Powered By Blogger

Thursday, September 3, 2009

അയാള്‍ കഥ എഴുതുകയാണു. [ 1998 ] യേശുദാസ്

“ഏതോ നിദ്രതന്‍ പൊന്മയില്‍ പീലിയില്‍

ചിത്രം: അയാള്‍ കഥയെഴുതുകയാണ് ( 1998 ) ശ്രീനിവാസന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണകളും നീര്‍ത്തി..
തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികില്‍ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍
ഉള്ളം തുറന്നുവെന്നോ..
അരുമയാല്‍ ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

(ഏതോ നിദ്രതന്‍)

ഈ മുളംതണ്ടില്‍ ചുരന്നൊരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ...
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ..
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
(ഏതോ നിദ്രതന്‍)


ഇവിടെ

No comments: