Powered By Blogger

Thursday, September 3, 2009

ഈ ഗാനം മറക്കുമൊ [ 1979 ] യേശുദാസ് / സബിതാ ചൌധരി

“രാക്കുയിലേ ഉറങ്ങൂ ഈ കുളിരില്‍ മയങ്ങൂ



ചിത്രം: ഈ ഗാനം മറക്കുമോ [ 1979 }എന്‍. ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി

പാടിയതു: കെ ജെ യേശുദാസ്, സബിതാ ചൌധരി

രാക്കുയിലേ ഉറങ്ങൂ
ഈ കുളിരില്‍ മയങ്ങൂ
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം (രാക്കുയിലേ)

ദേവതാരുശാഖകള്‍ പൂവു പെയ്ത രാത്രിയില്‍ ()
നൈവേദ്യമാകാന്‍ ഈ കോവിലില്‍
രാഗത്തെ ഭാവം തേടുന്നൂ (രാക്കുയിലേ)

ചൈത്രപുഷ്പകാമിയായ് നൃത്തമാടു തെന്നലേ ()
നീ മന്ത്രമോതും സോപാനത്തില്‍
ദീപത്തില്‍ നാളം പൂക്കുന്നൂ (രാക്കുയിലേ)


ഇവിടെ

മഹാ യാനം [ 1989 ] എം.ജി. ശ്രീകുമാര്‍









“ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍‍
ചിത്രം: മഹായാനം [ 1989 ] ലോഹിതദാസ്
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: എം ജി ശ്രീകുമാര്‍

ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍
ഉദിയ്‌ക്കും നിന്‍‌മുഖം നെഞ്ചത്തില്‍
അകലെയെങ്കിലുമെന്‍‍ നെടുവീര്‍പ്പുകള്‍
അരികില്‍ വരും കാറ്റിന്‍ മഞ്ചലില്‍

(ഉറക്കം...)

പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടില്‍‌ വയ്‌ക്കേണം
നിന്‍ മധുരിമ പൂവിളിയ്‌ക്കായ്‍ വിടരും കോവില്‍

(ഉറക്കം...)

കല്ലോലങ്ങള്‍ പാടും താരാട്ടുകളില്‍
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും

(ഉറക്കം...)

ഇവിടെ

തൂവല്‍ കൊട്ടാരം [ 1996 ] യേശുദാസ് / ചിത്ര

“ ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം


ചിത്രം: തൂവല്‍ക്കൊട്ടാരം [ 1996 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍‍
പാടിയതു: യേശുദാസ് / ചിത്ര

ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽ‌വീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ

ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)

ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)


ഇവിടെ

കള്ളിയങ്കാട്ടു നീലി [ 1979 ] എസ്. ജാനകി

“നിഴലായ് ഒഴുകി വരും ഞാന്‍ യാമങ്ങള്‍



ചിത്രം: കള്ളിയങ്കാട്ട് നീലി [ 1979] എം.കൃഷ്ണന്‍ നായര്‍
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം

പാടിയതു: ജാനകി

നിഴലായ് ഒഴുകി വരും ഞാന്‍
യാമങ്ങള്‍ തോറും കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (2)

മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെന്‍ നൃത്ത രംഗം (2)
കുടപ്പാല പൂക്കുമ്പോള്‍ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെന്‍ സ്വപ്ന തീരം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)


നറും പൂ നിലാവിന്‍ വിരല്‍ ത്താളമേറ്റി
പനം കാടു പോലും മയങ്ങുന്ന നേരം
ഒടുങ്ങാത്ത ദാഹത്തിന്‍ പ്രതിച്ഛായയെന്നില്‍
വളര്‍ത്തുന്നൂ വീണ്ടും പ്രതികാര മോഹം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)







ഇവിടെ

വിലയ്ക്കു വാങ്ങിയ വീണ [ 1971 ] എസ്. ജാനകി

“ ഇനിയുറങ്ങൂ ഇനിയുറങ്ങൂ മനതാരില്‍ മലരിടും


ചിത്രം: വിലയ്ക്കു വാങ്ങിയ വീണ (1971) പി. ഭാസ്കരന്‍
രചന: പി ഭാസ്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: എസ് ജാനകി

ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ...

ഇനിമയങ്ങൂ..... ഇനിമയങ്ങൂ...
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ....


ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ...
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....

സൂര്യ ഗായത്രി [ 1994 ] യേശുദാസ് / ചിത്ര





“തംബുരു കുളിര്‍ ചൂടിയൊ കുളിരംഗുലി തൊടുമ്പൊള്‍

ചിത്രം: സൂര്യഗായത്രി {1994} അനില്‍. പി.
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ് , ചിത്ര

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ (2)
താമര തന്‍ തണ്ടു പോല്‍
കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ [തംബുരു]

ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം
പൂത്തു നീലാകാശം [തംബുരു]

ലാലലാല ലാലല ലലാലലാ ലാലലാ....
പൂവു പെറ്റൊരുണ്ണിയായ് തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
കൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ [തംബുരു]






ഇവിടെ

സൂര്യ ഗായത്രി [ 1994 ] യേശുദാസ്

“ആലില മഞ്ചലില്‍ നീ ആടുമ്പോള്‍

ചിത്രം: സൂര്യഗായത്രി ( 1994 ) പി. അനില്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ [ ചിത്ര]

ആ......ആ.....ആ...
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമര പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവും പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെ ആട്
(ആലില മഞ്ചലിൽ)

പൂരം നാളല്ലോ പേരെന്താകേണം
ഓമൽക്കാതിൽച്ചൊല്ലാം
നാഗം കാക്കും കാവിൽ നാളേ പൂവും നീരും
ഉണ്ണിക്കൈകാൽ വളര് തിങ്കൾ പൂപോൽ വളര്
(ആലില മഞ്ചലിൽ)

തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൽ പുണ്യം
സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ്‌വരാം ആരോമൽ പൂങ്കുരുന്നേ
(ആലില മഞ്ചലിൽ)

kjyഇവിടെ



ഇവിടെ

അയാള്‍ കഥ എഴുതുകയാണു. [ 1998 ] യേശുദാസ്

“ഏതോ നിദ്രതന്‍ പൊന്മയില്‍ പീലിയില്‍

ചിത്രം: അയാള്‍ കഥയെഴുതുകയാണ് ( 1998 ) ശ്രീനിവാസന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണകളും നീര്‍ത്തി..
തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികില്‍ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍
ഉള്ളം തുറന്നുവെന്നോ..
അരുമയാല്‍ ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

(ഏതോ നിദ്രതന്‍)

ഈ മുളംതണ്ടില്‍ ചുരന്നൊരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ...
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ..
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
(ഏതോ നിദ്രതന്‍)


ഇവിടെ

അണിയാത്ത വളകള്‍ [ 1980] എസ്. ജാനകി

“ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍




ചിത്രം: അണിയാത്ത വളകള്‍ ( 1980 ) ബാലചന്ദ്ര മേനോന്‍
രചന: ബിച്ചു തിരുമല
സംഗീതം എ ടി ഉമ്മര്‍

പാടിയതു: എസ് ജാനകി

ആ...ആ....ആ‍....ആ....ആ....ആ‍
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും.....

ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും

നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം
ദേവാ.......ദേവാ......

കാലികള്‍ മേയുമീ കാനനത്തില്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
കാലികള്‍ മേയുമീ കാനനത്തില്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാ തരംഗം
നിന്‍ പുണ്യ തീര്‍ത്ഥമാകാന്‍ എന്തു ദാഹം
കണ്ണാ.....കണ്ണാ......

ഇവിടെ