Powered By Blogger

Sunday, January 17, 2010

ഉണ്ണികളേ ഒരു കഥ പറയാം [1987] യേശുദാസ്








ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ...



ചിത്രം: ഉണ്ണികളേ ഒരു കഥ പറയാം [1987] കമൽ[ [*1988 ദേശീയ അവാർഡ് ഗാനം]
രചന: ബിച്ചു തിരുമല
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: കെ ജെ യേശുദാസ് ( * ദേശീയ അവാർഡ് നേടിയ ഗാനം)






ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം (2)
പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്

പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും മേച്ചിൽപ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
ഈ പാഴ്‌മുളം തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം..






ഇവിടെ






വിഡിയോ

ഭരതം [1991] യേശുദാസ്





രാമകഥാഗാനലയം ...


ചിത്രം: ഭരതം [1991] സിബി മലയിൽ

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ് * ദേശീയ അവാർഡ് നേടിയതു





രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ
പകരുക സാഗരമേ ശ്രുതിലയസാഗരമേ
സാകേതം പാടുകയായ് ഹേ രാമാ
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും

(രാമകഥ)

ആരണ്യകാണ്ഡം തേടി
സീതാഹൃദയം തേങ്ങി
വൽമീകങ്ങളിൽ ഏതോ
താപസമൗനമുണർന്നൂ വീണ്ടും

(രാമകഥ)

സരിസ സസരിസ സസരിസ
സരിസ രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗഗരിരി ഗഗരിരി സരിഗമ
പധപ പപധപ പപധപ പധപ
സസധധ സസധധ മധനിസ
സരിസ സസരിസ സസരിസ സരിസ
ഗഗരിരി ഗഗരിരി മധനിരി

ഇന്ദ്രധനുസ്സുകൾ മീട്ടി
ദേവകളാദിനാമഗംഗയാടി
രഘുപതി രാമജയം രഘുരാമജയം
ശ്രീഭരതവാക്യബിന്ദുചൂടി, സോദര-
പാദുകപൂജയിലാത്മപദം
പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
മന്ത്രമൃദംഗതരംഗസുഖം ശരവേഗം
ജീവതാളമേകി മാരുതിയായ്
ജല-ഗന്ധ-സൂന-ധൂപ-ദീപ-കലയായ്
മന്ത്ര-യന്ത്ര-തന്ത്ര-ഭരിതമുണരൂ
സാ‍മഗാനലഹരിയോടെയണയൂ
രാമാ ശ്രീരാമാ രാമാ രാമാ.....


ഇവിടെ




വിഡിയോ

കളഭമഴ [2010] യേശുദാസ്






ഒരു പഴുത്തില കൂടി കൊഴിയുകയായ്...

ചിത്രം: കളഭമഴ [2010] പി. സുകു മേനോൻ

രചന: ഓഎൻ.വി.

സംഗീതം: മങ്കട ദാമോ ദരൻ

പാടിയതു: യേശുദാസ്


ഒരു പഴുത്തില കൂടി കൊഴിയുകയായ് കാറ്റിൽ
ഒരു മഞ്ഞക്കിളിയുടെ തൂവൽ പോലെ. [2]

പ്രിയ തരു ആ കഥയോർത്തു നിന്നു
ഇവളെന്റെ പ്രിയ പുത്രി, ദുഃഖപുത്രി...[2]..ഒരു പഴുത്തില...


ഒരു നാൾ തളിരായ് തുടുത്തു നമ്മൾ
സൂര്യ കിരണങ്ങ്ൾ കോരിക്കുടിച്ചു നിന്നു..[2] ഒരു പഴുത്തില...

സു ഖകരമാം ആ താപമേറ്റു വാങ്ങി
ശിഖരത്തിൻ സിരകളിൽ ഒളി പകർന്നു
മോഹങ്ങൾ മൊട്ടിട്ടുണർന്നു
നെഞ്ചിൽ സ്നേഹം തുടി കൊട്ടി നിന്നു....[ ഒരു പഴുത്തില...


എരിയും വെയിലിൻ നഖക്ഷതങ്ങൾ
ശ്യാമ ഹരിതമാം മെയ്യിൽ മുറിവുകളായ് [2]
ഇനിയവൾക്കാവില്ല സൂര്യതാപം
മാതൃസിരകളിൽ ഏറ്റു പകർന്നു നൽകാൻ
താഴില കാറ്റിലമർന്നു
ഇനി താവളമെവിടെ.....

എവിടെ....എവിടെ............ [ഒരു പ ഴി ത്തി ല...




ഇവിടെ