Powered By Blogger

Monday, March 22, 2010

കൂട്ടുകുടുംബം [ 1969] പി. സുശീല,യേശുദാസ്, ബി. വസന്ത [ 5]

കെ.എസ്. സേതുമാധവൻ



ചിത്രം:: കൂട്ടുകുടുംബം [1969] കെ.എസ്. സേതുമാധവൻ
അഭിനേതാക്കൾ: പ്രേം നസ്സീർ, സത്യൻ, ഷീല, ശാരദ, അടൂർ ഭാസി, ഉഷാ കുമാരി


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

: ബി വസന്ത
പി സുശീ



1. പാടിയതു: പി. സുശീല സ്വപ്ന സഞ്ചാരിണീ .....


സ്വപ്ന സഞ്ചാരിണീ .....

സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)

ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)

മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ് “തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ....

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും
ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്
വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിൽ ഞാൻ
ഹരിശ്രീ എഴുതിയതോർമ്മയില്ലേ
പ്രേമത്തിൻ ഹരിശ്രീയെഴുതിയതോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോൾ
പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
ഒളികണ്ണാൽ നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ
കണികണ്ടു കണ്ണുതുറന്നപ്പോൾ
വിളക്കു കെടുത്തി നീ ആദ്യമായ് നൽകിയ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
പ്രേമത്തിൻ വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

ഇവിടെ


വിഡിയോ


അടൂർ ഭാസി




3. പാടിയതു: സുശീല കോറസ് “പരശുരാമൻ മഴുവെറിഞ്ഞ് ....



പരശുരാമൻ മഴുവെറിഞ്ഞ് നേടിയതല്ലാ (2)
തിരകൾ വന്നു തിരുമുൽക്കാഴ്ച്ച നൽകിയതല്ലാ (2)
മയിലാടും മലകളും (2)
പെരിയാറും സഖികളും (2)
മാവേലിപ്പാട്ടു പാടുമീ മലയാളം
ഈ മലയാളം ഈ മലയാളം

ആ...ആ....ആ...
പറയി പെറ്റ പന്തിരുകുലമിവിടെ വളർന്നൂ
ഇവിടെ വളർന്നൂ
നിറകതിരും നിലവിളക്കും ഇവിടെ വിടർന്നൂ
ഇവിടെ വിടർന്നൂ
മുത്തു മുലക്കച്ച കെട്ടീ കൂന്തലിൽ പൂ തിരുകീ
നൃത്തമാടി വളർന്നതാണീ മലയാളം
ഈ മലയാളം


തുഞ്ചൻ പറമ്പിലെ പൈങ്കിളിപ്പാട്ടിലെ
പഞ്ചാമൃതമുണ്ട മലയാളം (2)
തുള്ളൽക്കഥ പാടീ
കഥകളിപ്പദമാടീ
തുള്ളൽക്കഥ പാടീ കഥകളിപ്പദമാടീ
തിരുനാവാമണൽപ്പുറത്തങ്കമാടീ
മാമാങ്കമാടീ

പുതിയ പുതിയ പൊൻ പുലരികളിവിടെയുണർന്നൂ (2)
കതിരു കൊയ്തു പൊന്നരിവാളിവിടെയുയർന്നൂ (2)
പൂമിഴികളിലഞ്ജനമെഴുതി
പൊന്നേലസ്സരയിൽ കെട്ടി
ഭൂമിയ്ക്ക് കണി വെയ്ക്കും ഈ മലയാളം എന്നുമീ മലയാളം (പരശു...)

വിഡിയോ


4. പാടിയതു: യേശുദാസ് “ഇന്ദ്രനീല യവനിക ഞൊറിഞ്ഞു....


ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിൻറെ
രഹസ്യകാമുകൻ വരുമോ....

അർദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തിൽ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു...
കാറ്റത്തു കിളിവാതിൽ താനെ തുറന്നപ്പോൾ
കൈകൊണ്ടു മാറിടം മറച്ചു...
നീ കൈകൊണ്ടു മാറിടം മറച്ചു....

മഞ്ജുപീതാംബരം മഞ്ഞിൽ നനച്ചു നീ
പഞ്ചലോഹക്കട്ടിൽ അലങ്കരിച്ചു
മാണിക്യമെതിയടി കാലൊച്ച കേട്ടപ്പോൾ
നാണിച്ചു നിൻ മുഖം കുനിച്ചു..
നീ നാണിച്ചു നിൻ മുഖം കുനിച്ചു...


ഇവിടെ

വിഡിയോ



ഷീല



5. പാടിയതു: ബി. വസന്ത “മേലേമാനത്തെ നീലിപ്പുലയിക്കു...

മേലേമാനത്തെ നീലിപ്പുലയിക്കു
മഴ പെയ്താൽ ചോരുന്ന വീട്
അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
കനകം മേഞ്ഞൊരു നാലുകെട്ട്

പുഞ്ചപ്പാടത്തു പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണും ചെറുക്കനും കണ്ടൂ
പെണ്ണിനു താമരപ്പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം ( മേലേ..)


വെട്ടാക്കുളമവൻ വെട്ടിച്ചൂ
കെട്ടാപ്പുരയവൻ കെട്ടിച്ചൂ
വിത്തു വിതച്ചാൽ മുളക്കാത്ത പാടം
വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ (മേലേ...)

പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
പുത്തൻ പവൻ മാല തീർത്തു
പെണ്ണിനു പുത്തൻ പവൻ മാല തീർത്തു
അത്തം പത്തിനു പൊന്നോണം
അന്നു വെളുപ്പിനു കല്യാണം (മേലേ...)


ഇവിടെ


വിഡിയോ

പുണ്യം [ 2002] യേശുദാസ്, ചിത്ര, എം ജയചന്ദ്രൻ




ചിത്രം: പുണ്യം [2002] രാജേഷ് നാരായണൻ
അഭിനേതാക്കൾ: നരേന്ദ്ര പ്രസാദ്, ലക്ഷ്മി ഗോപാല സ്വാമി, സിന്ധു, ഊർമ്മിളാ ഉണ്ണി,റീസാ ബാവാ,

രചന: എസ്. രമേശൻ നായർ
സംഗീതം: എം. ജയചന്ദ്രൻ



1. പാടിയതു: ചിത്ര / യേശുദാസ്

തണ്ണീര്‍പ്പന്തലിലെ താന്തമുകിലേ
കണ്ണീര്‍ക്കാവലിനു ശാന്തിയെവിടെ
ഒന്നാം കൊമ്പിലൊരു പൂവു വിരിയും
ര‍ണ്ടാംനാളിലതു വാടിയൊഴിയും
പൊന്നും പൂക്കളും മണ്ണും മോഹവും
എല്ലാം പൊയ്ക്കനവുകള്‍ കിളിമകളേ
(തണ്ണീര്‍പ്പന്തലിലെ)

മകള്‍ത്തിങ്കളേ മണിത്തിങ്കളേ നിന്നോടായിരുന്നൂ സ്നേഹം
മിഴിത്താമരേ മഴക്കായലേ എല്ലാമായിരുന്നൂ
നീയെന്‍ എല്ലാമായിരുന്നൂ....
വെള്ളിക്കൊതുമ്പുവള്ളമില്ലേ വേനല്‍പ്പുഴയ്ക്കു സ്വന്തം
ചെല്ലക്കിടാവിന്‍ തുള്ളലെല്ലാം പൂവല്‍പ്പയ്യിനു സ്വന്തം
എല്ലാം പാഴ്‌ക്കനവുകള്‍ കിളിമകളേ
(തണ്ണീര്‍പ്പന്തലിലെ)

മറന്നീടുമോ മനം നീറുമോ മണ്ണിന്‍ കാമനകളില്‍ സ്നേഹം
പിരിഞ്ഞീടിലും നമുക്കായൊരാള്‍ കണ്ണില്‍ കാവ്യമെഴുതും
മകളേ കണ്ണില്‍ കാവ്യമെഴുതും....
ചൊല്ലിത്തളര്‍ന്ന വാക്കിനെല്ലാം സ്വര്‍ണ്ണച്ചിലമ്പു സ്വന്തം
അല്ലിപ്പളുങ്കുമാലയെല്ലാം മുല്ലക്കൊടിക്കു സ്വന്തം
എല്ലാം പാഴ്‌ക്കനവുകള്‍ കിളിമകളേ
(തണ്ണീര്‍പ്പന്തലിലെ)

ഇവിടെ




ലക്ഷ്മി ഗോപാലസ്വാമി




2. പാടിയതു: ചിത്ര

കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലി വസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി
പ്രിയഭാ‍മിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മഥസംഗീതം
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ (കുങ്കുമ)

ധിരന ധീംത ധീംത ധീംത തോം ധിരനാ
ധിരന ധീംത ധീംത ധീംത തോം ധിരനാ
തജം താരിതക തജം താരിതന തജം തോംത ധിരന
ഗരിനി നിനിധ നിധമധനി നാദൃധിം നാദൃധിം
നാദൃധിം നാദൃധിം - നാദൃധിം നാദൃധിം

കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ
നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ (കുങ്കുമ)


ഇവിടെ


വിഡിയോ


3. പാടിയതു: യേശുദാസ് & ചിത്ര


പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു യൗവ്വനലഹരിയായ് സ്വയംവരം
(നിലാപ്പുലരൊളിതന്‍)

കളിമണ്‍‌വിളക്കിലിന്ന് കനലിന്റെ ജന്മനാളം
കതിരോലക്കാറ്റിലേതോ കുയിലിന്റെ ശ്വാസവേഗം
നവമൊരു താമര വിരിയുകയോ...
നളിനദളം മിഴിയെഴുതുകയോ...
ശിലകളോ... ശിലകളോ ഇനിയലിയുവാന്‍
പുഴയോരമെന്റെ മിഴികവരുമൊരഴകായ് നീ
നിറയും നിമിഷം സ്വയംവരം...
നിലാപ്പുലരൊളിതന്‍ മലരിലോ...

തണല്‍‌തേടുമെന്റെ ലതികേ ഇനിയെന്നുമെന്നുമരികെ
മുകുളങ്ങള്‍ താരനിരകള്‍ മുഴുകുന്നു നമ്മളിണകള്‍
പുളകിത ഹോമനിശീഥമിതാ...
പൂജാമന്ത്രമുഹൂര്‍ത്തമിതാ...
വിടരുമോ... വിടരുമോ നിന്‍ മതിമുഖം
വരദാനമായി വരുമൊരു യുഗസുകൃതം നീ
നിറയും നിമിഷം സ്വയംവരം...
(നിലാപ്പുലരൊളിതന്‍)



ഇവിടെ


വിഡിയോ





ഊർമ്മിളാ ഉണ്ണി



4. പാടിയതു: എം..ജി. ശ്രീകുമാർ & ചിത്ര



കുങ്കുമരാഗപരാഗമലിഞ്ഞൊരു സുന്ദരിയല്ലി വസന്തസഖി
ചന്ദനകളഭസുഗന്ധമണിഞ്ഞൊഴുകുന്ന മനോഹരിയായ നദി
പ്രിയഭാ‍മിനീ നവയാമിനീ അനുരാഗിണീ അറിയാമിനി
വരമംഗളകന്യക മന്മഥസംഗീതം
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)

ധിരന ധീംത ധീംത ധീംത തോം ധിരനാ
ധിരന ധീംത ധീംത ധീംത തോം ധിരനാ
തജം താരിതക തജം താരിതന തജം തോംത ധിരന
ഗരിനി നിനിധ നിധമധനി നാദൃധിം നാദൃധിം
നാദൃധിം നാദൃധിം - നാദൃധിം നാദൃധിം

കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു താമരപോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു നിര്‍വൃതിയാലെ
നദിയായ് നിറഞ്ഞതും സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)

മണ്ണിന്‍ പൊരുള്‍ തേടി പെണ്ണിന്‍ കുയില്‍ പാടി
അലിയാതെ അലിഞ്ഞൊഴുകുന്നൊരു തേന്മഴപോലെ
തെളിവാനിലുദിച്ചൊഴുകുന്നൊരു പൗര്‍ണ്ണമിപോലെ
കിളികള്‍ പറന്നതും ചിറകില്‍ തെളിഞ്ഞതും
വരമായ് വരാം ചിരമായ് വരാം
ഇവളോരോ പൂവും നുള്ളും പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്, ഹൃദയ
(കുങ്കുമ)


ഇവിടെ




5. പാടിയതു: മധുസൂദനൻ നായർ


പ്രണയം അനാദിയാമഗ്നിനാളം, ആദി-
പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
ആത്മാവിലാത്മാവു പകരുന്ന പുണ്യം
പ്രണയം...

തമസ്സിനെ തൂനിലാവാക്കും, നിരാര്‍ദ്രമാം
തപസ്സിനെ താരുണ്യമാക്കും
താരങ്ങളായ് സ്വപ്നരാഗങ്ങളായ്
ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
അനന്തതയെപ്പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോഞ്ജമാകുന്നു
പ്രണയം...

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിയ്ക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിയ്ക്കുന്നു
ഹൃദയങ്ങള്‍ വേര്‍‌പിരിയുന്നു
വഴിയിലിക്കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു

ഇവിടെ


6. പാടിയതു: എം. ജയചന്ദ്രൻ

ദേവതേ കേള്‍ക്കുമോ പാതിരാച്ചിന്തുകള്‍
കാര്‍മുകില്‍പ്പീലിയില്‍ ബാഷ്പമോ താരകം
ആളറിയാതെ ഏകയായ് അശ്രുവില്‍ മുങ്ങും ശോകമേ
വഴിപിരിയാന്‍ വിടപറയാന്‍ തണലെവിടെ തുണയെവിടെ
(ദേവതേ)

എഴുതാന്‍ കഥ തുടരാന്‍ നീയൊരു തീരം
നിന്നില്‍ സ്നേഹവികാരം...
ഒഴുകാന്‍ കരയണയാന്‍ ഓര്‍മ്മകള്‍ മാത്രം
നിന്റെ ഓര്‍മ്മകള്‍ മാത്രം...
ഉദയങ്ങളായിരം വിരിയുന്ന നിന്നുടെ
ഹൃദയമിതാരോ തിരയുന്നു...
മിഴിനീരിന്‍ കയങ്ങളില്‍ വിളക്കുവയ്ക്കാന്‍
കാര്‍മുകില്‍പ്പീലിയില്‍ ബാഷ്പമോ താരകം
ദേവതേ കേള്‍ക്കുമോ....

മറക്കാന്‍ പാടിയുറക്കാന്‍ വാത്സല്യ മേഘം
നീയേ ശാശ്വതസ്നേഹം...
കരയാന്‍ സ്വയമെരിയാന്‍ നിന്‍ മിഴി മാത്രം
എന്നും നിന്‍ മിഴി മാത്രം...
വരമൊന്നുമില്ലാതെ വരസന്ധ്യ കാണാതെ
മണിദീപമെന്തേ പൊലിയുന്നു...
വനവീഥിനടുവില്‍ നീ തനിച്ചു നില്പൂ
(കാര്‍മുകില്‍)


ഇവിടെ


ബോണസ്:: ഇഷ്ടങ്ങളൊക്കെയും ദുഃഖങ്ങളാകുന്ന[ ചിത്രം: പുണ്യം അഹം}

വിഡിയോ