Tuesday, July 10, 2012

എം.ജയചന്ദ്രൻ ‌ ശ്രേയ ഘോഷൽ

ചിത്രം: ചട്ടക്കാരി [2012]
ഗാനരചന: രാജീവ് ആലുങ്കൽ
സംഗീതം: എം ജയചന്ദ്രൻ:

1. പാടിയതു: ശ്രേയ ഘോഷൽനിലാവേ നിലാവേ .. നീ മയങ്ങല്ലേ
കിനാവിൻ കിനാവായ് നീ തലോടില്ലേ
പ്രണയരാമഴയിൽ ഈ പവിഴമല്ലിക തൻ
നിറമിഴികൾ തഴുകൂ
വെണ്ണിലാവേ.. നിലാവേ.. നീ മയങ്ങല്ലേ
കിനാവിൽ കിനാവായ് നീ തലോടില്ലേ

മാമരങ്ങൾ പീലിനീർത്തി കാറ്റിലാടുമ്പോൾ
മാരിമേഘം യാത്രചൊല്ലാതെങ്ങു പോകുന്നു
താരകങ്ങൾ താണിറങ്ങി താലമേന്തുമ്പോൾ
പാതിരാവിൻ തൂവലറിയാതൂർന്നു വീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനുതഴുകിയണയൂ.

വെണ്ണിലാവേ.. നിലാവേ.. നീ മയങ്ങല്ലേ
കിനാവിൽ കിനാവായ് നീ തലോടില്ലേ
പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയിൽ
പാതിപെയ്യും ഈണമെന്തേ തോർന്നുപോവുന്നു
താനെയാണെന്നോർത്തു തെല്ലൊന്നല്ലലേറുമ്പോൾ
അല്ലിയാമ്പൽ കുഞ്ഞുപൂവിൻ നെഞ്ചുനോവുന്നു
വിരഹവേനൽ തിരകളായ് പടരുമീറൻ സ്മൃതികളിൽ
പുതുനിനവുമായ് പുണരുവാൻ ഇനിയരികിലണയൂ

നിലാവേ നിലാവേ.. നീ മയങ്ങല്ലേ
കിനാവിൽ കിനാവായ് നീ തലോടില്ലേ
പ്രണയരാമഴയിൽ ഈ പവിഴമല്ലിക തൻ
നിറമിഴികൾ തഴുകൂ

http://www.youtube.com/watch?v=b09qZSgTidU2. പാടിയതു: ശ്രേയ ഘോഷൽ

കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേദൂരേ ജനുവരിയിലെ പൂക്കളേ…
(കുറുമൊഴിയുടെ … )

കാത്തിരുന്നൊരീ പുലരി വാതിലിൽ
സൂര്യകാന്തികൾ പൂത്തുനിൽക്കയോ
പറന്നേറുമീ തെന്നലിൻ മാറിലേതോ
മദം കൊണ്ടു നീ ശലഭമോ പോകയോ
(കുറുമൊഴിയുടെ … )

മേഘമർമ്മരം തഴുകി വന്നുവോ
വെൺപിറാവുകൾ കുറുകി നിന്നുവോ
നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ .. ഓ…
ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ…
(കുറുമൊഴിയുടെ … )

Copy paste this URL below on your browser for viewing Video

http://www.youtube.com/watch?v=nxoix7eijSU

-----------------------

ചിത്രം: ബനാറസ്

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: ശ്രേയ ഘോഷൽ സുദീപ് കുമാർ


കൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി..
മേരെ മന്‍മേ വിരാജോജി

മധുരം ഗായതി മീരാ മീരാ മധുരം ഗായതി മീരാ
ഓം ഹരിജപലയമീ മീരാ എന്‍ പാര്‍വണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ്‌ നീ (മധുരം ഗായതി മീരാ....)

ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം
അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം
ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി
മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ
വരവേല്‍ക്കുവാന്‍ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്(മധുരം ഗായതി മീരാ....)അതിശയഭൃഗം.. അമൃതപതംഗം അധരസുധാരസശൃഗം
ഭാവുകമേകും ഭൈരവിരാഗം കദനകുതുഹലഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിവളുടെ മിഴിനീര്‍ക്കണം
ഇളമഞ്ഞിലെ കളഹംസമായ്‌
പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ്‌ (മധുരം ഗായതി മീരാ....)http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6257

http://www.youtube.com/watch?v=QRRj0rP6LRY2. പാടിയതു: ശ്രേയാ ഘോഷൽ
പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ

ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ
ശാരദേന്ദു ദൂരേ(2)
ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ
ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം
അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ
പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു...)

സ്നേഹസാന്ധ്യരാഗം (2)
കവിൾക്കൂമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ് (ചാന്തു...)

പ്രിയനൊരാൾ ഇന്നു വന്നുവോ ആ..ആ...ആ...


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6255

http://www.youtube.com/watch?v=tFh0e3PaCb4&feature=fvst


=============================


ചിത്രം: രതിനിർവേദം [2011]
രചന: മുരുകൻ കാട്ടാക്കട

പാടിയതു: ശ്രേയാ ഘോഷൽ

മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..
അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ
മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..

ഇലപോലുമറിയാതൊരുനാൾ
ഒരു മുല്ല വിരിയും പോലെ..
മനസ്സെന്ന വൃന്ദാവനിയിൽ
അനുഭൂതി പൂത്തുവെന്നോ...
അതു പകരുമീ പരാഗം അകതളിരിലാത്മരാഗം
ഇനിയും പറന്നു വരുമെന്നോ...
മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..

ഓ ഇതളിന്റെ ഇതളിന്നുള്ളിൽ
അറിയാതെ തേൻ നിറഞ്ഞു
മദമുള്ള മണമായ് പ്രണയം
ചെറുകാറ്റിൽ ഊർന്നലിഞ്ഞു
ഭ്രമരമറിയാതെ പാടും
പ്രിയമദനരാഗഗീതം
ഇനിയും പറന്നുവരുമെന്നോ...
മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..
അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12180


http://www.youtube.com/watch?v=W2FbRZQOIsU
http://www.youtube.com/watch?v=O9jscH08ap02. പാടിയതു: ശ്രേയാ ഘോഷൽകണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
കാതോരം കിന്നാരം ....
കാതോരം കിന്നാരം ഈ കാറ്റിലാടുമീറമൂളവേ...
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായി....
കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..

കാറ്റിന്റെ കൈയ്യിൽ വെൺ‌തൂവൽ‌ പോലെ
താഴ്വാരമാകെ പറന്നലഞ്ഞു...
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പലജന്മം

കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..

ഈറൻ നിലാവായ് നീ വന്ന നേരം
നീരാമ്പലായ് ഞാൻ നനഞ്ഞുനിന്നു
ഹേയ് നാണം മറന്നു നാമൊന്നു ചേർന്നു
നീഹാരമേഘം തുടിച്ചു നിന്നു
രതിരാസലോലയായി ഒരു രാത്രി മങ്ങിമാഞ്ഞു
അതിലോലമാത്മരാഗം പരിരംഭണം നുകർന്നു
പലനാളായ് തിരയുന്നു മദഗന്ധം
കാതോരം കിന്നാരം..

കണ്ണോരം ചിങ്കാരം ഈ കാറ്റിലാടുമീറമൂളവേ...
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായ്....http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12178

http://www.youtube.com/results?search_query=rathinirvedam+2011+++songs

============================

ചിത്രം: മാണിക്യകല്ലു [2011]

രചന: അനിൽ പനച്ചൂരാൻ

പാടിയതു: ശ്രേയാ ഘോഷൽ & രവിശങ്കർ
ങൾ

കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്...
മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്..
ചെമ്പരത്തി....!!

ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?

മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക്
മകരനിലാവിൻ മനസ്സറിയാം...
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ
മനസ്സിന്റെ ജാലകം തുറന്നുപോകും..
പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായ് നിന്നോർമ്മകൾ
വിയൽചെരാതിലൊളിവിതറും നിറങ്ങളേഴു തിരിമലരായ്
ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ..

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?

വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും
തരളിതമാമൊരു കഥപറയും.
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില
പുളകിതയായതു കേട്ടിരിക്കും
പിണങ്ങിനിന്ന പരലുകളും ഇണങ്ങിവന്നു കഥയറിയാൻ..
കണങ്ങൾ വീണ മണൽ‌വിരിയിൽ
അനംഗരാഗം അലിയുകയായ്
ഓ... അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ..

ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്..
ചെമ്പരത്തി....!!

ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12085

http://www.youtube.com/watch?v=Wi-POSMXvmo
=========================

5. ചിത്രം: പ്രണയം

രചന: ഓ.എൻ.വി
പാടിയതു: ശ്രേയാ ഘോഷൽ

ആ.. ആ.. ആ....
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ?
എൻ നെഞ്ചിലൂറും... ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ?

സാഗരം മാറിലേറ്റം കതിരോൻ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ ?
കടലല തൊടുനിറമാർന്നു നിൻ
കവിളിലുമരുണിമ പൂത്തുവോ ?
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ?

ആയിരം പൊൻ‌മയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേൾക്കുമീ
പുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ?

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേhttp://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=12968,12969


http://www.youtube.com/watch?v=xJCfqru5mP0&feature=player_embedded

http://www.youtube.com/watch?v=KN5d502GPtQ&feature=related