Powered By Blogger

Saturday, May 29, 2010

യുവജനോത്സവം [1986] യേശുദാസ്, ജാനകി, സതീഷ് ബാബു








ചിത്രം: യുവജനോത്സവം [ 1986] ശ്രീകുമാരൻ തമ്പി
താരങ്ങൾ: മോഹൻലാൽ, ഊർവ്വശി, സുരേഷ് ഗോപി,...
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍




1. പാടിയതു: യേശുദാസ് കെ ജെ


ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനു‌സെന്നപോലെ
(ഇന്നുമെന്റെ)

സ്വര്‍‌ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്‍പണം‌പോല്‍
നിന്‍ പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്നനുരാഗ പൂത്തുമ്പികള് നിന്നധരം തേടിവരും
(ഇന്നുമെന്റെ)

ഈവഴിയിലിഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കില്‍ എന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ...


ഇവിടെ


വിഡിയോ

2. പാടിയതു: യേശുദാസ്


പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം(2)
പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
ഗാനം ഗാനം
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം
let us sing the song of love
let us play the tune of love
let us share the pangs of love
let us wear the thorns of love (2)

ഒരു മലർ കൊണ്ടു നമ്മൾ
ഒരു വസന്തം തീർക്കും
ഒരു തിരി കൊണ്ടു നമ്മൾ
ഒരു കാർത്തിക തീർക്കും
പാല വനം ഒരു പാൽക്കടലായ്‌
അല ചാർത്തിടും അനുരാഗമാം
പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം)

മധുരമാം നൊമ്പരത്തിൻ
കഥയറിയാൻ പോകാം
മരണത്തിൽ പോലും മിന്നും
സ്മരണ തേടി പോകാം
ആർത്തിരമ്പും ആ നീലിമയിൽ
അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌
മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)



ഇവിടെ


വിഡിയോ


3. പാടിയതു: സതീഷ് ബാബു & ജാനകി

ആ മുഖം കണ്ട നാൾ
ആദ്യമായ് പാടി ഞാൻ
രാഗം പൂക്കും രാഗം പാടി ഞാൻ

(ആ മുഖം)

പോക്കുവെയിൽ പൊന്നണിഞ്ഞു നിൻ
പൊൻ‌പദങ്ങൾ പുൽകും മേദിനി
എന്റെ സ്വപ്‌നമാകവേ
എന്നിൽ പൂക്കൾ വിടരവേ
മൗനമുടഞ്ഞു ചിതറി

(ആ മുഖം)

സ്വർണ്ണമുകിലാടും വാനിടം
നിന്നിലീ മുത്തൊളിച്ച സാഗരം
എൻ ഹൃദയമാകവേ
എന്നിൽ രത്നം വിളയവേ
മൗനമുടഞ്ഞു ചിതറി

(ആ മുഖം)


ഇവിടെ