Wednesday, August 10, 2011

വർണ്ണക്കാഴ്ച്ചകൾ [2000] സുന്ദർദാസ് [9]ചിത്രം: വർണ്ണക്കാഴ്ച്ചകൾ [2000] സുന്ദർദാസ്

താരനിര: ദിലീപ്, ഒടുവിൽ, എൻ.എഫ്. വർഗീസ്, ജഗതി, രവി മേനോൻ, പൂർണിമ മോഹൻ, രസിക
കെ.പി.ഏ.സി. ലളിത, മങ്കാ മഹേഷ്, ബിന്ദു പണിക്കർ...

രചൻ: യൂസഫ് ആലി കേച്ചേരി
സംഗീതം: മോഹൻ സിത്താര1, പാടിയതു: ചിത്ര & യേശുദാസ്


എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ... ഓ..ഹോ
എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം
ഓഹോ ... ഓ..ഹോ

തേനുലാവും പൂവിനരികില്‍ തേടി വന്നു മധുകരം
പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം
മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം
(എന്റെ പേര് )

രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം
കറുത്ത രാവും വെളുത്ത പകലും അരിയ കുങ്കുമ സന്ധ്യയില്‍
(എന്റെ പേര്)

ഇവിടെവിഡിയോ
2. പാടിയതു: ചിത്ര & യേശുദാസ്ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി(2)
പാടുക നീയാ പ്രീയരാഗം...
പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി
സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു
സീമന്തരേഖയില്‍ ഭൂമിദേവി സന്ധ്യാകുങ്കുമമണിഞ്ഞു
മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു
സംഗീത സാന്ദ്രം ഹൃദയം
രാഗമയം
അനുരാഗമയം
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി

ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി
ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടി
സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി
മാനസമാനന്ദനിലയം രാഗമയം അനുരാഗമയം

ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി(2)
പാടുക നീയാ പ്രീയരാഗം പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം
പാട്ടിനു കൂട്ടാണനുരാഗം
ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി

ഇവിടെവിഡിയോ3. പാടിയതു:ചിത്ര/ യേശുദാസ്

ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി

(ഇന്ദ്രനീലം)

പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍‌ച്ചിന്തു പാടാന്‍ വാ
പൊന്നിന്‍ ചിലങ്ക കൊഞ്ചി...
മധു തുളുമ്പി നെഞ്ചില്‍...
വാനം മലരണിഞ്ഞു...
പ്രേമം കുളിര്‍ ചൊരിഞ്ഞു...

(ഇന്ദ്രനീലം)

നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍
നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍
സ്നേഹം വിളക്കെടുത്തു! മോഹം തിരികൊളുത്തി!

(ഇന്ദ്രനീലം)

ഇവിടെവിഡിയോ4. പാടിയതു: മോഹൻ സിതാര & ചിത്ര

വരിക നിരുവിച്ച കാര്യോം വീര്യോം സാധിച്ച്
ഞാന്‍ ചൊല്ലും തോറ്റത്തെ കേട്ട് കോലത്തെ കണ്ട്
ഗുണദോഷത്തെയുരിയാടിച്ചു പിരിഞ്ഞു കൊള്‍വാന്‍
പോന്നു വരിക വേണം ഗുളികന്‍ ദൈവമേ

മൂന്നാംതൃക്കണ്ണില്‍ മാരന്‍ മുടിയും തീയില്ലേ
നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ
സങ്കടമെല്ലാം തീര്‍ക്കേണം ശങ്കരഭഗവാനേ
ബാധകളെല്ലാം നീക്കേണം ഭൂതിവിഭൂഷണനേ
അണയൂ സാംബസദാശിവനേ...
(മൂന്നാം)

അന്തകനകലേണം ഞങ്ങള്‍ക്കഭയം നല്‍കേണം
കണ്ണീര്‍ മാറ്റേണം ഞങ്ങള്‍ക്കന്നം നല്‍കേണം
ഗണനായകനും ഗിരിജാദേവിയുമായണയൂ
സര്‍പ്പവിഭൂഷണരുദ്രമഹേശവിഭോ വിഭോ
(മൂന്നാം)

ദാഹം മാറ്റാനായ് ഞങ്ങള്‍ രക്തം നല്‍കാമേ
മാറില്‍ ചൂടാനായ് തലയോട്ടികള്‍ നല്‍കാമേ
ഭൂതഗണങ്ങളില്‍ മുമ്പന്‍ ഗുളികനുമായണയൂ
സങ്കടസംഹര ശങ്കരഭഗവാനേ...
ഭഗവാനേ....ഭഗവാനേ.... ഭഗവാനേ...
(മൂന്നാം)

ഇവിടെ
5. പാടിയതു: ചീത്ര & കോറസ് . യേശുദാസ്


പട്ടു ചുറ്റി പൊട്ടും തൊട്ട്‌
പവിഴമാല മാറിലിട്ടു
കാര്‍വര്‍ണ്ണനു വിരുന്നൊരുക്കി
കണ്ണാന്തളി ഹോയ്‌ ഹോയ്‌ കണ്ണാന്തളി (പട്ടു..)

മുള പൊട്ടും മോഹം പോലെ
മുത്തു മുത്തു സ്വപ്നം പോലെ
മെല്ലെ മെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ (മുള..)
നിനെ നെഞ്ചിലെ നറുതേനും (2)
സ്നേഹതിലെ പൂമ്പൊടിയും
ആര്‍ക്കു വേണ്ടി പൂവേ ആര്‍ക്കു വേണ്ടി (പട്ടു..)

നന്തുണി തന്‍ ഈണം പോലെ
സ്വര്‍ണ്ണ വര്‍ണ്ണ മേഘം പോലെ
എന്റെ ഗ്രാമ ഭംഗി ചിന്തും ചിത്രങ്ങളെ
അമ്പലവും ആല്‍തറയും
വയലേല ചിന്തുകളും
വീണ മീട്ടീ നെഞ്ചില്‍ വീണ മീട്ടി (പട്ടു ..)

ഇവിടെ