Powered By Blogger

Monday, January 30, 2012

ചിത്രം: വിനോദയാത്ര [ 2011} സത്യൻ അന്തിക്കാട്




ചിത്രം: വിനോദയാത്ര [ 2011} സത്യൻ അന്തിക്കാട്

താരനിര: ദിലീപ്, മുകേഷ്, ഇന്നസ്സന്റ്, നെടുമുടി, മുരളി, അനൂപ്,മീരാ ജാസ്മിൻ, സബിത, ശ്രീലത,...


രചന: ശരത് വയലാർ
സംഗീതം: ഇളയ രാജാ




1. പാടിയതു: യേശുദാസ് / [മഞ്ജരി]

കയ്യെത്താ കൊമ്പത്തു കണ്ണെത്തണം
കണ്ണെത്താ ദൂരത്തു ചെന്നെത്തണം [2]
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താടും മുറ്റത്തെ പൊന്മുത്തു[ കയ്യെറ്തത്താ..

ചെല്ലുള്ളൊരോമൽ കുഞ്ഞാകണം
ചേമന്തി പൂ ചൂടേണം
കണ്ണാടി മുന്നിൽ നീ ചെല്ലേണം
അമ്പാടി പെണ്ണാകേണം
മേടത്തിൻ കൊന്ന പൂവേണം
വാത്സല്യ പൊന്നോണം വേനം
പൂക്കാലം തേടും തേൻ ആകേണം
തേനൊരും നാവിൽ നേരും വേണം
ജന്മത്തിൻ നെയ്നാളമേ
സ്നേഹത്തിൻ നാളീനമെ [ കയ്യെത്താ ദൂരത്തു...

തേന്മാവിൽ ഊയൽ നീ ആടേണം
ആയത്തിൽ ചഞ്ചാടേണം
മാനത്തെ വാതിൽ നീ കാണേണം
മാമന്റെ തോളേറേണം
കുന്നത്തെ ഇല്ലത്തും പോണം
കുന്നോളം കൈനീട്ടം വേനം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
മേഘത്തിൻ മഞ്ജീരമെ
മൌനത്തിൻ സംഗീതമെ....[കയ്യെത്താ ദൂരത്തു..


ഇവിടെ


വിഡിയോ




2. പാടിയതു: മധു ബാലകൃഷ്ണൻ / & ശ്വേത



ആഹാ...ആ.......

മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ

സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ

ആരാരും കാണാതെ ആമ്പല്‍ക്കിനാവും

ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും

ഒന്നാകും പോലെ ശ്രുതിയായ് ലയമായി

(മന്ദാരപ്പൂ...)



കുരുന്നിനും കിളുന്നിനും മധുരം നീയേ

ഇണക്കിളി പറന്നു നീ വരണേ

നിനച്ചതും കൊതിച്ചതും പതിവായെന്നില്‍

നിറയ്ക്കണേ വിളമ്പി നീ തരണേ

മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു നീ

ആഹാ ഹാഹാ...

ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി നീ

അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ

തേടു നീളേ നേടാനേതൊ സമ്മാനം

(മന്ദാരപ്പൂ...)



കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ

കിണുങ്ങിയോ ചിണുങ്ങിയോ അരികേ

ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ

ചിലമ്പിയോ തുളുമ്പിയോ വെറുതെ

മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ

ആഹാ ഹാഹാ..

കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ

നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ

പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം

(മന്ദാരപ്പൂ...)


AUDIO

VIDEO



3, പാടിയതു: വിജയ് യേശുദാസ്


അക്കിക്കൊക്കി താനം പാടി
പക്കത്തെത്തി ചെമ്മാനത്തെ വിത്തും
കുത്തികൊണ്ടേ കൂടും ചെല്ലത്തത്തേ
ഹരിതമല്ലേ ജീവിതം
മുറ്റത്താകെ ചുറ്റി ചുറ്റി തത്തി തത്തി
ചെമ്മാനത്തെ മുത്തും മുത്തി പാറിപ്പോകും
മൈനപ്പെണ്ണേ മധുരമല്ലേ ജീവിതം
അക്ഷരം തേടിയാൽ ഉത്തരം നേടിയാൽ
വിത്തുകൾ തൂകിയാൽ
നല്ല നേരത്തു പാകിയാൽ
നാളെ നീ വന്നു വേണ്ട നെല്ലൊന്നു
കൊയ്തു കൊണ്ടു പോകാൻ
(അക്കിക്കൊക്കി...)

സമ്പത്തിൻ നാളിലോ തൈകൾ നടുവുമീ
ആപത്തിൻ വേളയിൽ കായ്കൾ വിരുന്നാണേ
സുഖങ്ങളെ എന്നെന്നുമേ ഉണ്ടാകണേ കൂടേണേ
വെള്ളിക്കിണ്ണം തുള്ളിത്തുള്ളുന്നേ
താനേ വെള്ളിക്കണ്ണു മിന്നിച്ചിന്നുന്നേ
പയ്യെപയ്യെത്തിന്നാലെന്നും
പത്തിൽ പത്തും മിച്ചം വെയ്ക്കും
പഠിച്ച് പഠിച്ച് നീ വാ
(അക്കിക്കൊക്കി...)

കാലത്തെ എന്നുമേ മാനം തെളിഞ്ഞില്ലേ
മാനത്തെ മേഘമോ ദൂരെ മറഞ്ഞില്ലേ
നിറങ്ങളെ എങ്ങെങ്ങുമേ വന്നിടണേ വാഴേണേ
തപ്പും കൊട്ടി പൂരം തേടുന്നേ നീയോ
കെട്ടും കെട്ടി പറ്റിക്കൂടുന്നേ
മിച്ചം വെച്ചാലെന്നും കൂടെ പച്ചക്കാലം മെച്ചം തന്നെ
തുടിച്ചു തുടിച്ചു നീ വാ
(അക്കിക്കൊക്കി...)

AUDIO



4. പാടിയതു: അഫ്സൽ & വിനീത് ശ്രീനിവാസൻ


തെന്നിപ്പായും തെന്നലേ നിന്റെ തേരിൽ കേറാൻ വന്നിടാം
തുള്ളിച്ചാടും പുള്ളിമാനുള്ള മേലേ മേട്ടിൽ ചെന്നിടാം
നീലവിണ്ണിൻ വെണ്ണിലാവേ നിന്നെ ഞാനൊന്നു കൈ തൊടാം
നിന്റെ മെയ്യിൽ ചേരുമഴകിൻ മാനിനോടൊന്നു ചേർന്നീടാം
കൂടു വിട്ടു മേഞ്ഞിടുന്ന കുളിരേ വാ
മീട്ടാൻ വാ മേട്ടിലോ കൂടാം വിളയാടാം പാടിടാം
മയിലേ വാ കൂട്ടമായ് ആടാം കുയിലേ വാ കേട്ടിടാം
(തെന്നിപ്പായും..)

കുന്നിമണികൾ മേനി മെഴുകും
അരുണശോഭയെ വാങ്ങിടാം (2)
കന്നിമൊഴികൾ ചൊല്ലിയുണരും
പ്രേമലാളനം കേട്ടിടാം
തത്തേ നിന്റെ കൂടെ ചൂളം മൂളി പാടിടാം
മുത്തേ നിന്റെ ചാരെ പൊന്നാലിനു ചാഞ്ഞിടാം
വെള്ളിമലയിൽ ചാടി മറിയാം
നല്ല കനികൾ തേടി നുണയാം
പച്ചപ്പുല്ലിൻ മെത്തപ്പായിൽ മയങ്ങിടാം
ഓടി കിതച്ചു കിതച്ചൊന്നു വാ
(തെന്നിപ്പായും..)

മുല്ലവനിയിൽ നീളെ വിരിയും
പുതിയ മൊട്ടുകൾ നുള്ളിടാം (2)
അല്ലിമകളും തുമ്പിമകളും മെയ്യുരുമ്മിയോ കണ്ടിടാം
പുത്തൻ മഞ്ഞിലൂടെ ചൂടു തേടി പോയിടാം
കത്തും നെഞ്ചമോടെ കണ്ണിൽ കണ്ണു നോക്കിടാം
തങ്കവെയിലിൻ മാലയണിയാം
കോടമഴയിൽ കൂഞ്ഞി നനയാം
ഒന്നിച്ചിന്നീ വെള്ളിക്കിണ്ണം എടുത്തിടാം മുത്തി
കൊതിച്ചു കൊതിച്ചൊന്നു വാ
(തെന്നിപ്പായും..)

AUDIO