Powered By Blogger

Sunday, September 29, 2013

പാടുക സൈഗാൾ പാടൂ ... ഗസ്സൽ: ഉമ്പായീ







   
                                                 




രചന:     ഓ.എൻ.വി.

1.

പറയൂ ഞാനെങ്ങനെ പറയേണ്ടു
നീയിന്നും അറിയാത്തൊരെൻ സ്നേഹ നൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾ കൊണ്ടു മുറിവേറ്റൊരെൻ പാവം
കരളിന്റെ സുഖദമാം  നൊമ്പരങ്ങൾ.. [ പറയൂ...

അകലത്തിൽ വിരിയുന്ന സൌഗന്ധികങ്ങൾ തൻ
മദകര  സൌരഭ ലഹരിയോടെ
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മർമ്മര മൊഴികളാലോ...[ പറയൂ...




പ്രിയതര സ്വപ്നങ്ങൾ കാണാൻ കൊതിച്ചു നീ
മിഴിപൂട്ടി ഇതൾ ശയ്യ പുൽകിടുമ്പോൾ
ഹൃദയാഭിലാഷങ്ങൾ നീട്ടി കുറുക്കുന്ന
മധുര തര കോകില മൊഴികളാലോ...  [ പറയൂ...

ഒരു മഞ്ഞു തുള്ളി തൻ  ആഴങ്ങളിൽ മുങ്ങി
നിവരുമെൻ  മോഹത്തിൻ മൌനത്താലോ
മുടി അഴിച്ചാടുന്ന പൊൻ മുളം കാടിന്റെ
ചൊടിയിലേ  കറുകുഴൽ ഒലികളാലോ... [   പറയൂ..

CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5414

Alt:  Yesudas

http://www.youtube.com/watch?v=H2B9l-8NJ3I



2.

ഏതൊരപൂർവ്വ നിമിഷത്തിൽ നീയെൻ
ഏദൻ മലർതോപ്പിൽ വന്നു
മുന്തിരിവള്ളി തളിർത്തതു പോലൊരു
പുഞ്ചിരിയാലെൻ മനം കവർന്നു..[2].....


ഇട തൂർന്ന കരിമുന്തിരിക്കുല പോലെ നിൻ
മുടിയഴിഞ്ഞുലയുകയായീ
ഇരുനില മുന്തിരിക്കനികൾ പോലെ നിൻ
മിഴികൾ തിളങ്ങുകയായി... [ഏതൊരപൂർവ്വ....

ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ
മധ്യ്രം നീ നേദിക്കയായി
ഒരു ഹർഷോന്മാദത്തിൻ ലഹരിയിൽ നീയെന്നിൽ
പടരും മലർ വള്ളിയായി       [ഏതൊരപൂർവ്വ.....


മിഴി തുറന്നാദ്യമായ് നഗ്നതയെന്തെന്നറിയവെ
ലജ്ജയിൽ മുങ്ങി
തല കുനിച്ചോമനേ  നീ നിൽക്കെ
മുന്തിരിത്തളിരില നാണം മറക്കയായി
ഏതൊരപൂർവ്വ നിമിഷത്തിൽ നീയെൻ
ഏദൻ മലർതോപ്പിൽ വന്നു
മുന്തിരിവള്ളി തളിർത്തതു പോലൊരു
പുഞ്ചിരിയാലെൻ മനം കവർന്നു..[ഏതൊരപൂർവ്വ...

ഇട തൂർന്ന കരിമുന്തിരിക്കുല പോലെ നിൻ
മുടിയഴിഞ്ഞുലയുകയായീ
ഇരുനില മുന്തിരിക്കനികൾ പോലെ നിൻ
മിഴികൾ തിളങ്ങുകയായി... [ഏതൊരപൂർവ്വ....

ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ
മധ്യ്രം നീ നേദിക്കയായി
ഒരു ഹർഷോന്മാദത്തിൻ ലഹരിയിൽ നീയെന്നിൽ
പടരും മലർ വള്ളിയായി       [ഏതൊരപൂർവ്വ.


CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5410


http://www.youtube.com/watch?v=gZT7WIqYnII


3.

എന്നും ഒരു പൂവു ചോദിച്ചു കൈ നീട്ടും പെൺകൊടീ
ഈ പൂവെടുത്തു കൊള്ളൂ.
എഞീവ രക്തത്തിൻ ചെന്നിണം  ആണിതിൽ
എന്നിലെ സ്നേഹമിതിൻ സുഗന്ധം
എന്നും നിനക്കൊരു പൂവു തരാം
സ്നേഹ നൊമ്പരം മാത്രമെനിക്കു തരൂ..[എന്നും ഒരു പൂ‍വു..

ഇഷ്ടമാണെന്നു പറഞ്ഞു നീയിപ്പൂവു
പൊട്ടിച്ചെടുത്തതു വാസനിക്കെ
പാവമൊരീ മുൾചെടിയെ മറന്നുവോ പോകുന്നുവോ
നിൽക്കൂ ഒന്നു കേൾക്കൂ
പൂവു നുള്ളീടവെ നിൻ വിരൽ സ്പർശവും
ഈ വെറും മുൾ ചെടിക്കാത്മ ഹർഷം...
[എന്നും ഒരു പൂവു....


CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5408

http://www.youtube.com/watch?v=h9cNG392tPs

4.

നീല വെളിച്ചം നിലാ മഴ പെയ്യുന്ന
ഭോജന ശാല തൻ കോണിൽ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗശലുകൾ പാടുന്ന നിങ്ങ്ഫളാരോ
[നീല വെളിച്ചം....

പ്രേമിച്ചതെറ്റിനായ് സ്വർഗ്ഗം ശപിക്കയാൽ
ഭൂമിയിൽ വന്നവരോ
നിങ്ങൾ ഭൂമിയിൽ വന്നവരോ
സ്വർഗ്ഗത്തിന്നജ്ഞാതമാംഅനുരാഗത്തിൻ
സൌഗന്ധികം തേടി വന്നവരോ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗസ്സലുകൾ പാടുന്ന നിങ്ങളാരോ

[നീല വെളിച്ചം....



CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5411


http://www.youtube.com/watch?v=76dRb_cudZ8

5.



എന്തിനെ കൊട്ടിയടക്കുന്നു കാലമെൻ
ഇന്ദ്രിയ ജാലകങ്ങൾ
എൻ ഇന്ദ്രിയ ജാലകങ്ങൾ...  [എന്തിനെ...


ജാലക ഛായയിൽ പാടാൻ വരും പക്ഷി ജാലം പറന്നു പോയോ... പക്ഷി ജാലം പറന്നു പോയോ..
പാട വരമ്പത്തു  ചീവീടു റ്റാക്കത്തി രാകീടും ഒച്ചയുണ്ടോ
രാകീടും ഒച്ചയുണ്ടോ?
പാതിരാക്കോഴി തൻ കൂവലുണ്ടോ
കാവൽ മാടത്ത്ൻ ചൂളമുണ്ടൊ
ആരോ കോലായിൽ മൂളും
രമണന്റെ ഈരടി കേൾക്കുന്നുണ്ടോ  [എന്തിനെ....

ദൂരെ കടലിൻ ഇരമ്പമുണ്ടോ
കാറ്റും കൂടെ കിതക്കുന്നുണ്ടോ
കാറ്റും കൂടെ കിതക്കുന്നുണ്ടോ
പൈതലെ തൊട്ടിലിലാട്ടുമൊരമ്മ തൻ
കൈവള പാടുന്നുണ്ടോ
ഒരമ്മ തൻ കൈവള പാടുന്നുണ്ടോ
കോവിലിൽ വൃദ്ധനാം പാണി  വാദൻ
ഗീതാഗോവിന്ദം പാടുന്നുണ്ടോ
അത്താഴപിൻ പയൽ വീട്ടിയാരോ
ദൈവ പുത്രനെ വാഴ്ത്തുന്നുണ്ടോ...
[എന്തിനേ..


CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5409

..
http://www.youtube.com/watch?v=bkuxPRKZ6qc

.6.

തരുമോ എനിക്കൊരു നിമിഷം[2]
നിൻ പൂമുടി ചുരുളിൻ സുഗന്ധത്തിൽ വീണലിയാൻ
അറിയാത്ത സൌഗന്ധികങ്ങൾ വിരിയും
അഴകിന്റെ കാനന ഛായ പുൽകാൻ   [ തരുമോ


തരുമോ എനിക്കൊരു നിമിഷം
നീയാകുന്നോരമൃതപാത്രം കയ്യാൽ താങ്ങി
തെരു തെരെ മുത്തി കുടിക്കുവാൻ
ജീവനിൽ എരിയുന്ന ദാഹം കെടുത്താൻ..  [ തരുമോ..

ഒരു നീല വന പുഷ്പമാരെയോ ധ്യാനിച്ചു
വിരിയും നിൻ താഴ്വര തോപ്പിൽ.
ഒരു മേഘമായ് പെയ്തു പെയ്തു വീഴാൻ  സഖീ
തരുമോ എനിക്കൊരു നിമിഷം....
അരുതെന്നു മാത്രം പറയരുതേ........


CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5415


http://www.youtube.com/watch?v=B7p4NTxs2RU


7..

ഞാനറിയാതെ കരൾ  കവർന്നോടിയ
പ്രാണനും പ്രാണനാം പെൺകിടാവെ
എന്റെ പ്രാണനും പ്രാണനാം പെൺകിടാവെ
നിന്നെ തിരയുമെൻ ഫൂതനാം കാറ്റിനോടെന്തെ
നിൻ ഗന്ധമെന്നോതിടേണ്ടു   [ഞാനറിയാതെ

വേനൽ മഴ ചാറി വേർപ്പു പൊഴിയുന്നു
ഈ നല്ല മണ്ണിൻ സുഗന്ധമെന്നോ
മാവു പൂക്കും  മദ ഗന്ധമെന്നോ
മാവു പൂക്കും  മദ ഗന്ധമെന്നോ
മുടിയിലെ എള്ളെണ്ണ കുളിർ മണമോ
ചൊടിയിലെ ഏലത്തരി മണമോ...  ഞാനറിയാ...

വാടിയ താഴാമ്പൂ വാസന പൂശിയ
കോടിപ്പുടവ തൻ പുതു മണമോ
നിൻ മടിക്കുത്തിലായ് വാരി നിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ
മുടിയിലെ കുടമുല്ല പൂമണമോ
ചൊടിയിലെ കദളി തൻ തേൻ മണമോ

[ ഞാനറിയാതെൻ...]

CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5412


http://www.youtube.com/watch?v=y0SOPbA7e-M



8.

പാടുക സൈഗാൾ പാടൂ നിൻ രാജകുമാരിയെ
പാടിപ്പാടിയുറക്കൂ.
സ്വപ്ന നഗരിയിലെ പുഷ്പ ശയ്യയിൽ നിന്നാ
മുഗ്ദ്ധസൌന്ദര്യത്തെ ഉണർത്തരുതേ
ആരും ഉണർത്തരുതെ.....[പാടുക..

ആയിരത്തൊന്നു രാവിൽ നീളും കഥകൾ പോൽ
ഗായകാ നിർത്തരുതേ നിൻ ഗാനം
നിൻ മന്ദ്രമധുര വിഷാദസ്വരങ്ങൾ
പ്രാണതന്ത്രികളേറ്റു വാങ്ങും സാന്ത്വനങ്ങൾ

[പാടുക...

സ്നേഹ സംഗമങ്ങൾ തൻ രോമഹർഷങ്ങൾ
തമ്മിൽ വേർപെടുമാത്മാക്കൾ തൻ വേദനകൾ
ജീവ ശാഖിയിൽ ഋതുഭേദങ്ങളുണർത്തുമ്പോൾ
നീയതിൽ പാടൂ പാടൂ രാക്കുയിലേ....

[പാടുക സൈഗാൾ....


CLICK / COPY PASTE THE LINKS BELOW FOR VIDEO AND AUDIO, ON YOUR BROWSER
.


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=5413