Tuesday, March 23, 2010

വാസ്തവം [ 2006] ചിത്ര, റിമി റ്റോമി, വിധു പ്രതാപ്,



ചിത്രം:: വാസ്തവം [2006] എം. പത്മകുമാർ
അഭിനേതാക്കൾ: ജഗതി, പൃത്വിരാജ്, കാവ്യാ മാധവൻ, സംവൃതാ സുനിൽ, സിന്ധു മേനോൻ

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം:: അലക്സ് പോൾ






അലക്സ് പോൾ


1. പാടിയതു:: കെ എസ് ചിത്ര & പ്രദീപ് പള്ളുരുത്തി "നാഥാ നീ വരുമ്പോൾ ...

നാഥാ നീ വരുമ്പോൾ (2)
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാര ഭാവം
ശ്രീരാഗ സിന്ദൂരമായ് ( നാഥാ നീ വരുമ്പോൾ )

നീല നിലാവിൻ ചേല ഞൊറിഞ്ഞു
പീലികളാർന്നെൻ മിഴികൾ ഉലഞ്ഞു
രാവൊരു കന്യകയായ് (2)
പാർവണ ചന്ദ്രിക പാൽ മഞ്ഞിൽ നനഞ്ഞു (2)
പരിഭവം ഞാൻ മറന്നു ( നാഥാ നീ )

അലേയ മണി ബാലേ.. അലേയ മണീ ബാലേ

മാറിൽ മരാളം കാകളി മൂളി
മാദക യാഗം രഞ്ജിനിയായി
ഞാനൊരു ദേവതയായ്
നിൻ മടിയിൽ ഞാൻ മൺ‌വീണയായ് (2)
മീട്ടുക മീട്ടുക നീ (നാഥാ നീ )


ഇവിടെ


വിഡിയോ



2. പാടിയതു: വിധു പ്രതാപ് & റിമി റ്റോമി

അരപ്പവൻ കൊണ്ടു അരയിലൊരേലസ്സു
അകത്തമ്മക്കമ്പിളി തിരു മനസ്സു [2]
കൂവള കൺകളിൽ വിരിയുന്നതുഷസ്സ്
കുറുമൊഴി പെണ്ണിൻ അനുരാഗ തപസ്സ്. [ അരപ്പവൻ...

ചന്ദന നിറമുല്ല തൂനെറ്റിത്തടതിലെ
കുങ്കുമ രേണുക്ക:ൾ കവർന്നെടുത്തും [2]
കാച്ചെണ്ണ മണമുള്ള മുടിക്ഗച്ചുരുൾ കടലിൽ[2]
മുഖം ചേർത്തും അങ്ങനെ നീയിരിക്കേ
വേളിക്കു നാളെണ്ണി എത്തുന്നുവോ
വെണ്ണിലാ ചിറകുള്ള രാപ്പാടികൾ...[ അരപ്പവൻ...

അമ്പിളി വളയിട്ട കൈവിരൽ തുമ്പിനാൽ
അഞ്ജനം ചാർത്തുന്നൊരുഷസന്ധ്യയിൽ [2]
താമര തിരിയിട്ട വിളക്കുപോൽ നിൽക്കുന്ന[2]
തളിർ നിലാ പെൺകൊടി പാടുകില്ലേ
ഞാൻ എന്റെ മോഹങ്ങൾ വീണയാക്കാം
മംഗല ശ്രുതി ചേർന്നു മാറുരുമ്മാം... [ അരപ്പവൻ...


ഇവിടെ

വിഡിയോ



സിന്ധു മേനോൻ


3. പാടിയതു: വിധ്യാധരൻ/ രെജു ജോസഫ്


കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി
താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം
മാമഴക്കാലംപോലെ...
എരിവെയില്‍‌നാളംപോലെ...
ഓര്‍മ്മകള്‍ക്കുള്ളില്‍ നീറും നോവിന്‍ സഞ്ചാരം
വേനലിന്‍‍ തീരങ്ങള്‍ പിന്നില്‍ മായുമ്പോഴും
പാതിരാത്താരങ്ങള്‍ കനല്‍ പെയ്യുമ്പോഴും
(കടം)

എങ്ങുമീ ഇരുളിന്റെ പകയാര്‍ന്ന പാളം
സങ്കടനിഴലിന്റെ നിലയ്ക്കാത്ത നീളം
ഓര്‍മ്മയില്‍ ഇരുട്ടേറുന്നു...
ജീവിതം ഉരുക്കാവുന്നു...
ഓരത്തു വിറകൊള്ളും നിഴലാണു നമ്മള്‍
കാര്‍മ്മുകില്‍ കഴുകന്റെ ചിറകാണു നമ്മള്‍
കുതിക്കുന്നു പിന്നെയും കൊതിയോടെ നമ്മള്‍
(കടം)

യാത്രകള്‍ തീരാത്ത നോവിന്‍ നിയോഗം

തീപ്പുക തേടുന്ന വണ്ടിന്‍ വിയോഗം
പാതിര പടര്‍ന്നേറുന്നു...
പാപികള്‍ തനിച്ചാവുന്നു...
ഏകനായലയുന്ന മനുഷ്യന്റെ മൗനം
ഏതൊരു തീരാത്ത പകലിന്റെ ശാപം
പുനര്‍‌ജ്ജന്മമില്ലാത്ത മനുഷ്യന്റെ ശോകം
(കടം)

ഇവിടെ

ബോണസ്:

വിഡിയോ

No comments: