Powered By Blogger

Friday, June 21, 2013

എം. ജയചന്ദ്രൻ... ഒരു സംഗീത സംവിധായകന്റെ ജൈത്ര യാത്ര






                                        ചലച്ചിത്രഗാനങ്ങൾ



   1.   മയങ്ങി പോയി ഞാൻ.......       അവാർഡ് 2006

മയങ്ങി പോയി ഞാൻ മയങ്ങി പോയി
രാവിൻ പിൻ നിലാമഴയിൽ ഞാൻ മയങ്ങി പോയി
മയങ്ങി പോയി ഞാൻ മയങ്ങി പോയി
കളിയണിയറയിൽ ഞാൻ മയങ്ങി പോയി
നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ
അഴകിൻ മിഴാവായ്‌ തുളുമ്പി പോയി
(മയങ്ങി പോയി)

എന്തെ നീയെന്തെ
മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി
പൊന്നെ ഇന്നെന്നെ
എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)

ഗ മ പ സ
സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം അത്രമേൽ
നിന്നോടടുത്തു പോയ്‌ ഞാൻ
ഉള്ളിൽ എന്നുള്ളിൽ അത്രമേൽ
നിന്നോടിണങ്ങി പോയ്‌ ഞാൻ
അറിയാതെ അറിയാതെ അത്രമേൽ
പ്രണയാതുരമായി മോഹം
(മയങ്ങി പോയി)




http://www.youtube.com/watch?v=rD7MSZySaQE

ചിത്രം:  നോട്ടം
Raaga:  ബേഗഡ
ഗാനരചന:  കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം:  എം ജയചന്ദ്രൻ
പാടിയതു:  കെ എസ് ചിത്ര    &   നിഷാദ്


2.     കോലക്കുഴൽ‌വിളി കേട്ടോ         അവാർഡ്  2007


  
കോലക്കുഴൽ‌വിളി കേട്ടോ രാധേ എൻ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ..
പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ
എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ....
(കോലക്കുഴൽ)

ആൺകുയിലേ നീ പാടുമ്പോൾ പ്രിയതരമേതോ നൊമ്പരം...
ആമ്പൽപ്പൂവേ നിൻ ചൊടിയിൽ അനുരാഗത്തിൻ പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിൻ മനം കവർന്നൊരു രാധിക ഞാൻ
ഒരായിരം മയിൽപ്പീലികളായ് വിരിഞ്ഞുവോ എൻ കാമനകൾ...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
(കോലക്കുഴൽ)

നീയൊരു കാറ്റായ് പുണരുമ്പോൾ അരയാലിലയായ് എൻ ഹൃദയം...
കൺ‌മുനയാലേ എൻകരളിൽ കവിത കുറിക്കുകയാണോ നീ...
തളിർത്തുവോ നീല കടമ്പുകൾ പൂവിടർത്തിയോ നിറയൌവനം..
അണഞ്ഞിടാം ചിത്രപതംഗമായ് തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ...
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....
(കോലക്കുഴൽ)




http://www.youtube.com/watch?v=oUTo0W94-mc



ചിത്രം:  നിവേദ്യം (2007)
ഗാനരചന:  എ കെ ലോഹിതദാസ്
സംഗീതം:  എം ജയചന്ദ്രൻ
പാടിയതു  വിജയ് യേശുദാസ്  & ശ്വേത മോഹൻ


3..    മുള്ളുള്ള  മുരിക്കിന്മേൽ ........   അവാർഡ്  2008


മു ള്ളൂള്ള്   മുരിക്കിന്മേൽ മൂവന്തി പടർത്തിയ
മുത്തു പോലെ തുടുത്തൊരു പനിനീരേ പനിനീരേ..
കാറ്റൊന്നനങ്ങിയാൽ  കരൾ നൊന്തു പിടയുന്ന
കണ്ണാടിക്കവിളത്തെ കണ്ണുനീരേ കണ്ണുനീരേ... (മുള്ളുള്ള...)


മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറിൽ
മൈലാഞ്ചി ചോര കൊണ്ട് വരഞ്ഞതാര്
മൊഞ്ചേറും ചിറകിന്റെ തൂവൽ നുള്ളി എടുക്കട്ടേ
പഞ്ചാരവിശറി വീശി തണുത്തതാര്  (മുള്ളുള്ള...)


നെഞ്ചിലു തിളയ്ക്കണ സങ്കടകടലുമായ്
എന്തിനെന്നറിയാതെ വിതുമ്പും പെണ്ണേ
മയി മായും മിഴിത്തുമ്പിൽ നീ കൊളുത്തും വിളക്കല്ലേ
നാളത്തെ ഇരുട്ടത്തെ വെളിച്ചം കണ്ണേ (മുള്ളുള്ള...)

http://www.youtube.com/watch?v=VoJggaX-ZvY

ചിത്രം:  വിലാപങ്ങൾക്കപ്പുറം
രചന:    ഗിരീഷ് പുത്തൻ
ആലാപനം:  മഞ്ജരി


4.          പ്രിയനൊരാൾ ഇന്നു വന്നുവോ..... അവാർഡ്  2009


പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ

ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ
ശാരദേന്ദു ദൂരേ(2)
ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ
ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം
അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ
പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു...)

സ്നേഹസാന്ധ്യരാഗം (2)
കവിൾക്കൂമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ് (ചാന്തു...)

പ്രിയനൊരാൾ ഇന്നു വന്നുവോ ആ..ആ...ആ...




http://www.youtube.com/watch?v=xmQZRGzyfYQ


ചിത്രം:  ബനാറസ്
ഗാനരചന:  ഗിരീഷ് പുത്തഞ്ചേരി
സംഗീതം:  എം ജയചന്ദ്രൻ
പാടിയതു::  ശ്രേയ ഘോഷൽ


5.      ഒളിച്ചിരുന്നേ....... അവാർഡ്  2010



ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ
മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ
മിണ്ടിപ്പറഞ്ഞേ എന്നു മെല്ലെ പറഞ്ഞേ
ചുറ്റിപ്പായും വണ്ടോടൊപ്പം മൂളി പറന്നേ
മഞ്ഞു പൊഴിഞ്ഞേ എൻ മനം നിറഞ്ഞേ
നെയ്തലാമ്പലായ് ഓർമ്മകൾ
ഒന്നിച്ചിരുന്നേ അന്നേ ഒന്നിച്ചിരുന്നേ
തെന്നൽ എന്നെൻ ഊഞ്ഞാലിന്മേൽ ഒന്നിച്ചിരുന്നേ


വെള്ളോട്ടു വിളക്കിൻ നാളം പോലെ
വെള്ളാരം കുന്നിലെ കാറ്റുണ്ടോ
മഞ്ചാടിക്കാട്ടിലെ താന്തോന്നി പുള്ളിനു
വേളിക്ക് ചാർത്താൻ പവനുണ്ടോ
പൊട്ടി പൊട്ടി ചിരിക്കണ കുട്ടി കുഞ്ഞിക്കുറുമ്പിക്ക്
കുറുമൊഴി പൂവിൻ കുടയുണ്ടോ
പെയ്തു തോർന്ന മഴയിൽ അന്നും
(ഒളിച്ചിരുന്നേ...)

വല്ലോരും കൊയ്യണ കാണാ കരിമ്പിൽ
കണ്ണാടി നോക്കണ കുയിലമ്മേ
പുന്നെല്ലു മണക്കും പാടം പോലെ
പൂക്കാലം നോറ്റത് നീയല്ലേ
ഉച്ചക്കെന്റെ പച്ചക്കല്ല് വിളക്കിച്ച കമ്മലിട്ട്
കുരുക്കുത്തിമുല്ലേ കൂടേറാം
പാതി മാഞ്ഞ വെയിലിൽ അന്നും
(ഒളിച്ചിരുന്നേ...)


http://www.youtube.com/watch?v=j_CpYY4en5

ചിത്രം:  ജനകൻ
ഗാനരചന:  ഗിരീഷ് പുത്തഞ്ചേരി
സംഗീതം:  എം ജയചന്ദ്രൻ
പാടിയതു:  രാജലക്ഷ്മി


6.     പാട്ടിൽ ഈ പാട്ടിൽ ...... അവാർഡ്  2011




ആ.. ആ.. ആ....
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ?
എൻ നെഞ്ചിലൂറും... ഈ പാട്ടിൽ
 ഇനിയും നീ ഉണരില്ലേ?

സാഗരം മാറിലേറ്റം കതിരോൻ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ ?
കടലല തൊടുനിറമാർന്നു നിൻ
കവിളിലുമരുണിമ പൂത്തുവോ ?
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ?

ആയിരം പൊൻ‌മയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേൾക്കുമീ
പുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ?

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ?



http://www.youtube.com/watch?v=q3TbHOLhSrQ

ചിത്രം:  പ്രണയം (2011)
ഗാനരചന:  ഒ എൻ വി കുറുപ്പ്
സംഗീതം:  എം ജയചന്ദ്രൻ
പാടിയതു:  ശ്രേയ ഘോഷൽ


7.    പുന്നാര പൂങ്കുയിലേ....... അവാർഡ്  2012




   ..
പുന്നാര പൂങ്കുയിലേ
നനാ നാനാ‍ാ
എനേനോ നേനേനോ നേ നെനോ നെനെനേനോ

ഏനുണ്ടൊടീ അമ്പിളി ചന്തം
ഏനുണ്ടോടീ താമര ചന്തം
ഏനുണ്ടോടീ മാരിവിൽ ചന്തം
ഏനുണ്ടോടീ മാമഴ ചന്തം

കമ്മലിട്ടോ പൊട്ടുതൊട്ടോ
ഏനിതൊന്നും അറിഞ്ഞതേ ഇല്ല
പുന്നാര പൂങ്കുയിലേ

കാവാലം കിളി കാതിൽ ചൊല്ലണു
കണ്ണിലിത്തിരി കണ്മഷി വേണ്ടെന്നു
ലുമ്പിളിൽ പൂനണവുമായെതെന്നു
കാറ്റു മൂ ളണു കരിവള വേണ്ടെന്നു
എന്തിനാവോ  എന്തിനാവോ
ഏനിതൊന്നും അറിഞ്ഞതേ ഇല്ല
പഞ്ചാര പൂങ്കുയിലേ
ഏനുണ്ടോടീ
ഏനുണ്ടൊടീ അമ്പിളി ചന്തം
ഏനുണ്ടോടീ താമര ചന്തം
.........................
കൊചരിമുല്ലതക്കം പരയണു
കാർമുടി ചുറ്റിപൂവോന്നു കേട്ടാണു
പൂതൊരുങ്ങി ഇലഞ്ഞിയും ചൊല്ലണു
മേലു വാസനതൈലം പുരട്ടാണു
എന്തിനാവോ, എന്തിനാവോ
നീയേ മറിമായം എല്ലാം അറിഞ്ഞിട്ടും
മിടാതെ നിക്കണല്ലാ

ഏനുണ്ടൊടീ അമ്പിളി ചന്തം
ഏനുണ്ടോടീ താമര ചന്തം
ഏനുണ്ടോടീ മാരിവിൽ ചന്തം
ഏനുണ്ടോടീ മാമഴ ചന്തം
കമ്മലിട്ടോ പൊട്ടുതൊട്ടോ
ഏനിതൊന്നും അറിഞ്ഞതേ ഇല്ല
പുന്നാര പൂങ്കുയിലേ

http://www.youtube.com/watch?v=RU-d-Qo6t5w

ചിത്രം:  :     സെല്ലുലോയിഡ്    [2012]
രചന:    റാഫീക്ക് അഹമ്മദ്
സംഗീതം:  എം ജയചന്ദ്രൻ