Powered By Blogger

Thursday, December 10, 2009

ഉത്തരാ സ്വയംവരം 2009






മല്ലികെ മല്ലികേ ചെണ്ടു മല്ലികേ

ചിത്രം: ഉത്തരാ സ്വയംവരം [ 2009 ] രമകാന്ത് സര്‍ജു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: വിജയ് യേശുദാസ് & ചിന്മയി

മല്ലികേ മല്ലികേ ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്
നറുനിലാവിന്നഴകേ
നിറസന്ധ്യയായ് നീ പോരുമോ (മല്ലികേ...)

തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേ
പൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോ
മുടിയിഴകളിലുരുകണ മുകിലിലെ
തുടുമഴമുകുളമിതിനി പ്രണയമായ്
ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...)


വളകളിൽ താളമായ് തെളിയുമീ മൊഴികൾ
തഴുകുമീ തൂവലായ് തരളമായ് പൊതിയാൻ
അല ഞൊറിയിരുമരുവികൾ പകരുമോ
തുരുതുരെയൊരു കുളിരിലെ മർമ്മരം
ഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)


ഇവിടെ



വിഡിയോ

കിഴക്കുണരും പക്ഷി 1991 മിന്‍ മിനി



സൌപർണ്ണികാമൃത വീചികൾ

ചിത്രം: കിഴക്കുണരും പക്ഷി [ 1991 ] വേണു നാഗവള്ളി
രചന: കെ ജയകുമാർ
സങീതം: രവീന്ദ്രൻ

പാടിയതു: മിന്‍ മിനി



സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ...... മൂകാംബികേ.....


സൌപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ..
ജഗദംബികേ മൂകാംബികേ
കരിമഷി പടരുമീ കൽ വിളക്കിൽ
കനകാംഗുരമായ് വിരിയേണം
നീ അനന്ത നാളമായ് തെളിയേണം ..

ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യ ദായികേ സർവാർഥ സാധികേ
അമ്മേ..സുര വന്ദിതേ
സൌപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ..

സ്വരദളം പൊഴിയുമീ മൺ വീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം

ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
നാദസ്വരൂപിണീ കാവ്യ വിനോദിനീ
ദേവീ ...ഭുവനേശ്വരീ

സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ...



ഇവിടെ


വിഡിയോ

വിയറ്റ്നാം കോളനി 1992 മിന്‍ മിനി



പാതിരാവായി നേരം പനിനീർ കുളിരമ്പിളീ

ചിത്രം: വിയറ്റ്നാം കോളനി [1992] സിദ്ദിക്ക് ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ് ബാലകൃഷ്ണൻ

പാടിയതു: മിന്‍ മിനി


ആ..ആ..
പാതിരാവായി നേരം പനിനീർ കുളിരമ്പിളീ
എൻ‌റെ മനസ്സിന്റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ
ആരീരം രാരം പാടി കടിഞ്ഞൂൽ കനവോടെയീ
താഴെ തണുപ്പിന്റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ
ഉം...ഉം..

നിന്നെ തലോടും തെന്നൽ കള്ളകൊഞ്ചലുമായി
പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ
കിന്നാര കാറ്റിന്റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി
കിന്നാര കാറ്റിന്റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

(പാതിരാവായി നേരം )

മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
എന്നിൽ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

(പാതിരാവായി നേരം )



ഇവിടെ




വിഡിയോ

കുടുംബസമേതം [ 1992 ] യേശുദാസ് & മിന്‍ മിനി




നീലരാവിലിന്നു നിന്റെ താരഹാരമിളകി


ചിത്രം: കുടുംബസമേതം [ 1992 ] ജയരാജ്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൻ

പാടിയതു: കെ ജെ യേശുദാസ് & മിന്മിനി

ഇം.ഉം ആ..ആ..ആ...

നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
പാർവതീ പരിണയ യാമമായി
ആതിരേ ദേവാംഗനേ
കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)

ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)


കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
അലിയും പരിമൃദുവാം പദഗതിയിൽ
അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)



ഇവിടെ