Powered By Blogger

Sunday, November 29, 2009

പഞ്ചാബി ഹൌസ് [ 1998 ] യേശുദാസ്





എല്ലാം മറക്കാം നിലാവെ...


ചിത്രം: പഞ്ചാബി ഹൗസ് ( 1998 ] മെക്കാര്‍ട്ടിന്‍‍‍ റാഫി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: സുരേഷ് പീറ്റേഴ്സ്

പാടിയതു: കെ ജെ യേശുദാസ്


എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവിൽ
പൂവിൻ മിഴിനീർ മുത്തേ നീ തൂമഞ്ഞിൻ തുള്ളിയോ
തേങ്ങുന്നൊരെന്നാത്മ ദാഹമോ (എല്ലാം മറക്കാം..)

എരിയുന്ന ചിതയിൽ നീറും ശലഭത്തിനുണ്ടോ വസന്തം
ഉരുകുന്ന മഞ്ഞിൻ കടലിൽ എന്റെ കനലുകൾക്കുണ്ടോ തെളിച്ചം
അകലുന്ന തീരം തേടി അലയും മോഹമേ
ആതിരാതാരമില്ലേ ആകാശമില്ലേ (എല്ലാം മറക്കാം..)

പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം
തളരുന്ന നെഞ്ഞിൻ ചിറകിൽ
എന്റെ കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങൾ
ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായ്
ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ (എല്ലാം മറക്കാം...)


ഇവിടെ



വിഡിയോ

No comments: