Powered By Blogger

Sunday, June 26, 2011

മിസ്റ്റർ. ബട്ട് ലർ [2000] ശശി ശങ്കർ




ചിത്രം: മിസ്റ്റർ. ബട് ലർ [2000] ശശി ശങ്കർ
താരനിര: ജയറാം, ഇന്നസന്റ്, ദിലീപ്,നെടുമുടി , ജനാർദ്ദനൻ, ചിത്ര, മഞ്ജു പിള്ള,ജഗതി,
കൊച്ചിൻ ഹനീഫ,....

രചന: ഗിരീഷ് പുത്തൻ
സംഗീതം: വിദ്യാസാഗർ



1. പാടിയതു: ചിത്ര & കല്യാണി മേനോൻ



രാരവേണു ഗോപബാലാ
രാജിത സദ്‌ഗുണ ജയശീല...
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
നറുവെണ്ണക്കുടമല്ലേ നീയെന്‍ കണ്ണാ...

(രാരവേണു)

പീലിതരാം ചെറുഗോപി തൊടാം
പീതാംബരവും ചാര്‍ത്തീടാം
പൈക്കളിതാ പൂംപൈക്കളിതാ
മേയ്ക്കാനിതിലെ നീ വരുമോ
കുളിരാര്‍ന്നൊഴുകും യമുനാനദിയില്‍
നീരാടാന്‍ നീ വന്നാട്ടേ...
കാല്‍ത്തള തുള്ളി നടക്കാം
ഈ കാട്ടിലൊളിച്ചു കളിക്കാം
കോടക്കാറൊളിവര്‍ണ്ണാ നിന്നെ
കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം

(രാരവേണു)

രാഗിണിയാം യുവരാധയിതാ
രാസോല്ലസിതം പാടുകയായ്
ഭാമയിതാ നിന്‍ ഭാമയിതാ
വിരഹിണിയായ് കേഴുന്നൂ
വനവേണുവുമായ് വരു നീയരികില്‍
മായാവൃന്ദാവനിയില്‍...
നിന്റെ നഖത്തല മെല്ലെ
എന്‍ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
പീലിപ്പൂമുടി കാറ്റിലുലഞ്ഞു
മനസ്സിനകത്തണിമഞ്ഞു കിനിഞ്ഞു

(രാരവേണു)

ഇവിടെ


2. പാടിയതു: ചിത്ര / യേശുദാസ്


നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ ഇടനാഴിയിൽ
തളരും കിനാവിനെ താലാട്ടുമോ
(നിഴലാടും..)

അറിയാതെ വന്നെൻ ഹൃദയത്തിലെ
മഴമേഞ്ഞ കൂട്ടിൽ കൂടേറി നീ
അനുരാഗസാന്ദ്രമാം ദിവസങ്ങളിൽ
അതിലോല ലോലമാം നിമിഷങ്ങളിൽ
പറയാതെ എന്തിനോ വിടവാങ്ങി നീ
(നിഴലാടും..)

തെളിവർണ്ണമോലും ചിറകൊന്നിലെ
നറുതൂവലുള്ളിൽ പിടയുന്നുവോ
വെയിൽ വീണു മായുമീ പകൽമഞ്ഞിനുള്ളിൽ
പ്രണയാർദ്രമാകുമീ മണിമുത്തു പോൽ
മനസിന്റെ വിങ്ങലായ് അലിയുന്നു നീ

ഇവിടെ


3. പാടിയതു: യേശുദാസ് & ചിത്ര


വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ - സഖീ
ശ്രുതിസുഖസാരേ വരൂ..
(വിരഹിണി)

അധരപരാഗം മധുരമുദാരം
സുസ്മിത ഭാവരസം ഹരേ
സമ്മോഹസാരം സുരഭീശൃംഗാരം
ശ്രാവണസിന്ദൂരം - സഖീ
അലരിട്ടു മന്ദാരം...
നിലാ‍ക്കുളിരിട്ടു നീഹാരം...
(വിരഹിണി)

കേളീവിലാസം കളമൃദുഹാസം
കാതരമീ ലയലാസ്യം സഖീ
ലളിതലവംഗം ഉലയും എന്നംഗം
ഭാവുകമീ രംഗം - ഹരേ
തിരയുന്നു സാരംഗം...
ഇതാ‍ വിടരുന്നു പൂമഞ്ചം...
(വിരഹിണി)



ഇവിടെ



3. പാടിയതു: എം.ജി. ശ്രീകുമാർ & ഹരിണി


“ മുത്താരം മുത്തുണ്ടേ....


വിഡിയോ