Powered By Blogger

Sunday, September 27, 2009

ലാപ് റ്റോപ് ( 2008) അമല്‍ & സോണിയ



“ഏതോ ജലശംഖില്‍ കടലായ് നീ നീറയുന്നു


ചിത്രം: ലാപ് റ്റോപ് [2008 ] രൂപേഷ് പോള്‍‍
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശ്രീ വത്സന്‍ ജെ മേനോന്‍

പാടിയതു: അമൽ, സോണിയ

ഏതോ ജലശംഖില്‍
കടലായ്‌ നീ നിറയുന്നു
മരുഭൂവില്‍ മഴനീര്‍ത്തും
നനവായ്‌ നീ പടരുന്നു
പറയാനായ്‌ കഴിയാതെ
പകരാനായ്‌ മുതിരാതെ
തിര തൂകും നെടുവീര്‍പ്പിന്‍
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ

പാതിരാക്കാറ്റില്‍ ഏകയായ്‌
പോയ്‌ മറഞ്ഞുവോ സൗരഭം
ഏറെ നേര്‍ത്തൊരീ തെന്നലില്‍
ഉള്‍ക്കനല്‍ പൂക്കള്‍ നീറിയൊ
ഏകാന്തമാമടരുകളില്‍
നീര്‍ച്ചാലു പോല്‍ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയില്‍
നിന്നുള്ളിലെ വെയില്‍ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ്‌ പടരുമോ
ഏതോ ജലശംഖില്‍
കടലായ്‌ നീ നിറയുന്നു

ശ്യാമരാവിന്റെ കൈകളായ്‌
പേലവങ്ങളീ ചില്ലകള്‍
ദൂര താരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളാൽ പൊതിയു നീ
ആരക്തമായ്‌ സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ്‌ നീ വീഴുമോ

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു

ഇവിടെ

മിന്നാരം ( 1994) എം.ജി. ശ്രീകുമാര്‍

“നിലാവേ മായുമോ.. കിനാവും നോവുമായ്ചലച്ചിത്രഗാനങ്ങള്‍

ചിത്രം: മിന്നാരം [ 1994 ] പ്രിയദര്‍ശന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വെങ്കടേഷ് എസ് പി

പാടിയതു: എം.ജി.ശ്രീകുമാര്‍

നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേന്‍ തെന്നലായ്..തലോടും പാട്ടുമായ്..
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...
നിലാവേ..മായുമോ..കിനാവും നോവുമായ്..

മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും..തമ്മില്‍ കൊതിച്ചും..കൊഞ്ചികളിയാടി നമ്മള്‍..
നിറം പകര്‍ന്നാടും..നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
നിലാവേ..മായുമോ..കിനാവും നോവുമായ്..

ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ.....

നീലക്കുന്നിന്‍ മേല്‍..പീലിക്കൂടിന്‍ മേല്‍..കുഞ്ഞു മഴ വീഴും നാളില്‍..
ആടിക്കൂത്താടും മാരികാറ്റായ് നീ..എന്തിനിതിലേ പറന്നു..
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും..
വെറും മണ്ണില്‍ വെറുതേ..കൊഴിയു..ദൂരെ..ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേന്‍ തെന്നലായ്..തലോടും പാട്ടുമായ്..
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...




ഇവിടെ

ഫോട്ടോഗ്രാഫര്‍ { 2006 ) ചിത്ര



“കടലോളം നോവുകളില്‍ കരയോളം സ്വാന്ത്വനമായ്

ചിത്രം: ഫോട്ടോഗ്രാഫര്‍ [ 2006 ] രഞ്ചന്‍ പ്രമോദ്
രചന: കൈതപ്രം
സങീതം: ജോണ്‍സണ്‍

പാടിയതു: ചിത്ര

കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ

നീയുറങ്ങാന്‍ വേണ്ടിയെന്‍ രാവുറങ്ങീലാ
നിന്നെയൂട്ടാന്‍ വേണ്ടി ഞാന്‍ പകലുറങ്ങീലാ
എന്‍ മനസ്സിന്‍ ചിപ്പിയില്‍ നീ പവിഴമായ് മാറി
പ്രാര്‍ഥനാ രാത്രിയില്‍ ദേവ ദൂതരോടു ഞാന്‍
മിഴി നീര്‍ പൂവുമായ് നിനക്കായ് തേങ്ങീ

കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ

നിന്‍ കിനാവില്‍ പൂ വിടര്‍ത്തീ പൊന്‍ വസന്തങ്ങള്‍
നിന്റെ വഴിയില്‍ കൂട്ടു വന്നു കാവല്‍ മാലാഖ
നിന്നെയെന്നും പിന്‍ തുടര്‍ന്നൂ സ്നേഹ വാത്സല്യം
ആ സ്വരം കേള്‍ക്കുവാന്‍ കാത്തു നിന്നൂ രാക്കുയില്‍
നിനക്കായ് താരകള്‍ നീട്ടീ ദീപം

കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ...


ഇവിടെ

താര ( 1970 ) യേശുദാസ്

“ഉത്തരായന കിളി പാടി ഉന്മാദിനിയെപ്പോലെ




ചിത്രം: താര [ 1970 ] എം. കൃഷ്ണന്‍ നായര്‍
രചന: വയലാര്‍
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

ഉത്തരായന കിളി പാടി
ഉന്മാദിനിയെ പോലെ...
പൊന്നുംവളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചോട്ടേ...

കുറുനിരകള്‍ മാടിയൊതുക്കി
കുനുകൂന്തല്‍ നെറുകയില്‍ കെട്ടി
അരയില്‍ ജഗന്‍നാഥന്‍ പുടവ ചുറ്റി
മുത്തോലക്കുട ചൂടി മൂവന്തിപ്പുഴ നീന്തി
മണ്‍വിളക്കുമേന്തിവരും വെണ്ണിലാവേ..
എന്‍ വികാരം നിന്നില്‍ വന്നു നിറയുകില്ലേ
ഒരുനാള്‍ നിറയുകില്ലേ....

(ഉത്തരായന കിളി)

മലര്‍മിഴിയാല്‍ കവിതയുണര്‍ത്തി..
മധുരസ്മിതം ചുണ്ടില്‍ വിടര്‍ത്തി...
മാറില്‍ കസവുള്ള കച്ചകെട്ടി
കര്‍പ്പൂരത്തളികയുമായി കസ്തൂരി തിലകവുമായ്
നൃത്തമാടിയാടിവരും പെണ്‍കിടാവേ..
നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ...
ഒരു നാള്‍ പകരുകില്ലേ...

(ഉത്തരായന കിളി)


ഇവിടെ

തിലോത്തമ [ 1966 ] യേശുദാസ്

പ്രിയേ പ്രണയിനീ പ്രിയെ മാനസ പ്രിയെ



ചിത്രം: തിലോത്തമ [ 1966 ] എം. കുഞ്ചാക്കൊ
രചന; വയലാർ
സംഗെതം:ദേവരാജൻ

പാടിയതു: യേശുദാസ്

പ്രിയേ പ്രണയിനീ പ്രിയേ മാനസ
പ്രിയേ പ്രണയിനീ പ്രിയേ

ദീപാരാധനത്താലവുമായെന്റെ
ദേവാലയ നട തുറന്നൂ നീ
മംഗല്യ പൂജയ്ക്ക് പൂ നുള്ളി തന്നത്
മന്ദപവനനോ മല്ലീശരനോ
മന്ദപവനനോ മല്ലീശരനോ (പ്രിയേ..)

രാധാമാധവ ഗാനവുമായെന്റെ
രാഗസദസ്സിലിരുന്നു നീ
സങ്കല്പ വീണയ്ക്കു തന്ത്രികള്‍ തന്നത്
സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ
സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ (പ്രിയേ..)

തകര [ 1980 ] ജാനകി

“മൌനമേ നിറയും മൌനമേ


ചിത്രം: തകര [ 1980 ] പത്മരാജന്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: എം ജി രാധാകൃഷ്ണൻ

പാടിയതു: ജാനകി

മൌനമേ നിറയും മൌനമേ

ഇതിലേ പോകും കാറ്റില്‍
ഇവിടെ വിരിയും മലരില്‍
കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും
മൌനമേ നിറയും മൌനമേ


കല്ലിനു പോലും ചിറകുകള്‍ നല്‍കീ
കന്നി വസന്തം പോയീ
കല്ലിനു പോലും ചിറകുകള്‍ നല്‍കീ
കന്നി വസന്തം പോയീ
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായീ

മൌനമേ നിറയും മൌനമേ


ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞും
തളരും നേരിയൊരോര്‍മ്മയുമായി
ഇന്നും തീരമുറങ്ങും

മൌനമേ നിറയും മൌനമേ


ഇവിടെ

ഗുല്‍മൊഹര്‍ ( 2008 )വിജയ് യേശുദാസ് & ശ്വേത








ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ



ചിത്രം: ഗുല്‍ മോഹര്‍ [ 2008 ] ജയരാജ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൻ

പാടിയതു: വിജയ് യേശുദാസ്,ശ്വേത

ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്നേനെ
ശ്രുതി നേര്‍ത്തു നേര്‍ത്തു മായും ഋതുരാഗഗീതി പോലെ
പറയൂ നീ എങ്ങു പോയി ( ഒരു നാള്‍..)

ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
ചൈത്ര മാസ നീലവാനം പൂത്തുലഞ്ഞു നില്‍ക്കവേ
പോവുകയോ നീയകലേ എന്റെ ഏകതാരകേ
കാതരേ കരയുന്നതാരെ കാട്ടു മൈന പോല്‍ (ഒരു നാള്‍...)

നീളുമെന്റെ യാത്രയില്‍ തോളുരുമ്മിയെന്നുമെന്‍
നീളുമെന്റെ യാത്രയില്‍ തോഴിയായി വന്നു നീ
എന്നിലേക്കണഞ്ഞൂ നീയും സ്നേഹ സാന്ദ്ര സൌരഭം
ആതിര തന്‍ പാതയിലെ പാല്‍ നിലാവ് മായവേ
കാതരേ കരയുന്നതാരേ കാട്ടു മൈന പോല്‍ ( ഒരു നാള്‍ )

ഇവിടെ

കിടപ്പാടം { 1955 ) എ. എം . രാജ

“കുങ്കുമച്ചാറുമണിഞ്ഞു ഒപുലര്‍കാല മങ്ക വരുന്നല്ലൊ

ചിത്രം: കിടപ്പാടം (1955)എം.ആര്‍.എസ്. മണി
രചന: അഭയദേവ്
സംഗീതം: ദക്ഷിണാമൂർത്തി
പാടിയതു: എ. എം. രാജാ

കുങ്കുമച്ചാറുമണിഞ്ഞു പുലർകാല
മങ്ക വരുന്നല്ലൊ
പുലർകാല മങ്ക വരുന്നല്ലൊ
പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര-
പ്പൂക്കളുണർന്നല്ലൊ
ചെന്താമരപ്പൂക്കളുണർന്നല്ലൊ

ഓടം വരുന്നതും നോക്കിയെൻ പെണ്ണാളു
മാടം തുറന്നല്ലൊ
എൻ പെണ്ണാളു മാടം തുറന്നല്ലൊ
വീടുവിട്ടന്തിയ്ക്കു പോയോനെ ചിന്തിച്ചു
വാടിത്തളർന്നല്ലൊ
അവൾ വാടിത്തളർന്നല്ലൊ

പാടുപെടുന്നോർക്കു രാത്രിയും വിശ്രമം
മാടത്തിലില്ലല്ലൊ
പാവങ്ങൾക്കു കിടപ്പാടമുണ്ടെങ്കിലും
ഫലമൊന്നുമില്ലല്ലൊ
ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ