Powered By Blogger

Tuesday, November 16, 2010

ജൂലൈ 4 [ 2007 ] വിനീത് , വിധു പ്രതാപ്, ശ്വേത, ...






ചിത്രം ജൂലൈ 4 [ 2007 ] ജോഷി
താരനിര: ദിലീപ്, റോമ,സിദ്ദിക്ക്,റിയാസ് ഖാൻ,കൊച്ചിൻ ഹനീഫ,ദേവൻ, ഇന്നസന്റ്,,,



രചന: ഷിബു ചക്രവർത്തി
അംഗീതം: ഔസേപ്പച്ചൻ

1. പാടിയതു: വിനീത് ശ്രീനിവാസൻ & ശ്വേത


ധും തനാനന ധിരന ധുംതന ധുതനാ ധുംനാ..
ധും തനാനന ധിരന ധുംതന ധുതനാ ധുംനാ..

ഒരു വാക്കു മിണ്ടാതെ..ഒരു നോക്കു കാണാതെ...
കാട്ടുചെമ്പക ചീട്ടിൽ നിന്ന കാറ്റിതെങ്ങു പോയ്..
പൂങ്കാറ്റിതെങ്ങു പോയ്...[ഒരു വാക്കു മിണ്ടാതെ..]


തിനവയൽ കരയിൽ തളിരില കതിര്..
പുളിയിലക്കരയാൽ പുടവനെയ്യുമ്പോൾ
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നൽകുവാൻ
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാൻ പോയ് കുളിരിളം കാറ്റ് [ഒരു വാക്കു മിണ്ടാതെ..]


തളിരില കുടിലിൽ കിളികൾ കുറുകുന്നു
നിറനിലാ കതിരിൻ തിരിതെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകൾ.
മഴനിലാവിലലിയവേ
ഒരു മുഖം...ആ...
ഒരു മുഖം ഞാൻ നോക്കി നിന്നേ പോയ്...
കോതി തീരുവോളം...[ഒരു വാക്കു മിണ്ടാതെ...]

ഇവിടെ




വിഡിയോ



2. പാടിയതു: വിധു പ്രതാപ് & ജ്യോത്സ്ന

ചിങ്ക് ചിംറ്റാ ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിന്റാറ്റാ (2)
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധമ്മ് ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം (2)
ചിംങ്ക് ചിംങ്ക് ചിംറ്റാ ചിംങ്ക് ചിംങ്ക് ചിംറ്റാ
ചിംങ്ക് ചിംങ്ക് ചിംറ്റാ ഹാ
ചിംങ്ക് ചിംങ്ക് ചിംറ്റാ ചിംങ്ക് ചിംങ്ക് ചിംറ്റാ റ റ്റ റ്റാ

കനവിന്റെ കടവത്ത് കുടമുല്ല കടവത്ത് കനക നിലാവ്
ചിംങ്ക് ചിംറ്റാ ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിനാക് ചിന്റാ
മറുകുള്ള കവിളത്ത് മണമുള്ള കവിളത്ത്
വിരിയുന്നുണ്ടഞ്ഞൂറ് നെയ്യാമ്പല്‍പ്പൂവ്
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം


വെണ്ണിലാവുദിക്കുമ്പോൾ നാണമെന്തിനോ
വെണ്ണ തോൽക്കും ഉടലാകേ ചോന്നതെന്തിനോ
വെള്ളോട്ടു കിണ്ണത്തിൽ വെറ്റിലയിൽ
വെള്ളിക്കസവിന്റെ പട്ടുചേല
വാർമുടി ചീകി പകുത്തണിയാൻ വിണ്ണിൻ
താരകൾ പിച്ചകപ്പൂക്കളായി
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം
ചിങ്ക് ചിംറ്റാ ചിങ്ക് ചിംറ്റാ ചിങ്ക് ചിംറ്റാ ചിന്റാറ്റാ


കണ്ണുകൾ പിടയ്ക്കുമ്പോൾ കണ്ടതാരെയാ
നെഞ്ചിലെ മൈന നോക്കി നിന്നതാരെയാ
കണ്ണാരം പൊത്തി പൊത്തി കളിക്കാനായ്
പുന്നാരപ്പുതുമാരൻ വന്നണഞ്ഞുവോ
വാലിട്ടു കണ്ണുകളെഴുതാൻ രാവിൻ
കൂരിരുളിന്നു മഷിക്കൂട്ടായി
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ
ചിങ്ക് ചിങ്ക് ചിറ്റാ ഹാ
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ ററ്റാറ്റ
(കനവിന്റെ കടവത്ത്...)


ഇവിടെ


3. പാടിയതു: സയോനാര ഫിലിപ്പ്

കുമ്മിയടി പെണ്ണേ കുമ്മിയടി
കുലുങ്ങിക്കുലുങ്ങി കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുലുങ്ങിക്കുലുങ്ങി കുമ്മിയടി

വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയേ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോകുകയാണോ നീ കിളിയേ
പോകുകയാണോ കിളിയേ
(വാകമരത്തിൻ..)


എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞു
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയണ പൂക്കുവാൻ കാത്തു നിൽക്കാതെ
തനിയെ പോകയാണോ..
(വാകമരത്തിൻ...)


കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്തു കഴിഞ്ഞു നിറഞ്ഞു
അരിയ കുടിലൊന്നു തീർത്തു
നിന്നരികിൽ ഞാൻ വന്നതില്ലയോ
വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ
തനിയേ പോകയായോ
(വാകമരത്തിൻ...)

ഇവിടെ






4. പാടിയതു:അഫ്സൽ & സയൊനര ഫിലിപ്പ്

ഊ ഹു ഹുഹു ഹമാ
ഊ ഹുഹുഹുഹു ഓഹ് ലാ ലാ

കാട്ടു പൂച്ച കുറുമ്പി കരി നാക്കുകാരി കുറുമ്പി
കൂട്ടു കൂടി കറങ്ങാം ഇന്നു കൂട്ടുകാരായ് നടക്കാം
നാട്ടിലോടി നടക്കാം ഒരു മീശക്കാര കുറുമ്പാ
കൂട്ടു കൂടി കറങ്ങാം ഇന്നു കൂട്ടുകാരായ് നടക്കാം
കൂട്ടിൽ കിടന്ന മൈനപ്പെണ്ണെ കൂടൊന്നു വിട്ടു പായാം
കൂടു വിട്ടൊന്നു പായും നേരം കൂട്ടിനു ഇണയായ് വരാമോ
Naughty baby you my Naughty baby
hey crazy on my hands on you hold my hands on hands on


കാട്ടു പൂച്ച കുറുമ്പി കരി നാക്കുകാരി കുറുമ്പി
കൂട്ടു കൂടി കറങ്ങാം ഇന്നു കൂട്ടുകാരായ് നടക്കാം
നാട്ടിലോടി നടക്കും ഒരു മീശക്കാര കുറുമ്പാ
കൂട്ടു കൂടി കറങ്ങാം ഇന്നു കൂട്ടുകാരായ് നടക്കാം

കാതിലിന്നു കല്ലു പതിച്ചൊരു കമ്മൽ അണിഞ്ഞ ചേലാലെ
കാതു കുത്തി കല്യാണീ കാട്ടു ജാതി പെണ്ണല്ല
പെണ്ണൊന്നു പെണ്ണാവാൻ ഒരു തരി പൊന്നെങ്കിലും അണിയേണ്ടേ
പെണ്ണൊന്നു പൊന്നായാൽ മതി പെണ്ണെന്തിനു പൊൻപണ്ടം
കണ്ടാലെ കണ്ടു മോഹിച്ചു മനസ്സാലെ പൂജ ചെയ്തിട്ടു
കനവെല്ലാം നിന്നെ തേടി അലഞ്ഞു ഞാ‍ാ‍ാൻ
അതു പുളൂവാണേ അതു പിടിവിടു മകളേ
ഓ അയ്യട! മോനെ ഞാനൊരു കളി പറഞ്ഞതല്ലേ

കാട്ടു പൂച്ച കുറുമ്പി കരി നാക്കുകാരി കുറുമ്പി
കൂട്ടു കൂടി കറങ്ങാൻ ഇന്നു കൂട്ടുകാരായ് നടക്കാം
നാട്ടിലോടി നടക്കാം ഒരു മീശക്കാര കുറുമ്പാ
കൂട്ടു കൂടി കറങ്ങാൻ ഇന്നു കൂട്ടുകാരായ് നടക്കാം

വെയിലേറ്റു തളർന്നല്ലൊ പോയ് ഇളനീരു കുടിച്ചാലോ
ഇളനീരിൻ മധുരം കണ്ടു ഇളകാൻ ഇവൾ പോണില്ല
കുളിരാത്തൊരു കമ്പിളി കൊണ്ടു ഉറ്റലൊന്നു പുതച്ചൂടെ
കുളിരൊന്നും കണ്ടിട്ടാരും കൊതി തുള്ളി പോരേണ്ട
കാതാലെ കേട്ടു രസിച്ചു കരളാകെ കുളിരു കോരീട്ട്
ലൈഫ് എല്ലാം നിന്റെ കൂടെ നടക്കും ഞാൻ
അതു പുളൂവാണേ അതു പിടിവിടു മകനേ
ഓ അയ്യട! മോനീ ഞാനൊരു കളി പറഞ്ഞതല്ലേ


കാട്ടു പൂച്ച കുറുമ്പി കരി നാക്കുകാരി കുറുമ്പി
കൂട്ടു കൂടി കറങ്ങാം ഇന്നു കൂട്ടുകാരായ് നടക്കാം
നാട്ടിലോടി നടക്കും ഒരു മീശക്കാര കുറുമ്പാ
കൂട്ടു കൂടി കറങ്ങാം ഇന്നു കൂട്ടുകാരായ് നടക്കാം
കൂട്ടിൽ കിടന്ന മൈനപ്പെണ്ണെ കൂടൊന്നു വിട്ടു പായാം
കൂടു വിട്ടൊന്നു പായും നേരം കൂട്ടിനു ഇണയായ് വരാമോ
Naughty baby you my Naughty baby
hey crazy on my hands on you hold my hands on hands on



ഇവിടെ


വിഡിയോ