Powered By Blogger

Sunday, November 29, 2009

ഇന്നലെ [ 1990 ] ചിത്ര



കണ്ണില്‍ നിന്‍ മെയ്യില്‍...


ചിത്രം: ഇന്നലെ [ 1990 ] പത്മരാജന്‍
രചന: കൈതപ്രം
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
പാടിയതു:: കെ എസ് ചിത്ര



കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ
പദമാടി തിരുമുടിയിൽ ഇന്നലെ രാവായ്
പാടി മറഞ്ഞു നിന്റെ അനാഥ മൌനം

നീയാണാദ്യം കണ്ണീർ തൂകി ശ്യാമാരണ്യത്തിൻ മീതെ
നീയാണാദ്യം പുഞ്ചിരി തൂകി നിത്യനിലാവീൻ മീതെ
മൂവന്തി കതിരായ് നീ പൊൻ മാട തുഞ്ചത്തും
കോലക്കുഴൽ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
നിറയോല പൂമേട കൂടുണ്ടോ
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ
(കണ്ണിൽ നിൻ മെയ്യിൽ ...)

ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു
പൊൻ മീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം
കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ
കോലക്കുഴൽ കിളിക്കുഞ്ഞേ
വൈഡൂര്യ ചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാ‍ണാരും ചങ്ങാലി കൂട്ടുണ്ടോ
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ



ഇവിടെ


വിഡിയോ

പ്രതീക്ഷ [ 1979 ] യേശുദാസ്

ഓര്‍മ്മകളെ കൈവള ചാര്‍ത്തി...




ചിത്രം: പ്രതീക്ഷ [ 1979 ] ചന്ദ്രഹാസന്‍
രചന: വയലാർ രാമവർമ്മ
സംഗീതം: സലിൽ ചൗധരി

പാടിയതു: കെ ജെ യേശുദാസ്


ഓർമ്മകളേ...
ഓർമ്മകളേ കൈവളചാർത്തി
വരൂ വിമൂകമീ വേദിയിൽ
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധർവൻ പാടുന്നുവോ (ഓർമ്മകളേ...)

ചിലങ്കകൾ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കൾ..)
വിഷാദരാഗങ്ങളെൻ വിരുന്നുകാരായ്..(ഓർമ്മകളേ

മധുപാത്രമെങ്ങോ ഞാൻ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓർമ്മകളേ...)

ഇവിടെ



വിഡിയോ

പാവപ്പെട്ടവള്‍ [ 1952 ]

ചിത്രം: പാവപ്പെട്ടവൾ [ 1967 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: ബി എ ചിദംബരനാഥ്

പാടിയതു: പി. ലീല




ഓർമ്മ വേണം ഓർമ്മ വേണം
ഓരോ നിമിഷവുമെ...
ഓടിയകലും പൈങ്കിളിയേ നീ
കൂടു കൂട്ടിയ നിലയം
നീ കൂടു കൂട്ടിയ ഹൃദയം(ഓർമ്മ.. [2)


ഓര്‍മ്മ വേണം തെന്നലിലിളകി
തേന്മഴ പെയ്യും രാവും
ഒരോ തളിരിലും
ഓരോ മലരിലും
ഇണ ചേരുന്ന നിലാവും[ ഓര്‍മ്മ...

ആയിരമായിരമാശകളാലെ
അരികിലണയുമീ രാവും
ഇരുഹൃദയങ്ങളിലൊന്നായ് വിരിയും
ഓരോ കുഞ്ഞു കിനാവും..(ഓർമ്മ...

ഒരു ചെറുഹൃദയം
കൈത്തിരിയേന്തി
കാത്തിരിക്കും നിന്നെ
ആ കാലം പോകില്‍ തന്നെ.. [ ഓര്‍മ്മ വേണം...

സദാനന്ദന്റെ സമയം [ 2003 ] യേശുദാസ് & സുജാത




ഓമലാളെ എന്റെ മനസ്സിന്‍

ചിത്രം: സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍‍ ജോസ്
രചന: യൂസഫലി കേച്ചേരി
സംഗീതം:: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ


ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ
പൂവു പോലെൻ നെഞ്ചിലുണരും ജീവ രാഗം നീ
സ്വർഗ്ഗ ഗാനം പാടി അലയും സ്വപ്ന ഗായകൻ നീ ഓ (ഓമലാളേ...)


ഹൃദയവീണ കമ്പി മീട്ടി
മധുരഗാനം പാടി നീ (2)
കുയിലിന്റെ വല്ലിയിൽ വീണ്ടും
ഉണരുന്ന തേൻ മലർ പോലെ
കരളിന്റെ കോവിലെന്നും
കണി കണ്ട ദൈവം നീ ഓ...

ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ ഓ..
എന്റെ തോഴാ നെഞ്ചിനുള്ളിൽ പ്രേമ മധുരം നീ


മധുര നൊമ്പരമായ് നീയെൻ
മനസ്സിലാദ്യം വന്ന നാൾ(2)
കനവിന്റെ നന്ദനമാകെ
കള നാദ സുന്ദരമായ്
ഇരുൾ നീക്കുവാനെൻ മുന്നിൽ
പൊൻ ദീപനാളം നീ ഓ..(ഓമലാളേ...)






ഇവിടെ

പൊന്മുടിപുഴയോരത്തു [ 2005] മഞ്ജരി



ഒരു ചിരി കണ്ടാല്‍

ചിത്രം: പൊൻ‌മുടിപ്പുഴയോരത്ത് [ 2005 ] ജോണ്‍സണ്‍ എസ്തപ്പാന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ

പാടിയതു: മഞ്ജരി

ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ
ഈ കുഞ്ഞാം‌കിളി കൂവുന്നത് കുയിലിനറിയുമോ...
[ഒരു ചിരികണ്ടാൽ]

പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി...
ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്...
കുന്നുന്മേലാടും ചെറുകുന്നിൻ‌മണിച്ചൂര്യൻ.
ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ
പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം
[ഒരു ചിരികണ്ടാൽ]

കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ
കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ
അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ
എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ
കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം
[ഒരു ചിരികണ്ടാൽ]


ഇവിടെ



വിഡിയോ

വെട്ടം [ 2004 ] എം.ജി ശ്രീകുമാര്‍ & സുജാത



ഒരു കാതിലോല ഞാന്‍ കണ്ടില്ല

ചിത്രം: വെട്ടം [ 2004 ] പ്രിയദര്ശന്‍
രചന: ബി ആർ പ്രസാദ്
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാർ & സുജാത മോഹൻ

ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...
ഏതാവു...നരാ.. നിലകട നീ... കു ...ആ

നിസരി സാസ (2)
ധാനിസ നീനി (2)
പാധനി ധാധ (2)
മാപധ പാപ (2)
സനി പമ രിഗ മരിസ

ഒരു കാതിലോല ഞാൻ കണ്ടീലാ
ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
ഈ നാടു റാണിയായ് തോന്നീല
പുഴ തോഴീ എന്ന പോൽ തോന്നീല
ഇതിൽ ആരു ലോലയെൻ ഓർത്തീല
പല നാൾ
തിരയിളകിയ മാറിൽ നേര്യതാൽ
അരയിതിലൊരു ഞാണലുക്കിനാൽ
നുര ചിതറിയനൂപുരങ്ങളാലെ
തോഴീ നീയൊരുക്കുന്നു ഒരു ദേവിയായെൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ വന ഗോപ ബാലൻ ആകുന്നു
കുനു ചാരുചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്നു പൂമ്പാറ്റയും
പനിനീർ തണുപ്പെഴും കാറ്റിനിമ്പവും രാഗാലാപവും (ഒരു കാതിലോല...)


പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
മൺ വഴികളിൽ മണം തന്നിടറിയ മഴ
പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്
തൻ തണുവൊട് നിലാവന്ന്എഴുതിയ കിനാവിൻ
അരുമയിൽ തൊടും കൺ നിറവുകളായ്
ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
അതു നീ അറിഞ്ഞു എൻ ചോദ്യമോ
കഥ നീ പറഞ്ഞതോ നേരു ചൊന്നതോ മായാ ലീലയോ (ഒരു കാതിലോല..)


ചന്ദ്രിക നറുചാന്തു ചാർത്തും മുല്ല മുറ്റവും
രാമനാമ ഗീതം കേൾക്കും സാന്ധ്യദീപവും
തൊഴുകൈ കിണ്ടിയാലേ കഴുകും കാൽ തണുപ്പും
കിളിയായ് പാട്ട് പാടും കവി തൻ വീണ വായ്പും
നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന
കനവുകൾ വിടർന്ന ചിറകുകളാൽ
വിൺ മുകിലുകൾ തൊടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
കൺ വിടരുകയായ്
ഇതു നീ പറഞ്ഞതില്ലിന്നലെ
ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
ഇനി ഞാനറിഞ്ഞതെൻ മാനസത്തിലും മൂകാരാധന(ഒരു കാതിലോല..)


ഇവിടെ



വിഡിയോ

ദൃക്‌സാക്ഷി [ 1973 ] യേശുദാസ്

ഒരിക്കല്‍ മാത്രം വിലി കേള്‍ക്കുമോ

ചിത്രം: ദൃക്‌സാക്ഷി [ 1973 ] പി.ജി.വാസുദേവന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ്



ഒരിക്കൽ മാത്രം വിളി കേൾക്കുമോ
ഗദ്ഗദമായ് ഒരു പാഴ്സ്വരമായ്
ഒഴുകി വരുന്നു ഞാൻ
ഒരിക്കൽ മാത്രം വിളി കേൾക്കുമോ
ഒരിക്കൽ മാത്രം
മോഹമരീചിക തേടിയലഞ്ഞു
ശോകത്തിൻ മരുഭൂവിൽ
കാലമിളക്കിയ കാറ്റിലടിഞ്ഞു
കാത്ത കിനാക്കൾ പൊലിഞ്ഞു
വിരിഞ്ഞ സുരഭീ മധുവനമേ നീ
മറന്നു പോയോ എന്നെ
മറന്നു പോയോ ( ഒരിക്കൽ മാത്രം..)
ഓർമ്മകൾ നീർത്തിയ ചന്ദന വിരിയിൽ
ഓമനയെന്നുമുറങ്ങി
എൻ വേദനകൾ ഗാഥകളായ് നിൻ
പൊന്നിളം മേനി തളോടി
കനിഞ്ഞു നൽകിയ ഹൃദയവുമായ് നീ
അകന്നു പോയോ എന്നെ വെടിഞ്ഞു പോയോ (ഒരിക്കൽ..)

അവരുണരുന്നു ( 1956 ) ഏ.എം. രാജ & ജിക്കി

ഒരു കാറ്റും കാറ്റല്ല; ഒരു പാട്ടും പാട്ടല്ല

ചിത്രം:: അവരുണരുന്നു [ 1956 ] എന്‍. ശങ്കരന്‍ നായര്‍
രചന: വയലാർ രാമവർമ്മ
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: എ എം രാജ & ജിക്കി കൃഷ്ണവേണി

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ (ഒരു കാറ്റും..)

കളി വഞ്ചി തുള്ളി കവിളത്തു നുള്ളി
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (ഒരു കാറ്റും..)

ഉള്ളിലുറങ്ങും പുള്ളിക്കുയിലേ
കിള്ളിയുണർത്തിയതാരാണ് നിന്നേ (ഒരു കാറ്റും..)

കരിമണ്ണിൽ പൂത്തു
കനലൊളികൾ കോർത്തു
കരിയില്ലീ അനുരാഗമുല്ലമാല
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും
മണിവീണ മീട്ടി നീ മണവാട്ടി (ഒരു കാറ്റും...)

ഇവിടെ

ഊമപ്പെണ്ണിനു ഉരിയാടാ പയ്യന്‍ [ 2002 ] യേശുദാസ് & സുജാത





എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍

ചിത്രം: ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [ 2002 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ


എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ

നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ (എനിക്കും.,,)

നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട്‌ ഉണ്ണീ നീയുറങ്ങ്‌
മനസ്സിലെ മുരളിയായ്‌ പാടു നീ മൗനമേ മൗനമേ(എനിക്കും.,,)



ഇവിടെ

പഞ്ചാബി ഹൌസ് [ 1998 ] യേശുദാസ്





എല്ലാം മറക്കാം നിലാവെ...


ചിത്രം: പഞ്ചാബി ഹൗസ് ( 1998 ] മെക്കാര്‍ട്ടിന്‍‍‍ റാഫി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: സുരേഷ് പീറ്റേഴ്സ്

പാടിയതു: കെ ജെ യേശുദാസ്


എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവിൽ
പൂവിൻ മിഴിനീർ മുത്തേ നീ തൂമഞ്ഞിൻ തുള്ളിയോ
തേങ്ങുന്നൊരെന്നാത്മ ദാഹമോ (എല്ലാം മറക്കാം..)

എരിയുന്ന ചിതയിൽ നീറും ശലഭത്തിനുണ്ടോ വസന്തം
ഉരുകുന്ന മഞ്ഞിൻ കടലിൽ എന്റെ കനലുകൾക്കുണ്ടോ തെളിച്ചം
അകലുന്ന തീരം തേടി അലയും മോഹമേ
ആതിരാതാരമില്ലേ ആകാശമില്ലേ (എല്ലാം മറക്കാം..)

പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം
തളരുന്ന നെഞ്ഞിൻ ചിറകിൽ
എന്റെ കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങൾ
ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായ്
ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ (എല്ലാം മറക്കാം...)


ഇവിടെ



വിഡിയോ