Powered By Blogger

Tuesday, July 21, 2009

ചെങ്കോല്‍. [1993]. യേശുദാസ്

മധുരം ജീവാമൃതബിന്ദു
ചിത്രം: ചെങ്കോല്‍ [1993]
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജോണ്‍സണ്‍
പാടിയത്: കെ ജെ യേശുദാസ്

മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു

ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു

സൗഗന്ധികങ്ങളെ.. ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ

മധുരം ജീവാമൃതബിന്ദു

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാരബിന്ദു ചൂടുവാന്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍പ്പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍







Get this widget | Track details | eSnips Social DNA

ബനാറസ്, (2009)സുദീപ് കുമാര്‍-ശ്രേയ ഗൊഷാര്‍





“ മധുരം ഗായതി മീരാ..ഓം ഹരി ജപമീ മീര...

ചിത്രം : ബനാറസ് .[2009]
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയത്: സുദീപ് കുമാര്‍- ശ്രെയ ഘൊഷര്‍

മധുരം ഗായതീ മീരാ
ഓം ഹരി ജപലയമീ മീരാ..എന്‍
പാര്‍വണ വിധുമുഖി മീര
പ്രണവാഞ്ജലി... പ്രണവാഞ്ജ ലി
ഹൃദയാംഗുലി.. വലമുഴിഞ്ഞു മധുരമൊരു
മന്ത്ര സാന്ധ്യയായ് നീ
ഒളിതല വംഗം ലസിത മൃദംഗം
യമുനാ തുംഗ തരംഗം
അനുപമ രാഗം ആയുര്‍ കുലാംഗം
അഭിസരണോത്സവ സംഗം
ചിര വിരഹിണി ഇവള്‍ ഒരു പൌര്‍ണമി
മുകിലല ഞൊറിയുടെ നിര വര്‍ണനേ
വരവേല്‍ക്കുവാന്‍ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ

ദൂരെയൊരു കനലായി
അതിശയ ഭൃംഗം ..അമൃത പതംഗം
അധര സുരാ രസ ശൃംഗം
ഭാവുകമേകും ഭേരവിരാഗം
കദന കുതൂഹല ഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിലിവളുടെ മിഴി നീര്ക്കണം
ഇള മഞ്ഞിലെ കളഹംസമായ്
പിടയുന്നു ദൂരെ ദൂരെ ദൂരെയിരു ചിറ്കായ്......

ഇവിടെ


വിഡിയോ

പരദേശി..(2007).. സുജാത





തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ.....


ചിത്രം: പരദേശി.[2007] ആന്റണി പെരുമ്പാവൂര്‍
രചന: റാഫിക്യ് അഹമ്മദ്ദ്
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: സുജാത.


തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ
വെള്ളീകൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലെ
തൊട്ടാവാടി തയ്യേ..തൊട്ടാവാടി തയ്യേ....

പള്ളീതൊടിയില്‍ വെള്ളിലാ വള്ളികള്‍
തുള്ളും കുളപ്പടവില്‍
ഏഴാം കാവിന്റെ ചെമ്പക പൂവിതള്‍
വീണു കുതിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ.....

പനയോല കട്ടിക പഴുതിലൂടെ
വീണുചിതറുന്ന തൂവെളിച്ചം
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍ കാല പൊന്‍ വെളിച്ചം
ഈത്തിരി ഞാന്‍ എടുത്തോട്ടെ. [തട്ടം പിടിച്ചെന്നെ....


Get this widget | Track details | eSnips Social DNA

ചില്ല്...[1982]. യേശുദാസ്

ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ചലച്ചിത്രഗാനങ്ങള്‍

ചിത്രം: ചില്ല് 1982
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍

പാടിയതു: യേശുദാസ്

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം

ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം.

നിവേദ്യം [2007] വിജയ് യേശുദാസ്... സ്വേത



"കോലക്കുഴൽ വിളി കേട്ടോ രാധെ എന്‍ രാധെ

ചിത്രം: നിവേദ്യം [2007] ലോഹിതദാസ്
രചന: എ കെ ലോഹിതദാസ്
സംഗീതം: എം ജയചന്ദ്രന്‍
Raga Unknown
പാടിയതു: വിജയ് യേശുദാസ്, ശ്വേത

കോലക്കുഴല്‍‌വിളി കേട്ടോ രാധേ എന്‍ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍..
പാല്‍നിലാവു പെയ്യുമ്പോള്‍ പൂങ്കിനാവു നെയ്യുമ്പോള്‍
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാന്‍....

(കോലക്കുഴല്‍)

ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതോ നൊമ്പരം...
ആമ്പല്‍പ്പൂവേ നിന്‍ ചൊടിയില്‍ അനുരാഗത്തിന്‍ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിന്‍ മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍പ്പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....

(കോലക്കുഴല്‍)

നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം...
കണ്‍‌മുനയാലേ എന്‍കരളില്‍ കവിത കുറിക്കുകയാണോ നീ...
തളിര്‍ത്തുവോ നീല കടമ്പുകള്‍ പൂവിടര്‍ത്തിയോ നിറയൌവനം..
അണഞ്ഞിടാം ചിത്രപതംഗമായ് തേന്‍ നിറഞ്ഞുവോ നിന്‍ അധരങ്ങള്‍...
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....

(കോലക്കുഴല്‍...


Get this widget | Track details | eSnips Social DNA