Powered By Blogger

Saturday, January 30, 2010

കാട്ടു പൂക്കൾ [1965] യേശുദാസ്



“മാണിക്യവീണയുമായെൻ മനസിന്റെ താമര ...


ചിത്രം: കാട്ടു പൂക്കൾ [1965] കെ. തങ്കപ്പൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്




മാണിക്യവീണയുമായെൻ മനസിന്റെ താമര -
പൂവിലുണർന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ
നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ ♪
( മാണിക്യ..)

♪എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ
എന്തിത്ര കോപത്തിൻ സിന്ദൂരം
എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം ♪
( മാണിക്യ..)

♪മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊൻ‌വെയിൽ വന്നല്ലോ
നിൻ‌മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാൻ ♪
( മാണിക്യ..)



ഇവിടെ



video

ശകുന്തള [1965] യേശുദാസ്






“ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ


ചിത്രം: ശകുന്തള [1965] എം. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്




ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദ സന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശകുന്തളേ...ശകുന്തളേ...

മാനത്തെ വന ജ്യോത്സ്ന നനക്കുവാൻ പൌർണമി
മൺകുടം കൊണ്ടു നടക്കുമ്പോൾ
നീല കാർ മുകിൽ കരിവണ്ടു മുരളുമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മ വരും [2]
ശകുന്തളേ... ശകുന്തളേ...


താമര ഇലകളിൽ അരയന്ന പെൺകൊടി
കാമ ലേഖനമെഴുതുമ്പോൾ
നീലക്കാടുകൾ മലർ മെത്ത വിരിക്കുമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മ വരും[2]
ശകുന്തളേ.. ശകുന്തളേ...


ഇവിടെ




video

റോസി [1965] യേശുദാസ്




“അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം ...


ചിത്രം:റോസി [1965] പി.എൻ. മേനോൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: ജോബ്

പാടിയതു: കെ ജെ യേശുദാസ്




അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൽ വെള്ളം..

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോൾ താഴെ ഞാൻ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്..
അല്ലിയാമ്പൽ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..

കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..
കാടു പൂത്തല്ലോ ഞാവൽക്കാപ്പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാൻ..
അന്നു മൂളിപ്പാട്ടും പാടി തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
അല്ലിയാമ്പൽ കടവീല്ലന്നരക്കുവെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിൽ വെള്ളം..




ഇവിടെ



video

നദി [1969] യേശുദാസ്



“കായാമ്പൂ കണ്ണിൽ വിടരും കമലദളം ...


ചിത്രം: നദി [1969] ഏ. വിൻസെന്റ്
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു:: കെ ജെ യേശുദാസ്







കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃതുസ്‌മേരത്തിൻ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)





ഇവിടെ


video

നിത്യഹരിത ഗാനങ്ങൾ {* തിരഞ്ഞെടുത്ത 10 } യേശുദാസ്





തിരഞ്ഞെടുത്ത 10 ഗാനങ്ങൾ [ * മലയാള മനോരമയിലൂടെ നടത്തിയ പോളിൽ കൂടി ]

1: താമസമെന്തെ വരുവാൻ

ഇവിടെ

2: സന്യാസിനി നിൻ

ഇവിടെ

3: മാണിക്യ വീണയുമായെൻ

ഇവിടെ

4: ഹൃദയസരസ്സിലെ

ഇവിടെ

5: അല്ലിയാമ്പൽ കടവിൽ

ഇവിടെ


6: ഒരു പുഷ്പം മാത്രമെൻ

ഇവിടെ

7: ഇന്നലെ മയങ്ങുമ്പോൾ :

ഇവിടെ

8: പ്രാണസഖി ഞാൻ വെറുമൊരു::

ഇവിടെ

9: കായാമ്പൂ കണ്ണിൽ വിടരും

ഇവിടെ

10: ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ

ഇവിടെ