Powered By Blogger

Thursday, October 1, 2009

മീനത്തില്‍ താലി കെട്ടു [ 1998]യേശുദാ‍ാസ് & ചിത്ര

ദൂരെ ഒരു താരം താഴെ ഒരു തീരം


ചിത്രം: മീനത്തില്‍ താലികെട്ട്[ 1998 ] രാജന്‍ ശങ്കരാടി
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ് & ചിത്ര

ദൂരെ ഒരു താരം താഴെ ഒരു തീരം
ദൂതിനൊരു കാണാ കാറ്റു കള ഹംസം... [ ദൂരെ...

ചില്ലു വെയിലായാലും രാത്രി മഴ ആയാലും
നിന്റെ കിളി വാതില്‍ക്കല്‍ വന്നു വിളീക്കുമെന്റെ മുത്തേ...
ഏകാന്തമാമീ സന്ധ്യയില്‍
പ്രേമാര്‍ദ്രമാമീ വേളയില്‍...[ ദൂരെ ഒരു താരം...

മായാ കൂടാരത്തില്‍ മാട പ്രാവേ നിന്റെ
മൂളി പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ [2]
മാറോടു ചേരാം ചാ‍രെ പറന്നിറങ്ങാം
നോവും നെഞ്ചിലെ മിഴി നീരിന്‍ തുള്ളികള്‍
മിഴി തൂവലാലേ കവര്‍ന്നെടുക്കാം
ആരിരാരം താരാട്ടിനാല്‍
ആനന്ദമായ് ചേര്‍ന്നാടിടാം.. ദൂരെ....

എല്ലാം സ്വപ്നങ്ങളോ
ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമൊ.. [2]
കാണാതെ കാണും മോഹ കുയില്‍ കുരുന്നേ
മഞ്ഞില്‍ മുങ്ങുമീ മഴ വില്ലിന്‍ ചില്ലയില്‍
മലര്‍ തിങ്കളായ് നീ തെളിഞ്ഞുവെങ്കില്‍
ഈ രാത്രിയില്‍ നിന്‍ വേണുവില്‍‍‍
ഹിന്ദോളമായ് ഞാന്‍ മാറിടും.. ദൂരെ...



ഇവിടെ

സിദ്ധാര്‍ത്ഥ [ 1988] ചിത്ര { യേശുദാസ്

ചിത്രം : സിദ്ധാര്‍ത്ഥ [ 1988 ] ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് / ചിത്ര




തെരെ മെരെ സ്വപ്നെ അബ് ഏക് രംഗ് ഹൈ
ഓ.. ജഹാം ലേ ജായെ രഹാ ഹൈ
ഹം സംഗ് ഹൈ...
മെരേ തെരാ ജൈസാ. ല ല ല ല ല..
ചന്ദ്രന്‍ മോഹിച്ച പെണ്ണെ
നക്ഷത്രം നിന്നെ വിളിച്ചൂ
നിന്‍ മാളികക്കുള്ളീലെങ്ങോ
മേഘങ്ങള്‍ രാവട നെയ്തു... [ ചന്ദ്റ്രന്‍ മോഹിച്ച..

വൈകുന്നതെന്തേ എന്നും...

ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ ഈ ഞാനല്ലേ [2]

വിണ്‍ മാളികയ്ക്കുള്ളില്ലെങ്ങോ മേഘങ്ങള്‍ രാവാട നെയ്തു
ചന്ദ്രന്‍ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നെ വിളിച്ചു [2]
വൈകുന്നതെന്തേ നീയെന്നും..
ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ ഈ ഞാനല്ലേ

മറ്റാര്‍ക്കും ഈ ജന്മം നമ്മെ മാറ്റുവാനാവില്ല പെണ്ണേ
മംഗല്യ സൂത്രത്തിനുണ്ടോ മാനസങ്ങള്‍ക്കുള്ള ബന്ധം [2]
നാമെന്നേ ഒന്നായതല്ലേ..
ദൂരെ ദൂരെ ദൂരത്തായ് നമ്മള്‍ നില്‍ക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ ഈ ഞാനല്ലേ

No.1 സ്നേഹതീരം ബാംഗളൂര്‍ നോര്‍ത്ത് ( 1995 ) ചിത്ര






“മേലേ മേലേ മാനം..മാനം നീളെ മഞ്ഞിന്‍ കൂടാരം


ചിത്രം : No.1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ ത്ത് [ 1996 ] സത്യന്‍ അന്തിക്കാട്
രചന‍: ഗിരീഷ് പ്യുത്തെഞ്ചെരി
സംഗീതം: ജെറി അമല്‍ദേവ്

പാടിയതു: ചിത്ര

മേലേ മേലേ മാനം
മാനം നീളെ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു

വേനല്‍ കിനാവിന്റെ ചെപ്പില്‍
വീണു മയങ്ങുമെന്‍ മുത്തെ
നിന്നെ തലോടി തലോടാന്‍
നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം
മേലേ മേലേ മാനം
മാനം നീളെ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു

മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം
ആനന്ദ പാല്ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍
പോരു പോരു ചാരെ
മൂവന്തി ചേലോലും മുത്തെ....
മേലേ മേലേ മാനം
മാനം നീളെ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു [2]


ഇവിടെ




http://www.youtube.com/watch?v=eaoJY7szQaM

സ്ഥിതി ( 2003 ) ഉണ്ണി മേനോന്‍

ചിത്രം : സ്ഥിതി [ 2003] ആര്‍. ശരത്
ഗാനരചന : പ്രഭാ വര്‍മ്മ
സംഗീതം: ഉണ്ണി മേണോന്‍
പാടിയത് : ഉണ്ണി മേനോന്‍




ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല [2]
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്

ഒരു ചെമ്പനീര്‍…

തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തുമായ് ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ് നിന്നെ തലോടുന്നതായ്

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ

ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല


ഇവിടെ


http://in.youtube.com/watch?v=q-SzEU8XEXc

ഈ സ്നേഹതീരത്ത് ( 2004 ) കവിതാ കൃഷ്ണമൂര്‍ത്തി

“ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ



ചിത്രം : ഈ സ്നേഹതീരത്ത് ( സമം ) [2004 ] പ്രൊഫെസ്സര്‍. ശിവപ്രസാദ്
രചന : എസ് രമേശന്‍ നായര്‍
സംഗീതം: എല്‍. സുബ്രമണ്യം

പാടിയത് : കവിത കൃഷ്ണമൂര്‍ത്തി


ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള -
റിയാതെ വിരിയുന്ന താമര പൂവു പോലെ
കുളിര്‍ക്കാറ്റു പുണരുമ്പോള്‍ തളിര്‍ മെയ്യില്‍
പുളകങ്ങള്‍ അണിയുന്ന തൈമുല്ല വള്ളി പോലെ
ഒരു നോക്ക് നിന്‍ മുഖം കാണുമ്പോള്‍
ഞാനിത്ര തരളീതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാട് സ്നേഹിച്ചതാവാം [2]

അറിയാത്ത മട്ടില്‍ നീ അകലേക്ക് ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെയെത്തും [2]
ഇരുളിലും നിന്‍ ചിരി കാണാമല്പാകത്തില്‍
കണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്ര മേല്‍ ആശിച്ചു പോയതല്ലേ‘

[ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള ....-

മൂടിവെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ [2]
പറയാതെ ഉള്ളില്‍ ഞാനൊളിച്ചാലും
അറിയാതെ ചിറകടിക്കും എന്റെ മോഹം
എന്റെ പകലന്തികള്‍ക്ക് നീ ചന്തമല്ലേ.

[ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോള..... -

ഇവിടെ



http://in.youtube.com/watch?v=r4XvjS_TVEw

കാറ്റു വന്നു വിളിച്ചപ്പോള്‍ (2001 ) എം.ജി. ശ്രീകുമാര്‍



“പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു


ചിത്രം : കാറ്റ് വന്നു വിളിച്ചപ്പോള്‍ [ 2001 ] ശശിധരന്‍ പിള്ള
രചന : ഓ.എന്‍. വി
സംഗീതം: എം.ജി രാധാകൃഷ്ണന്‍
പാടിയതു: എം ജി ശ്രീകുമാര്‍


പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ [2]
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂവിനെ തൊട്ടു തഴുകി ഉണര്‍ത്തുന്ന
സൂര്യ കിരണമായ് വന്നു [2]
വേനലില്‍ വേവുന്ന മണ്ണിനു ദാഹ
നീരേകുന്ന മേഘമായ് വന്നു
പാടി തുടിച്ചു കുളിച്ചു കേറും
തിരുവാതിര പെണ്‍കിടാവോര്‍ത്തു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ
പ്രേമ സ്വരൂപനോ വന്നു [2]
കോരി തരിച്ചു നീ നോക്കി നില്‍ക്കെ
മുകില്‍ കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടി തിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍
ആലില തുമ്പിലെ തുള്ളികളായ്
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം | 2]

പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം .....



ഇവിടെ



http://in.youtube.com/watch?v=w5f_5Q1ZCU8