Powered By Blogger

Thursday, January 12, 2012

വിദ്യാസാഗർ: ഹിറ്റ് പാട്ടുകൾ [11]




മലയാള സിനിമാ ചരിത്രത്തിന്റെ പുതിയ കാലഘട്ടത്തിൽ നിത്യ നൂതനമായ ഒരു ശൈലിയിൽ ചലച്ചിത്ര ഗാനശാഖയിലേക്കു അവിസ്മരണീയമായ ആർദ്രമായ ഗാനങ്ങൾ സംഭാവന ചെയ്തു , ഗാനശാഖയിൽ തന്റെ പാദമുദ്രകൾ പതിച്ച ഒരു വ്യക്തിയാണു വിദ്യാസാഗർ. ഒരു വൈബ്രോഫോൺ വായനക്കരനായി ചലച്ചിത്ര ഗാന ലോകത്തേക്കുകടന്നുവന്ന ഈ പ്രതിഭാ ശാലി വളരെ പെട്ടെന്നാണു ഒരു സംഗീത സംവിധായകനായി തീർന്നതു. അനശ്വര ഗാനങ്ങൾ കോർത്തെടുത്തു മലയാള ചലച്ചിത്രത്തിനു ഹാരം അണിയിച്ച മഹനായ കലാകാരൻ. ഇതാ;


1.

ചിത്രം : അഴകിയ രാവണന്‍ [1996] കമൽ
അഭിനേതാക്കൾ: മമ്മൂട്ടി, ശ്രീനിവാസൻ,ഭാനുപ്രിയ, വലസലാ മേനോൻ, ബിജു മേനോൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍



പാടിയതു: സുജാത

പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)

വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)


ഇവിടെ

വീഡിയോ


2.

പാടിയതു: യേശുദാസ് & ശബ്നം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)


പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

ഇവിടെ


വിഡിയോ


3.

ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് [1997] കമൽ
അഭിനേതാക്കൾ: ജയറാം. മഞ്ജു വാര്യർ,ബാലചന്ദ്ര മേനോൻ,വിനയ പ്രസാദ്

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ


പാടിയതു: കെ ജെ യേശുദാസ് / ചിത്ര


പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)

[1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ലഭിച്ച ഗാനം]


ഇവിടെ

വിഡിയോ


വിഡിയോ



4.

ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍ [1998] സിബി മലയില്‍
താരനിര: സുരേഷ് ഗോപി, ബിജു മേനോൻ, മഞു വാര്യർ, ദിവ്യാ ഉണ്ണി, കരമൻ
ജനാർദ്ധനനൻ നായർ, പല്ലിശ്ശേരി ജൊസ്....

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് / ചിത്ര

ആരോ വിരല്‍ നീട്ടി മന‍സിന്‍ മണ്‍വീണയില്‍...
ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര്‍ മുകിലായ് നീ..( ആരോ )

ഇവിടെ

വീഡിയോ



5. പാടിയതു: സുജാത / യേശുദാസ്

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ

മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ്‌ ചാരിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ്‌ മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)

ഇവിടെ

വീഡിയോ




6.


പാടിയതു: യേശുദാസ് & സുജാത

കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
(കണ്ണാടി)

പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും
പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ
മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന്‍ മുത്തുപൊഴിയ്ക്കും
കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍
ഈണത്തില്‍ പാടീ പൂങ്കുയില്‍...
(കണ്ണാടി)

മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തുവിരിഞ്ഞാല്‍
കാണും ഞാനെന്റെ കിനാവില്‍ നിന്റെ പൂമുഖം
എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണിമുത്തേ നീ വരും നാള്‍
പൂക്കും കാവോ പൊന്‍‌പൂവോ...
തൂവല്‍ വീശും വെണ്‍പ്രാവോ...
നെഞ്ചോരം നേരും ഭാവുകം...
(കണ്ണാടി)


ഇവിടെ


വീഡിയോ



7.

ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം [1998] സിബി മലയിൽ
താരനിര: സുരേഷ് ഗോപി, ജയറാം,ശ്രീരാമൻ, മോഹൻലാൽ, മഞ്ജു വാര്യർ,സംഗീത, ധന്യ, മയൂരി, മഞ്ജുള, നിവേദ്യ മേനോൻ,രീന, സുകുമാരി, ജനാർദ്ദനൻ....

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ് / & / ചിത്ര


ഒരു രാത്രികൂടി വിടവാങ്ങവേ
ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി...)

പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ..
വിരിയാനൊരുങ്ങി നിൽക്കയോ...
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
(ഒരു രാത്രി)

മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ...
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം...
(ഒരു രാത്രി)

ഇവിടെ


വിഡിയോ



വിഡിയോ



8.

ചിത്രം: ദേവദൂതന്‍ [2000] സിബി മലയിൽ
താരനിര: മോഹൻലാൽ, വിനീത്, ജഗതി, ജനാർദ്ദനൻ. മുരളി, ശരത്, ജയപ്രദ..

രചന; കൈതപ്രം
സംഗീതം: വിദ്യാസാഗര്‍


പാടിയതു: പി. ജയചന്ദ്രൻ & ചിത്ര


പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളിൽ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി..
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)

പൂവേ പുതിയൊരു പൂമ്പാട്ടിന്‍
പൂമ്പൊടി തൂവാം നിന്‍ കാതില്‍
പ്രണയമനോരഥ‌മേറാമിന്നൊരു
പല്ലവി പാടാം...
തൊട്ടാൽവാടി ചെണ്ടല്ലാ
വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ
ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
ഓ.ഓ ഓ......
(പൂവേ പൂവേ ..)


താഴ്വാരങ്ങള്‍ പാടുമ്പോള്‍
താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍
കരളില്‍ പെയ്തു..
അറബിക്കനവുകള്‍ വിടരുമ്പോള്‍
നീലക്കടലല ഇളകുമ്പോള്‍
കാനന മുരളിക കോമളരാഗം
മന്ദം പാടി
ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
നീയാണെന്‍ നിനവില്‍
പ്രിയ രാഗ പുലര്‍ വാനം
ഓ..ഓ..ഓ..
(പൂവേ പൂവേ ..)

ഇവിടെ


വീഡിയോ



9.

ചിത്രം: മീശ മാധവൻ [ 2002] ലാൽ ജോസ്

താരനിര: ദിലീപ്, ജഗതി, കൊചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രജിത്,
ഒടുവിൽ, സലീം കുആർ, കവ്യാ മാധവൻ, സുകുമാരി.ജ്യോതിർമയി...


രചന: ഗിരീഷ് പുത്തൻ
സംഗീതം: വിദ്യാ സാഗർ


പാടിയതു: സുജാത & ദേവാനന്ദ്



കരിമിഴിക്കുരുവിയെ കണ്ടീലാ.. നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ..
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ..
മായക്കൈകൊട്ടും മേളവും കേട്ടീലാ ..

ആനച്ചന്തം പൊന്നാമ്പൽ ചമയം.. നിൻ
നാണച്ചിമിഴിൽ കണ്ടീലാ..
കാണാക്കടവിൽ പൊന്നൂഞ്ഞാല്‍പ്പടിയിൽ
നിന്നോണച്ചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തുനിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീല്ലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..

ഈറൻ മാറും എൻ മാറിൽ മിന്നും
ഈ മാറാമറുകിൽ തൊട്ടീലാ..
നീലക്കണ്ണിൽ നീ നിത്യംവെയ്ക്കും
ഈ എണ്ണത്തിരിയായ് മിന്നീലാ..
മുടിച്ചുരുൾച്ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ.. മാറോടു ചേർത്തീലാ..
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ ..

ഇവിടെ

വീഡിയോ

10.





ചിത്രം: നീലത്താമര [ 2009 ] ലാല്‍ ജോസ്

താരനിര: കൈലാഷ്, അർചന കവി, സംവൃതാ സുനിൽ, രിമാ കല്ലിങ്കൽ, സുരേഷ്
നായർ, ശ്രീദെവി ഉന്നി, ജയ മെനോൻ, പാർവതി, ഷീല നായർ,

രചന: വയലാര്‍ ശരത്
സംഗീതം: വിദ്യാസാഗര്‍

പാടിയതു: വി. ശ്രീകുമാര്‍ & ശ്രേയ ഘോഷല്‍

അനുരാഗ വിലോചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം [2]

പതിനേഴൂന്‍ പൌര്‍ണമി കാണും
അഴകെല്ലാം ഉള്ളൊരു പൂവിനു
അറിയാതിന്നു എന്തെ എന്തെ ദണ്ഡക്കം
പുതു മിനുക്കം ചീറും മയക്കം
അനുരാഗ വിലോചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ച്ന്ദ്രനോ തിടുക്കം
പലനാളായ് താഹെ ഇറ്ങ്ങാന്‍ ഒരു തിടുക്കം...
കളിയും ചിരിയും നിറയും കനവില്‍
ഇളനീര്‍ ഒഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണാം ഉള്ളില്‍ ഉള്ള ഭയമൊ
കനാന്‍ ഈറിയുള്ള രസമൊ
ഒന്നേ വന്നിരുന്നു വെരുതെ പടസ്വില്‍
കാതിരിപ്പൂ വിങ്ങലാലെ
കള്ളമിന്നു മൌനമല്ലേ
മൌനം തീരില്ലേ... (അനുരാഗ....

പുഴയും മഴയും തഴുകും സിരയില്‍
പുലകം പതുഇവായ് നിറയെ
മനസ്സിന്‍ അടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയെ
രാവോ യാത്ര പോയി തനിയെ അകലെ
രാക്കടമ്പിന്‍ ഗന്ധമോടെ
രാക്കിനാവിന്‍ ചന്തമോടെ
വീണ്ടും ചേരില്ലേ... [ അനുരാഗ വിലോചന...

ഇവിടെ

വിഡിയോ



11.

ചിത്രം: മുല്ല [ 2008] ലാൽ ജോസ്

താരനിര: ദിലീപ്, മീര നന്ദൻ, ശ്രുതി മേനോൻ, ബിജു മേനോൻ, ഇന്നസന്റ്,
സലീം കുമാർ, സൈജു കുറുപ്പ്, സുകുമാരി, രീന ബഷീർ...

രചന: ശരത് വയലാർ
സംഗീത: വിദ്യാസാഗർ


പാടിയതു: ദേവാനന്ദ് / ഗായത്രി

കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

ഇടനെഞ്ചുരുകും ചൂടുപറ്റി
കയ്യൊരുക്കും തൊട്ടിലില്‍‌മേല്‍
കണ്മണിയേ കണ്ണടയ്ക്ക് നീയുറങ്ങ്
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

ഇവിടെ

വീഡിയോ