Monday, March 22, 2010

കൂട്ടുകുടുംബം [ 1969] പി. സുശീല,യേശുദാസ്, ബി. വസന്ത [ 5]

കെ.എസ്. സേതുമാധവൻ



ചിത്രം:: കൂട്ടുകുടുംബം [1969] കെ.എസ്. സേതുമാധവൻ
അഭിനേതാക്കൾ: പ്രേം നസ്സീർ, സത്യൻ, ഷീല, ശാരദ, അടൂർ ഭാസി, ഉഷാ കുമാരി


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

: ബി വസന്ത
പി സുശീ



1. പാടിയതു: പി. സുശീല സ്വപ്ന സഞ്ചാരിണീ .....


സ്വപ്ന സഞ്ചാരിണീ .....

സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)

ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)

മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)

ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ് “തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ....

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും
ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്
വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിൽ ഞാൻ
ഹരിശ്രീ എഴുതിയതോർമ്മയില്ലേ
പ്രേമത്തിൻ ഹരിശ്രീയെഴുതിയതോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോൾ
പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
ഒളികണ്ണാൽ നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ
കണികണ്ടു കണ്ണുതുറന്നപ്പോൾ
വിളക്കു കെടുത്തി നീ ആദ്യമായ് നൽകിയ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
പ്രേമത്തിൻ വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

ഇവിടെ


വിഡിയോ


അടൂർ ഭാസി




3. പാടിയതു: സുശീല കോറസ് “പരശുരാമൻ മഴുവെറിഞ്ഞ് ....



പരശുരാമൻ മഴുവെറിഞ്ഞ് നേടിയതല്ലാ (2)
തിരകൾ വന്നു തിരുമുൽക്കാഴ്ച്ച നൽകിയതല്ലാ (2)
മയിലാടും മലകളും (2)
പെരിയാറും സഖികളും (2)
മാവേലിപ്പാട്ടു പാടുമീ മലയാളം
ഈ മലയാളം ഈ മലയാളം

ആ...ആ....ആ...
പറയി പെറ്റ പന്തിരുകുലമിവിടെ വളർന്നൂ
ഇവിടെ വളർന്നൂ
നിറകതിരും നിലവിളക്കും ഇവിടെ വിടർന്നൂ
ഇവിടെ വിടർന്നൂ
മുത്തു മുലക്കച്ച കെട്ടീ കൂന്തലിൽ പൂ തിരുകീ
നൃത്തമാടി വളർന്നതാണീ മലയാളം
ഈ മലയാളം


തുഞ്ചൻ പറമ്പിലെ പൈങ്കിളിപ്പാട്ടിലെ
പഞ്ചാമൃതമുണ്ട മലയാളം (2)
തുള്ളൽക്കഥ പാടീ
കഥകളിപ്പദമാടീ
തുള്ളൽക്കഥ പാടീ കഥകളിപ്പദമാടീ
തിരുനാവാമണൽപ്പുറത്തങ്കമാടീ
മാമാങ്കമാടീ

പുതിയ പുതിയ പൊൻ പുലരികളിവിടെയുണർന്നൂ (2)
കതിരു കൊയ്തു പൊന്നരിവാളിവിടെയുയർന്നൂ (2)
പൂമിഴികളിലഞ്ജനമെഴുതി
പൊന്നേലസ്സരയിൽ കെട്ടി
ഭൂമിയ്ക്ക് കണി വെയ്ക്കും ഈ മലയാളം എന്നുമീ മലയാളം (പരശു...)

വിഡിയോ


4. പാടിയതു: യേശുദാസ് “ഇന്ദ്രനീല യവനിക ഞൊറിഞ്ഞു....


ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിൻറെ
രഹസ്യകാമുകൻ വരുമോ....

അർദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തിൽ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു...
കാറ്റത്തു കിളിവാതിൽ താനെ തുറന്നപ്പോൾ
കൈകൊണ്ടു മാറിടം മറച്ചു...
നീ കൈകൊണ്ടു മാറിടം മറച്ചു....

മഞ്ജുപീതാംബരം മഞ്ഞിൽ നനച്ചു നീ
പഞ്ചലോഹക്കട്ടിൽ അലങ്കരിച്ചു
മാണിക്യമെതിയടി കാലൊച്ച കേട്ടപ്പോൾ
നാണിച്ചു നിൻ മുഖം കുനിച്ചു..
നീ നാണിച്ചു നിൻ മുഖം കുനിച്ചു...


ഇവിടെ

വിഡിയോ



ഷീല



5. പാടിയതു: ബി. വസന്ത “മേലേമാനത്തെ നീലിപ്പുലയിക്കു...

മേലേമാനത്തെ നീലിപ്പുലയിക്കു
മഴ പെയ്താൽ ചോരുന്ന വീട്
അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
കനകം മേഞ്ഞൊരു നാലുകെട്ട്

പുഞ്ചപ്പാടത്തു പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണും ചെറുക്കനും കണ്ടൂ
പെണ്ണിനു താമരപ്പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം ( മേലേ..)


വെട്ടാക്കുളമവൻ വെട്ടിച്ചൂ
കെട്ടാപ്പുരയവൻ കെട്ടിച്ചൂ
വിത്തു വിതച്ചാൽ മുളക്കാത്ത പാടം
വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ (മേലേ...)

പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
പുത്തൻ പവൻ മാല തീർത്തു
പെണ്ണിനു പുത്തൻ പവൻ മാല തീർത്തു
അത്തം പത്തിനു പൊന്നോണം
അന്നു വെളുപ്പിനു കല്യാണം (മേലേ...)


ഇവിടെ


വിഡിയോ

No comments: