലം ( 2004 ) കമല്‍
രചന: കൈതപ്രം
സംഗീതം എം ജയചന്ദ്രൻ

പാടിയതു: പി.ജയചന്ദ്രന്‍,സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിന്‍ വെണ്‍ ചന്ദ്രനായ്‌ ഞാന്‍
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)

പട്ടു തൂവാലയും വാസന തൈലവും
അവള്‍ക്കു നല്‍കാനായ്‌ കരുതി ഞാന്‍
പട്ടുറുമാല്‌ വേണ്ട അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവള്‍ക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കല്‍പ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെന്‍
ജീവന്റെ ജീവന്‍ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..

ഇവിടെ

കടിഞ്ഞൂല്‍ കല്യാണം [ 1991 ] യേശുദാസ്

“മനസ്സില്‍ നിന്നും മനസിലേക്കൊരു മൌന സഞ്ചാരം


ചിത്രം: കടിഞ്ഞൂല്‍ കല്യാണം ( 1991 ) രാജസേനന്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു
മൗനസഞ്ചാരം...
കനവില്‍ നിന്നും കനവിലൂടൊരു
മടക്കസഞ്ചാരം...

(മനസ്സില്‍)

ഋതുഭേദമാറും തുടര്‍ന്നു വന്നാലേ
വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ
വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ
പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ

(മനസ്സില്‍)

ഇണക്കങ്ങളോരോ പിണക്കങ്ങളേയും
മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം
ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ
വികാരമില്ലെങ്കില്‍ വിവാദമുണ്ടോ

(മനസ്സില്‍)

ഇവിടെ

ധനം [ 1991 ] ചിത്ര

“ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന നീലകുരുവികളെ



ചിത്രം: ധനം [ 1991 ] സി‍ബി മലയില്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ.എസ്.ചിത്ര


ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)

തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ (ചീര)

മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ... (ചീര)


ഇവിടെ

കാലചക്രം [ 1973 ] യേശുദാസ്

“കാലമൊരജ്ഞാത കാമുകൻ
ചിത്രം: കാലചക്രം ( 1973 ) എന്‍.നാരായണന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

കാലമൊരഞ്ജാത കാമുകൻ(2)
ജീവിതമോ പ്രിയ കാമുകീ
കനവുകൾ നൽകും കണ്ണീരും നൽകും
വാരിപ്പുണരും വലിച്ചെറിയും (കാല..)

ആകാശപൂവാടി തീർത്തു തരും പിന്നെ
അതിനുള്ളിൽ അരക്കില്ലം പണിഞ്ഞു തരും (2)
അനുരാഗശിശുക്കളെയാ വീട്ടിൽ വളർത്തും (2)
അവസാനം ദു:ഖത്തിൻ അഗ്നിയിലെരിക്കും
കഷ്ടം ....സ്വപ്നങ്ങളീ വിധം (കാല..)


കാണാത്ത സ്വർഗ്ഗങ്ങൾ കാട്ടിത്തരും പിന്നെ
കനകവിമാനത്തിൽ കൊണ്ടു പോകും (2)
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും (2)
ഒടുവിലോ മരുഭൂവിൽ കൊണ്ടു ചെന്നിറക്കിറക്കും
കഷ്ടം ... ബന്ധങ്ങളീ വിധം (കാലം..)

അടുത്തടുത്ത് [ 1984 ] യേശുദാസ് / ചിത്ര

“ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും



ചിത്രം: അടുത്തടുത്ത് ( 1984 ) സത്യന്‍ അന്തിക്കാട്
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും

(ഇല്ലിക്കാടും)

താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
ഈ വെയിലും കുളിരാല്‍ നിറയും
കണ്ണില്‍ കരളില്‍ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും

(ഇല്ലിക്കാടും)

മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികള്‍ മൊഴിയും
അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
അരുമച്ചിറകില്‍ കുരുവികള്‍ പാറും

(ഇല്ലിക്കാടും)

എന്റെ ഗ്രാമം [ 1984 ] യേശുദാസ്

“കല്പാന്തകാലത്തോളം കാതരെ നീ


ചിത്രം: എന്റെ ഗ്രാമം ( 1984 ) റ്റി.കെ. വാസുദേവന്‍ & ശ്രീമൂല നഗരം വിജയന്‍
രചന: ശ്രീമൂലനഗരം വിജയന്‍
സംഗീതം: വിദ്യാധരന്‍

പാടിയതു: കെ.ജെ.യേശുദാസ്

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)

ഇവിടെ