Powered By Blogger

Tuesday, October 19, 2010

ഋതു [ 2009] രാഹുൽ രാജ്, സ്മിത നിഷാന്ത്, ഗായത്രി, ജിത്തു...



ചിത്രം: ഋതു [ 2009] ശ്യാമ പ്രസാദ്
താരനിര: നിഷാൻ കെ.പി. നാനയ്യാ, അസിഫ് ആലി, ഗോവിന്ദൻകുട്ടി, എം.ജി. ശശി,
പ്രകാശ് മേനോൻ, സിദ്ധാർഥ്, വിനേയ്, റീമാ കല്ലിങ്കൽ, ജയ മേനോൻ,
കലാമണ്ഡലം രാധിക

രചന: റഫീക്ക് അഹമദ്, ശ്യാമ പ്രസാദ്
സംഗീതം: രാഹുൾ രാജ്


1. പാടിയതു: ജിത്തു

കൂ കൂ കൂ കൂ കൂ കൂ തീവണ്ടി
കൂകി കൂകി പായും വണ്ടി
കേറിക്കോ കേറിക്കോ ചങ്ങാതി
ഇനി പോകാം കാലം നീർത്തും വെയിലിലൂടെ
രാവും പകലും വരവായി
ഋതുഭേദങ്ങൾ കൊടി വീശി ഇനി യാത്ര
അമ്പമ്പമ്പോ ലൈഫ് ഈസ് എ ജേർണി
ഇറ്റീസ് ആൻ ഓപ്പൺ ഹൈവേ ഇറ്റ് വിൽ ഒൺലി പൊസ്സെസ്
അയ്യയ്യയ്യോ ഇതു കളിയായാലും
കാര്യം വന്നാലും കഥ മാറി പോകില്ലേ


കൂകി പായും വണ്ടിക്കുള്ളിൽ കേറാനല്ലോ ഈ ഉന്തും തള്ളും
സീറ്റിൽ നിന്നും പൊങ്ങീടല്ലേ മറ്റാരേലും കേറിപ്പറ്റും
മുന്നോട്ടൊരു പോക്കു പോയാൽ വേഗം വരുമോ
ഇതു പിന്നോക്കം പായും ലോകം പോയാൽ പോട്ടെ
അമ്പമ്പമ്പോ ലൈഫ് ഈസ് എ ജേർണി
ഇറ്റീസ് ആൻ ഓപ്പൺ ഹൈവേ ഇറ്റ് വിൽ ഒൺലി പൊസ്സെസ്
അയ്യയ്യയ്യോ ഇതു കളിയായാലും
കാര്യം വന്നാലും കഥ മാറി പോകില്ലേ
(കു കു കൂ...)

ഇവിടെ

വിഡിയോ

2. പാടിയതു: സുജിത് സുരേശൻ & ഗായത്രി

പുലരുമോ രാവുഴിയുമോ ഹരിത ലതാവനിയിൽ
ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതീ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രിയും
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പൂ ഞാൻ
ഓരിതൾ പൂ ചൂടുമീ ഇന്നെന്റെ ഓരം ചേർന്നേ പോ
വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ
മേഘമായ് ഈ ചില്ലയിൽ എന്നെന്നും നീ നിൽക്കുമോ
ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്




ഇവിടെ


വിഡിയോ

വിഡിയോ

3. പാടിയതു: രാഹുൽ രാജ് & സ്മിതാ നിഷാന്ത്: രചന: ശ്യാമ പ്രസാദ്

Love Kills

Love . .
Is a lonely path
I fear to tread. . ‘cause love does kill

Deep
Its deep and down
Deep down in my heart
I feel so hurt. .

Since we’ve been apart.

Scars you from the start
Burning your lifeline
Gives you a hard time
Wont let you go. .

‘cause love . .
love kills

I am now. .
Living the cross fire,
As the time stats to burn. .
Deep inside

Since we’ve been apart

The groove that hits the soul
A rhythm of love and pain
Understand . .
no one will survive
Understand. .
the we need each other


‘cause love. .
love kills

വിഡിയോ




4. പാടിയതു: രാഹുൽ രാജ്

വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
പഴയൊരാ വഴിമരം,വിതറുമീ ഇലകണം
എഴുതിയോ മറവിതൻ ൠതുവിലെൻ വരികൾ..
പല സന്ധ്യ പൊയ്‌ മറഞ്ഞു
പകലെത്ര യാത്രയായി
നിഴലായി അലിഞ്ഞുവൊ നീ ഗതകാലമെ.


വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈരൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
നിഴലുപോൽ വേരുകൾ, ഇഴയുമി മണ്ണിലെ
നനവുകൽ പൊടിയുമോ പൂവിൽ പുൽകൊടിയിൽ..?
വെയിലായി മഞ്ഞുമഴയായി
തിരശീല മാറവെ,
കളിതീർന്നു പൊയ്‌ മറഞ്ഞൊ പ്രിയതോഴരെ..?

പഴയൊരാ വഴിമരം,വിതറുമീ ഇലകണം
എഴുതിയോ മറവിതൻ ൠതുവിലെൻ വരികൾ..
പല സന്ധ്യ പൊയ്‌ മറഞ്ഞു
പകലെത്ര യാത്രയായി
നിഴലായി അലിഞ്ഞുവൊ നീ ഗതകാലമെ.

ഇവിടെ


വിഡിയോ

5. ഋതു.....


http://sangeethouse.com/jukebox.php?songid=75509,75533