Powered By Blogger

Thursday, October 15, 2009

നോവല്‍ [ 2005 ] യേശുദാസ്... സുജാത




ഇത്രമേല്‍ എന്നെ നീ..

ചിത്രം: നോവല്‍ ( 2005 )ഈസ്റ്റ് കോസ്റ്റ് വിജയന്‍
രചന ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം.ജയചന്ദ്രന്‍ & ബാലഭാസ്കര്‍
പാടിയതു കെ.ജെ.യേശുദാസ്, സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാന്‍ അനുവദിച്ചു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം സഹിച്ചു നീ..
എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം അറിഞ്ഞു നീ
എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴാ പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..”
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴി പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.”
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...



ഇവിടെ

സ്നേഹം: [ 1998 ] യേശുദാസ്




മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടക്കാന്‍

ചിത്രം: സ്നേഹം ( 1998 )ജയരാജ്
രചന: യൂസഫലി കേച്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്

മറക്കാന്‍ കഴിഞ്ഞെങ്കില്‍
മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍
ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും
ചുടു നെടുവീര്‍പ്പുകളും...
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍

ജീവിതത്തിന്റെ പുറം‌പോക്കില്‍
വാടി വരളും പാഴ്‌ചെടിയില്‍
വിടര്‍ന്നതെന്തിന് വെറുതെ നിങ്ങള്‍
തീണ്ടാനാഴിപ്പൂവുകളേ
വിസ്‌മൃതിയില്‍ വേദനയില്‍
വീണ കിനാവുകളേ...
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍
മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍

തീയിനെ വന്നു വലം‌വെയ്‌ക്കുന്നു
വ്യാമോഹങ്ങള്‍ ശലഭങ്ങള്‍
ചിറകെരിയുമ്പോള്‍ വിഷാദമെന്തിന്
തീരാനോവിന്‍‍ ശാപങ്ങളേ
മാലലയില്‍ നീര്‍ക്കിളിപോല്‍
നീന്തിയ മൗ‍നങ്ങളേ

(ഒന്നു മറക്കാന്‍)



ഇവിടെ

സാഗര്‍ അലയാസ് ജാക്കീ [ 2009) പുണ്യ ശ്രിനിവാസ്






“മെല്ലെ മെല്ലെ എന്നില്‍ നിന്നകലും


ചിത്രം: സാഗര്‍ അലയാസ് ജാക്കി (2009) അമല്‍ നീരഡ്
രചന: ജൊഫി തരകന്‍
സംഗീതം: ഗോപി സുന്ദര്‍
പാടിയത്: പുണ്യ ശ്രിനിവാസ്


മെല്ലെ മെല്ലെ എന്നില്‍ നിന്നകലും പ്രിയനേ പ്രിയനേ [2]
ഏകാന്തം ഈ തീരം മൌനം ഈ സാഗരം...
മെല്ലെ മെല്ലെ [2]

നിന്‍ മൊഴികളില്‍ സ്വരമേഴും കവിതയില്‍
ഞാന്‍ തനിമയില്‍ ഇണരുമീ പുലരിയില്‍
കാല്‍ തളരുമീ പകല്ലു നിന്‍ നടുവിലായ്
നിന്‍ വഴികളില്‍ മനമുടഞ്ഞകലവേ
നിന്‍ മൌനം എന്‍ സ്വരമാകും
മോഹം എന്‍ മഴയാകും
വിരഹം എന്‍ നിഴലാകും.. നേരം,
നീറും.. എന്‍ നോവില്‍ തലോടാന്‍
നീ ഒരു നേര്‍ത്ത കാറ്റായ്
വന്നണയാത്തതെന്തേ.. [മെല്ലെ മെല്ലെ...



ഇവിടെ

ഒരു കഥ, ഒരു നുണക്കഥ [ 1986 ] ചിത്ര



“അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ
ചിത്രം: ഒരു കഥ ഒരു നുണക്കഥ [ 1986 ] മോഹന്‍‍
രചന: എം.ഡി. രാജേന്ദ്രന്‍
സംഗീതം: ജോണ്‍സന്‍

പാടിയതു: കെ.എസ്.ചിത്ര

അറിയാതെ അറിയാതെ..
എന്നിലെ എന്നില് നീ എന്നിലെ എന്നില് നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്
നവനീതചന്ദ്രിക പൊങ്ങി
(അറിയാതെ....)

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്
പ്രണയം തുടിക്കുന്ന യാമം.. (2)
(അറിയാതെ....)

പദചലനങ്ങളില് പരിരംഭണങ്ങളില്
പാടെമറന്നു ഞാന് നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്
ആശകള് താനെ തുറന്നു... (2)
(അറിയാതെ... )


ഇവിടെ

രാജശില്പി ( 1992 ) യേശുദാസ് & ചിത്ര

“കാവേരി പാടാം ഇനി ദേവന്റെ സോപാനമായ്


ചിത്രം: രാജശിൽപ്പി [ 1992 ] ആര്‍. സുകുമാരന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ ജെ യേശുദാസ്‌,കെ എസ്‌ ചിത്ര


കാവേരീ പാടാം ഇനി
ദേവന്റെ സോപാനമായ്..
ആരോമലേ അലയാഴിതന്‍
ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ.. ചാര്‍ത്തൂ..

നീളേ വിരഹിണിപോലെ
പകലിടമാകെ അലയുകയായ്..
എങ്ങോ പ്രിയതമനെങ്ങോ
നിറമിഴിയോടെ തിരയുകയായ്..
വനതരു സഖിയൊരുമരിയൊരു കിളികളോടും..
ദീനദീനമെത്ര കേണു തിരയുകയായ്..
ഹൃദയേശ്വര തിരുസന്നിധി അണയുന്നിത സഖി നീ..

പാടും പ്രിയതരമാടും
തിരകളിലാടും സുഖനിമിഷം..
ഒന്നായ് ഉടലുകള്‍ചേരും
ഉയിരുകള്‍ചേരും നിറനിമിഷം..
അരുമയോടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നു പാടുമലകടലേ...
മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ.



ഇവിടെ